ഈ സൂറയുടെ മൂന്നാം വാക്യത്തില്‍ അല്ലാഹുവിന്റെ വിശേഷണമായി ഗാഫിറുദ്ദന്‍ബ് (പാപം പൊറുക്കുന്നവന്‍) എന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നാണ് ഇതിന് ഗാഫിര്‍ എന്ന പേരുണ്ടായത്. അല്‍ മുഅ്‌മിന്‍ എന്നും ഈ സൂറക്കു പറയും. 28-ാം ആയത്തു മുതല്‍ ഫിര്‍ഔന്റെ ജനതയിലെ ഒരു സത്യവിശ്വാസിയെക്കുറിച്ച് ചില പരാമര്‍ശങ്ങളുള്ളതുകൊണ്ടാണത്. സത്യനിഷേധികളുടെ ചില അനുഭവങ്ങള്‍, ഖിയാമനാളിലെ ചില സംഭവങ്ങള്‍, ഫിര്‍ഔന്റെ ധിക്കാരം, അവന്‍ ആകാശത്തേക്ക് കയറുവാന്‍ ശ്രമം നടത്തുന്നത്, നരകവാസികള്‍ മലക്കുകളെ വിളിച്ചപേക്ഷിക്കുന്നതും അതിന്റെ മറുപടിയും, മനുഷ്യസൃഷ്‌ടിയില്‍ അടങ്ങിയ ചില രഹസ്യങ്ങള്‍... ഇങ്ങനെ പലതും ഈ സൂറയില്‍ കാണാം.
No comments:
Post a Comment
Note: only a member of this blog may post a comment.