ഹൂദ് നബി(അ)തന്റെ ജനതയെ അഹ്‌ഖാഫ് എന്ന സ്ഥലത്തുവെച്ച് താക്കീത് ചെയ്‌തുവെന്ന് വാക്യം 21 ല്‍ പറയുന്നുണ്ട്. അതില്‍ നിന്നാണ് ഈ സൂറത്തിന് അല്അ ഹ്‌ഖാഫ് എന്ന് പേര് സിദ്ധിച്ചത്. തൗഹീദിന്റെ ദൃഷ്‌ടാന്തങ്ങള്‍, നബി(സ്വ)യുടെ പ്രവാചകത്വത്തെപ്പറ്റി മുശ്‌രിക്കുകളുടെ ആക്ഷേപം, അതിന് മറുപടി, മാതാപിതാക്കളോട് നന്നായി വര്ത്തി്ക്കുവാനുള്ള ഉപദേശം, ആദ് ജനതയുടെ ധിക്കാരം, അവര്ക്ക് ലഭിച്ച ശിക്ഷ, ജിന്നുകള്‍ നബി(സ്വ) ഖുര്ആശന്‍ ഓതുന്നത് കേട്ടുപോയതും അവര്‍ തങ്ങളുടെ ജനതയെ ഉപദേശിച്ചതും തുടങ്ങി പലതും ഈ സൂറയില്‍ വിവരിച്ചിട്ടുണ്ട്.
Friday, 5 February 2016
അല്‍ ജാസിയഃ
ജാസിയ എന്ന വാക്കിന് മുട്ടുകുത്തിയത് എന്നര്ഥമാകുന്നു. ഈ സൂറയിലെ 28-ാം വാക്യത്തില്‍ ആ വാക്ക് വരുന്നുണ്ട്. അല്ലാഹുവിന്റെ അസ്‌തിത്വത്തിന് ചില തെളിവുകള്‍, അവന്റെ ആയത്തുകളെ പരിഹസിക്കുന്നവര്ക്ക് താക്കീത്, ഇസ്രാഈല്യര്ക്ക് ലഭിച്ച ചില അനുഗ്രഹങ്ങള്‍, പ്രകൃതിവാദികള്ക്ക് മറുപടി, പരലോകത്ത് നടക്കുന്ന വിചാരണ തുടങ്ങിയ പലതും ഈ അധ്യായത്തില്‍ കാണാം.
അദ്ദുഖാന്‍
ദുഖാന്‍ എന്ന വാക്കിന് പുക എന്നാണ് അര്ഥം. 10-ാം വാക്യത്തില്‍ ഒരു പുകയെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ നിന്നാണ് ഈ പേര് സിദ്ധിച്ചത്. അനുഗൃഹീത രാവ്, ബഹുദൈവവിശ്വാസികള്ക്ക് ലഭിക്കുന്ന ശിക്ഷ, മൂസാനബി(അ)യുടെ കഥ, ഖിയാമനാളിലെ ചില സംഭവവികാസങ്ങള്‍, ഖുര്ആരന്‍ അറബി ഭാഷയില്‍ അവതരിച്ചതിന്റെ ഉദ്ദേശ്യം തുടങ്ങി പല വിഷയങ്ങളും ഈ സൂറയില്‍ കാണാം.
Tuesday, 2 February 2016
അസ്സുഖ്‌റുഫ്
`സുഖ്‌റുഫ്'' എന്ന വാക്കിന് സ്വര്ണം എന്നര്ഥമാണ്. ഈ സൂറയിലെ 35-ാം വാക്യത്തില്‍ സുഖ്‌റുഫ് എന്ന ഒരു വാക്കുണ്ട്. അതില്‍ നിന്നാണ് ആ പേര് സിദ്ധിച്ചത്. ഖുര്ആനെ സംബന്ധിച്ച വിവരണം, അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍, അറബികളുടെ സത്യനിഷേധം, പൂര്വഹചരിത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അവര്ക്ക് നല്കുവന്ന താക്കീതുകള്‍, പരലോകശിക്ഷകള്‍, പരലോക നേട്ടങ്ങള്‍, മൂസാനബി(അ)യുടെയും ഫിര്ഔശന്റെയും കഥ, ഈസാനബി(അ)യുടെ വരവ് തുടങ്ങി പല വിഷയങ്ങളും ഈ സൂറയില്‍ പ്രസ്‌താവിച്ചിട്ടുണ്ട്.
`സുഖ്‌റുഫ്''
എന്ന വാക്കിന് സ്വര്ണം എന്നര്ഥമാണ്. ഈ സൂറയിലെ 35-ാം വാക്യത്തില്‍
സുഖ്‌റുഫ് എന്ന ഒരു വാക്കുണ്ട്. അതില്‍ നിന്നാണ് ആ പേര് സിദ്ധിച്ചത്.
ഖുര്ആനെ സംബന്ധിച്ച വിവരണം, അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍, അറബികളുടെ
സത്യനിഷേധം, പൂര്വഹചരിത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അവര്ക്ക് നല്കുവന്ന
താക്കീതുകള്‍, പരലോകശിക്ഷകള്‍, പരലോക നേട്ടങ്ങള്‍, മൂസാനബി(അ)യുടെയും
ഫിര്ഔശന്റെയും കഥ, ഈസാനബി(അ)യുടെ വരവ് തുടങ്ങി പല വിഷയങ്ങളും ഈ സൂറയില്‍
പ്രസ്‌താവിച്ചിട്ടുണ്ട്.
അശ്ശൂറാ
ശൂറാ എന്ന വാക്കിന് കൂടിയാലോചന എന്നാണര്ഥം. ഭരണകാര്യങ്ങളും പൊതുതാല്പ ര്യമുള്ള വിഷയങ്ങളുമെല്ലാം പരസ്‌പരം കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന് ഈ സൂറയിലെ 38-ാം വാക്യത്തില്‍ നിര്ദേശം നല്കിയിട്ടുണ്ട്. അതില്‍ നിന്നാണ് ഇതിന് ആ പേര് സിദ്ധിച്ചത്. ഖുര്ആാന്‍ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്, എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്‌ത മതമൂല്യങ്ങള്‍ ഒന്നുതന്നെയാകുന്നു, അതില്‍ ജനങ്ങള്‍ ഭിന്നിച്ചുപോകരുത്, ഐഹികജീവിതം ലക്ഷ്യം വെക്കുന്നവര്ക്ക് പരലോകസുഖം ലഭിക്കുന്നതല്ല, ഉപജീവനമാര്ഗം എല്ലാവര്ക്കും വിശാലമാക്കിക്കൊടുത്തിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം പ്രവര്ത്തിക്കും, മനുഷ്യന് ആപത്ത് പിണയുന്നത് അവന്റെ പ്രവൃത്തിദോഷം കൊണ്ടാണ്, ഐഹികസുഖം താല്ക്കാ ലികം മാത്രമാകുന്നു തുടങ്ങി പല വിഷയങ്ങളും സജ്ജനങ്ങളുടെ ചില ഗുണങ്ങള്‍, വഹ്‌യിന്റെ ഇനങ്ങള്‍ എന്നിവയും ഈ സൂറയില്‍ അടങ്ങിയിട്ടുണ്ട്.
ഫുസ്സ്വിലത്
ഈ സൂറയുടെ 3-ാം വാക്യത്തില്‍ ഫുസ്സിലത്ത് ആയാത്തുഹു (അതിന്റെ ആയത്തുകള്‍ വിവരിക്കപ്പെട്ടിരിക്കുന്നു) എന്നു പറഞ്ഞതില്‍ നിന്നാണ് ഫുസ്സ്വിലത്ത് എന്ന പേര് ഇതിന് ലഭിച്ചത്. ഇതിലെ 38-ാം വാക്യം ഓതിയാല്‍ ഓത്തിന്റെ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ട്. അതുകൊണ്ട് ഈ സൂറത്തിന് (സുജൂദുള്ള ഹാമീം) എന്നും പേരുണ്ട്. ഖുര്ആ ന്റെ മഹത്ത്വം, അതിന്റെ ലക്ഷ്യം, അതിന്റെ നേരെ സത്യനിഷേധികളുടെ പ്രതികരണം, ആകാശഭൂമികളെ സൃഷ്‌ടിച്ചത്, ആദ്-സമൂദിന്റെ കഥ, പരലോകത്തുവെച്ച് പാപികള്ക്ക്് നേരിടുന്ന ദുരവസ്ഥ, സജ്ജനങ്ങള്ക്ക്ദ മലക്കുകളുടെ അനുമോദനം, പ്രപഞ്ചത്തിലെ ദൃഷ്‌ടാന്തങ്ങള്‍, അന്ത്യകാലത്തെക്കുറിച്ച അറിവ്, മനുഷ്യന്റെ ദുഃസ്വഭാവം ഇങ്ങനെ പല വിഷയങ്ങളും ഈ സൂറയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഗാഫിര്‍
ഈ സൂറയുടെ മൂന്നാം വാക്യത്തില്‍ അല്ലാഹുവിന്റെ വിശേഷണമായി ഗാഫിറുദ്ദന്‍ബ് (പാപം പൊറുക്കുന്നവന്‍) എന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നാണ് ഇതിന് ഗാഫിര്‍ എന്ന പേരുണ്ടായത്. അല്‍ മുഅ്‌മിന്‍ എന്നും ഈ സൂറക്കു പറയും. 28-ാം ആയത്തു മുതല്‍ ഫിര്‍ഔന്റെ ജനതയിലെ ഒരു സത്യവിശ്വാസിയെക്കുറിച്ച് ചില പരാമര്‍ശങ്ങളുള്ളതുകൊണ്ടാണത്. സത്യനിഷേധികളുടെ ചില അനുഭവങ്ങള്‍, ഖിയാമനാളിലെ ചില സംഭവങ്ങള്‍, ഫിര്‍ഔന്റെ ധിക്കാരം, അവന്‍ ആകാശത്തേക്ക് കയറുവാന്‍ ശ്രമം നടത്തുന്നത്, നരകവാസികള്‍ മലക്കുകളെ വിളിച്ചപേക്ഷിക്കുന്നതും അതിന്റെ മറുപടിയും, മനുഷ്യസൃഷ്‌ടിയില്‍ അടങ്ങിയ ചില രഹസ്യങ്ങള്‍... ഇങ്ങനെ പലതും ഈ സൂറയില്‍ കാണാം.
അസ്സുമര്‍
ഈ അധ്യായത്തിന്റെ 73-ാം വാക്യത്തില്‍ ദോഷബാധയെ സൂക്ഷിക്കുന്നവരെ കൂട്ടംകൂട്ടമായി സ്വര്ഗയത്തിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നാണ് സൂറത്തിന് `സുമര്‍'' എന്ന പേര് ലഭിച്ചത്. കൂട്ടം എന്നാണ് ഈ വാക്കിന്റെയര്ഥംൂ. തൗഹീദ് സംബന്ധമായ കല്പരനകള്‍, മുശ്‌രിക്കുകളുടെ ന്യായങ്ങള്‍, അവയുടെ ഖണ്ഡനം, ചില പ്രകൃതി ദൃഷ്‌ടാന്തങ്ങള്‍, വാക്കുകള്‍ ശ്രദ്ധിച്ചുകേട്ട് അവയില്‍ നല്ലത് സ്വീകരിക്കുവാനുള്ള പ്രേരണ, ഉറക്കത്തില്‍ അടങ്ങിയ ദൃഷ്‌ടാന്തങ്ങള്‍, പരലോകത്തുവെച്ച് മുശ്‌രിക്കുകളുടെ ഖേദം, അല്ലാഹുവിന്റെ കാരുണ്യവ്യാപ്‌തി, തൗബ മരണത്തിനു മുമ്പായിരിക്കണമെന്ന നിര്ദേ്ശം, ശിര്ക്കി ന്റെ വിന, സത്യനിഷേധികളെ നരകത്തിലേക്കും ഭക്തന്മാരെ സ്വര്ഗദത്തിലേക്കും നയിക്കപ്പെടുന്ന വിധം മുതലായ പല വിഷയങ്ങളും ഈ സൂറയില്‍ അടങ്ങിയിട്ടുണ്ട്.
സ്വാദ്
'സ്വാദ്'' എന്ന അവ്യയം കൊണ്ടാണ് ഈ അധ്യായം ആരംഭിച്ചിരിക്കുന്നത്. അറബി അക്ഷരമാലയിലെ 14-ാം അക്ഷരം. അതുകൊണ്ട് ആ പേര്‍തന്നെ ഇതിന് നല്‍കിയിരിക്കുന്നു. ഇതില്‍ സത്യനിഷേധികള്‍ക്കുള്ള ശക്തിയായ താക്കീതും സ്വര്‍ഗസുഖം, നരകയാതന, ചില പ്രവാചകന്മാരുടെ ചരിത്രം, ആദംനബി(അ)യെ സൃഷ്‌ടിച്ചത്, ഇബ്‌ലീസിന്റെ അഹങ്കാരം തുടങ്ങി പല വിഷയങ്ങളും അടങ്ങിയിട്ടുണ്ട്.
സ്വാദ്''
എന്ന അവ്യയം കൊണ്ടാണ് ഈ അധ്യായം ആരംഭിച്ചിരിക്കുന്നത്. അറബി
അക്ഷരമാലയിലെ 14-ാം അക്ഷരം. അതുകൊണ്ട് ആ പേര്‍തന്നെ ഇതിന്
നല്‍കിയിരിക്കുന്നു. ഇതില്‍ സത്യനിഷേധികള്‍ക്കുള്ള ശക്തിയായ താക്കീതും
സ്വര്‍ഗസുഖം, നരകയാതന, ചില പ്രവാചകന്മാരുടെ ചരിത്രം, ആദംനബി(അ)യെ
സൃഷ്‌ടിച്ചത്, ഇബ്‌ലീസിന്റെ അഹങ്കാരം തുടങ്ങി പല വിഷയങ്ങളും
അടങ്ങിയിട്ടുണ്ട്.
Subscribe to:
Posts (Atom)