ഈ സൂറയുടെ 3-ാം വാക്യത്തില്‍ ഫുസ്സിലത്ത് ആയാത്തുഹു (അതിന്റെ ആയത്തുകള്‍ വിവരിക്കപ്പെട്ടിരിക്കുന്നു) എന്നു പറഞ്ഞതില്‍ നിന്നാണ് ഫുസ്സ്വിലത്ത് എന്ന പേര് ഇതിന് ലഭിച്ചത്. ഇതിലെ 38-ാം വാക്യം ഓതിയാല്‍ ഓത്തിന്റെ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ട്. അതുകൊണ്ട് ഈ സൂറത്തിന് (സുജൂദുള്ള ഹാമീം) എന്നും പേരുണ്ട്. ഖുര്ആ ന്റെ മഹത്ത്വം, അതിന്റെ ലക്ഷ്യം, അതിന്റെ നേരെ സത്യനിഷേധികളുടെ പ്രതികരണം, ആകാശഭൂമികളെ സൃഷ്‌ടിച്ചത്, ആദ്-സമൂദിന്റെ കഥ, പരലോകത്തുവെച്ച് പാപികള്ക്ക്് നേരിടുന്ന ദുരവസ്ഥ, സജ്ജനങ്ങള്ക്ക്ദ മലക്കുകളുടെ അനുമോദനം, പ്രപഞ്ചത്തിലെ ദൃഷ്‌ടാന്തങ്ങള്‍, അന്ത്യകാലത്തെക്കുറിച്ച അറിവ്, മനുഷ്യന്റെ ദുഃസ്വഭാവം ഇങ്ങനെ പല വിഷയങ്ങളും ഈ സൂറയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
No comments:
Post a Comment
Note: only a member of this blog may post a comment.