ശൂറാ എന്ന വാക്കിന് കൂടിയാലോചന എന്നാണര്ഥം. ഭരണകാര്യങ്ങളും പൊതുതാല്പ ര്യമുള്ള വിഷയങ്ങളുമെല്ലാം പരസ്‌പരം കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന് ഈ സൂറയിലെ 38-ാം വാക്യത്തില്‍ നിര്ദേശം നല്കിയിട്ടുണ്ട്. അതില്‍ നിന്നാണ് ഇതിന് ആ പേര് സിദ്ധിച്ചത്. ഖുര്ആാന്‍ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്, എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്‌ത മതമൂല്യങ്ങള്‍ ഒന്നുതന്നെയാകുന്നു, അതില്‍ ജനങ്ങള്‍ ഭിന്നിച്ചുപോകരുത്, ഐഹികജീവിതം ലക്ഷ്യം വെക്കുന്നവര്ക്ക് പരലോകസുഖം ലഭിക്കുന്നതല്ല, ഉപജീവനമാര്ഗം എല്ലാവര്ക്കും വിശാലമാക്കിക്കൊടുത്തിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം പ്രവര്ത്തിക്കും, മനുഷ്യന് ആപത്ത് പിണയുന്നത് അവന്റെ പ്രവൃത്തിദോഷം കൊണ്ടാണ്, ഐഹികസുഖം താല്ക്കാ ലികം മാത്രമാകുന്നു തുടങ്ങി പല വിഷയങ്ങളും സജ്ജനങ്ങളുടെ ചില ഗുണങ്ങള്‍, വഹ്‌യിന്റെ ഇനങ്ങള്‍ എന്നിവയും ഈ സൂറയില്‍ അടങ്ങിയിട്ടുണ്ട്.
No comments:
Post a Comment
Note: only a member of this blog may post a comment.