ഈ അധ്യായത്തിന്റെ 73-ാം വാക്യത്തില്‍ ദോഷബാധയെ സൂക്ഷിക്കുന്നവരെ കൂട്ടംകൂട്ടമായി സ്വര്ഗയത്തിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നാണ് സൂറത്തിന് `സുമര്‍'' എന്ന പേര് ലഭിച്ചത്. കൂട്ടം എന്നാണ് ഈ വാക്കിന്റെയര്ഥംൂ. തൗഹീദ് സംബന്ധമായ കല്പരനകള്‍, മുശ്‌രിക്കുകളുടെ ന്യായങ്ങള്‍, അവയുടെ ഖണ്ഡനം, ചില പ്രകൃതി ദൃഷ്‌ടാന്തങ്ങള്‍, വാക്കുകള്‍ ശ്രദ്ധിച്ചുകേട്ട് അവയില്‍ നല്ലത് സ്വീകരിക്കുവാനുള്ള പ്രേരണ, ഉറക്കത്തില്‍ അടങ്ങിയ ദൃഷ്‌ടാന്തങ്ങള്‍, പരലോകത്തുവെച്ച് മുശ്‌രിക്കുകളുടെ ഖേദം, അല്ലാഹുവിന്റെ കാരുണ്യവ്യാപ്‌തി, തൗബ മരണത്തിനു മുമ്പായിരിക്കണമെന്ന നിര്ദേ്ശം, ശിര്ക്കി ന്റെ വിന, സത്യനിഷേധികളെ നരകത്തിലേക്കും ഭക്തന്മാരെ സ്വര്ഗദത്തിലേക്കും നയിക്കപ്പെടുന്ന വിധം മുതലായ പല വിഷയങ്ങളും ഈ സൂറയില്‍ അടങ്ങിയിട്ടുണ്ട്.
No comments:
Post a Comment
Note: only a member of this blog may post a comment.