Home

Wednesday, 27 January 2016

അസ്സ്വാഫ്ഫാത്ത്‌

അണികെട്ടി നില്ക്കു ന്നവയെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ സൂറത്തിന് സ്വാഫ്ഫാത്ത് എന്ന് പേര്‍ സിദ്ധിച്ചു. തൗഹീദിന്റെ തെളിവുകള്‍, പുനരുത്ഥാനനിഷേധികള്ക്കുയള്ള ഖണ്ഡനം, സ്വര്ഗയനരകവാസികള്‍ തമ്മിലുള്ള സംഭാഷണം, നൂഹ്, ഇബ്രാഹീം, മൂസാ, ഹാറൂന്‍, ഇല്യാ്സ്, ലൂഥ്, യൂനുസ് (അ) എന്നീ നബിമാരുടെ കഥകള്‍, ഇബ്രാഹീം (അ) സ്വപുത്രനെ ബലിയര്പ്പികച്ചത്, മലക്കുകള്‍ ദൈവപുത്രിമാരാണെന്ന മുശ്‌രിക്കുകളുടെ ജല്പീനങ്ങള്ക്ക്ര മറുപടി ഇങ്ങനെ പല വിഷയങ്ങളും ഈ സൂറയില്‍ അടങ്ങിയിട്ടുണ്ട്.

യാസീന്‍

നബി(സ) അല്ലാഹുവിന്റെ ദൂതരാണെന്ന്‌ ഇതില്‍ സത്യം ചെയ്‌ത്‌ സ്ഥാപിച്ചിരിക്കുന്നു. അവിടന്ന്‌ എന്തിന്‌ വന്നുവെന്നും അഭിമുഖീകരിച്ച ജനതയുടെ നിലപാടെന്തായിരുന്നുവെന്നും വിവരിച്ചിട്ടുണ്ട്‌. ഒരു നാട്ടുകാരുടെ ചരിത്രം, ഖുര്‍ആന്റെ വാദം സത്യമാണെന്നതിന്‌ പ്രകൃതിയില്‍ നിന്നുള്ള ചില തെളിവുകള്‍, ലോകാവസാനഘട്ടം, സ്വര്‍ഗസുഖങ്ങള്‍ മുതലായ പല കാര്യങ്ങളും വിവരിച്ച ശേഷം മരണാനന്തര ജീവിതത്തിന്‌ സ്‌പഷ്‌ടമായ ചില ദൃഷ്‌ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ അധ്യായം അവസാനിപ്പിക്കുന്നത്‌. `യാസീന്‍'' എന്നത്‌ ഈ സൂറത്തിന്റെ പേരാണ്‌. മരണം ആസന്നരായ ആളുകളുടെ അടുത്ത്‌ ഈ സൂറത്തോതുന്നതില്‍ വലിയ പ്രയോജനങ്ങളുണ്ട്‌. മാത്രമല്ല, ഏതൊരു വിഷമാവസ്ഥയിലും ഈ സൂറത്തോതിയാല്‍ അല്ലാഹു അത്‌ എളുപ്പമാക്കുമെന്നത്‌ ഈ സൂറത്തിന്റെ പ്രത്യേകതകളില്‍ പെട്ടതാണ്‌ ചില പണ്ഡിതന്മാര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌ (ഇബ്‌നുകസീര്‍ നോക്കുക).

ഫാത്വിര്‍

ഈ അധ്യായം തിരുനബി (സ്വ) യുടെ മക്കാ ജീവിതത്തിന്റെ അവസാന സന്ദര്‍ഭങ്ങളില്‍ അവതരിച്ചതാണ്. ഫാഥിര്‍ എന്നാല്‍ സ്രഷ്ടാവ് എന്നാണ് അര്‍ത്ഥം. മുന്‍മാതൃകയൊന്നുമില്ലാതെ സൃഷ്ടി നടത്തുക, അഥവാ നേരത്തെ അറിയപ്പെട്ടിട്ടില്ലാത്ത പുതിയ ഒരു പ്രവൃത്തി തുടങ്ങുക-ഇതിനാണ് ''ഫഥറ'' എന്നു പ്രയോഗിക്കുക എന്ന് ചില പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുഅബ്ബാസ്(റ)വിന്റെ ഒരു പ്രസ്താവം അതിന് തെളിവാണ്. താന്‍ പറയുന്നു: ''ഫാഥിര്‍'' എന്ന പദത്തിന്റെ സൂക്ഷ്മമായ അര്‍ത്ഥം എനിക്കറിയില്ലായിരുന്നു. ഇങ്ങനെയിരിക്കെയാണ് രണ്ടു ഗ്രാമീണര്‍ (അവരുടെ ഭാഷ ശുദ്ധവും സ്പഷ്ടവും സൂക്ഷ്മവുമായിരിക്കും) ഒരു കേസുമായി എന്നെ സമീപിക്കുന്നത്. ഒരു കിണറ്റിന്റെ കാര്യത്തില്‍, അത് ആരു കുഴിച്ചു എന്നതാണ് തര്‍ക്കം. അതില്‍ ഒരാള്‍ പറഞ്ഞു: ഞാനാണ് അത് കുഴിക്കാന്‍ തുടങ്ങിയത്-(തഫ്‌സീര്‍ ഇബ്‌നുകസീര്‍ 3:546 നോക്കുക). ''ഫഥറ'' എന്ന ക്രിയയുടെ കര്‍തൃവാചിയാണ് ''ഫാഥിര്‍''. സൂറയുടെ ഒന്നാം ആയത്തില്‍ തന്നെ ആകാശഭൂമികളുടെ സ്രഷ്ടാവ് എന്ന് പരാമര്‍ശിച്ചതില്‍ നിന്നാണ് പേരുവന്നത്. അതേ സൂക്തത്തില്‍ തന്നെ മലക്കുകളെ പറ്റിയും അവരുടെ സൃഷ്ടിപ്പുരീതിയെ കുറിച്ചും പറയുന്നതിനാല്‍ ''സൂറത്തുല്‍മലാഇക'' എന്നും ഇതിനു പേരുണ്ട്. മക്കയിലായിരുന്നു ഇതിന്റെ അവതരണമെന്നു പറഞ്ഞുവല്ലോ. അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ കുറേ ശക്തമായിത്തന്നെ ഇതില്‍ ഊന്നിപ്പറയുന്നുണ്ട്. അവയത്രയും വളരെ ഹഠാദാകര്‍ഷകവും ചിന്തനീയവും അനിഷേധ്യവുമായ രീതിയിലാണ് എന്ന വിശേഷത കൂടി സൂറയിലുടനീളം കണ്ണോടിച്ചാല്‍ കാണാം. അനന്തവും അജ്ഞാതവും അവര്‍ണനീയവുമായ ഈ ബ്രഹ്മാണ്ഡകടാഹത്തിന്റെ മഹത്വവും വൈപുല്യവും എത്രമാത്രം ചിന്തോദ്ദീപകമാണ് എന്ന് ഏതുമരവിച്ച മനസ്സിനെയും ബോധ്യപ്പെടുത്തുംവിധമുള്ള പരാമര്‍ശങ്ങള്‍ നിരത്തിവെച്ചിരിക്കയാണിതില്‍. ഈ പ്രഞ്ചത്തിന്റെ ഔജ്ജ്വല്യം, അതില്‍ പരക്കെ വിന്യസിക്കപ്പെട്ടിരിക്കുന്ന അത്യദ്ഭുത പ്രതിഭാസങ്ങള്‍, എങ്ങും ദൃശ്യമാകുന്ന നൂറുനൂറായിരം ദൈവികാനുഗ്രഹങ്ങള്‍-ഇവയൊക്കെ ചര്‍ച്ചാവിഷയമാണ്. ചിന്തിക്കുന്ന മനുഷ്യന് ഇവയുടെയൊക്കെ സ്രോതസ്സ് ഒന്നുമാത്രമാണെന്നു കാണാം. പ്രപഞ്ചത്തിന്റെ സര്‍വാധിപതി അല്ലാഹുവാണെന്നും അവനാണ് സമസ്ത സ്‌തോത്രങ്ങള്‍ക്കും അര്‍ഹനെന്നും വിളംബരം ചെയ്തുകൊണ്ടാണ് സൂറയുടെ തുടക്കം. അതിനു അനിഷേധ്യതെളിവുകള്‍ ഒരു കൊച്ചു ചെപ്പിലെന്നവണ്ണം അവിടെ ഒതുക്കിയിരിക്കുന്നു-പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ് അല്ലാഹു. രണ്ടും മൂന്നും നാലുമൊക്കെ ചിറകുള്ളവരായി മലക്കുകളെ സൃഷ്ടിക്കുന്നതും നിയോഗിക്കുന്നതും അവനാണ്. ഇനി, മാലാഖമാരുടെ ചിറകുകളോ മറ്റെന്തെങ്കിലുമോ ആകട്ടെ, ഇന്ന രീതിയിലേ സൃഷ്ടിക്കൂ, സൃഷ്ടിക്കാവൂ എന്ന വല്ല വ്യവസ്ഥകളും അവന്റെ മേല്‍ അടിച്ചേല്‍പിക്കാന്‍ ആരെങ്കിലുമുണ്ടോ? ഏയ്, ഇല്ല. സൃഷ്ടിപ്പിന്റെ കാര്യത്തില്‍ താനുദ്ദേശിക്കുന്നത് അവന്‍ കൂടുതല്‍ ചെയ്യും. കാരണം, എന്തിനും കഴിവുറ്റവനത്രേ അല്ലാഹു. അവന്‍ ആര്‍ക്കെങ്കിലും നന്മയുടെയും സൗഭാഗ്യത്തിന്റെയും കവാടം തുറന്നുകൊടുത്താല്‍ ആര്‍ക്കാണ് അത് അടക്കാനും തടുക്കാനും കഴിയുക? സര്‍വശക്തന്‍ തടഞ്ഞിട്ട വഴി തുറക്കാന്‍ പോന്നവരും ആരുമില്ല. ഇത് പ്രാപഞ്ചിക വ്യവസ്ഥയാണ്. നിഷേധികള്‍ക്കെന്താ, മറിച്ചുവല്ലതും ചെയ്യാനാകുമോ? പരലോകത്തെ പുനരുത്ഥാനമാണല്ലോ നിഷേധികള്‍ക്ക് തീരെ ദഹിക്കാത്തത്. എന്നാല്‍ ഒരിക്കല്‍ മനുഷ്യനെ സൃഷ്ടിച്ച സര്‍വശക്തന് അവനെ പുനഃസൃഷ്ടിക്കുക എന്നത് ഒരു പ്രയാസമുള്ള കാര്യമാണോ? സാമാന്യ ബുദ്ധിക്കു തന്നെ അതിന്റെ സാധ്യതയും സാധുതയും ഉള്‍ക്കൊള്ളാനാകും. പുറമെ ചിന്താശീലര്‍ക്കിത് ഗ്രഹിക്കുവാന്‍ എത്രയെത്ര ദൃഷ്ടാന്തങ്ങളുണ്ട് ഭൂമിയുടെ ഉപരിതലത്തില്‍! ഉണങ്ങിവരണ്ട് സസ്യനിശ്യൂന്യമായി കിടക്കുന്ന ഭൂമിയില്‍ അല്ലാഹു നടത്തുന്ന പുനഃസൃഷ്ടി കണ്ണുള്ളവര്‍ക്കൊക്കെ കാണാവുന്നതല്ലേ; ആകാശത്ത് കാര്‍മേഘങ്ങളുടെ സാന്നിധ്യമുണ്ടാകുന്നു; കാറ്റുകള്‍ അവയെ അന്തരീക്ഷത്തില്‍ പലഭാഗത്ത് വിന്യസിക്കുന്നു; താമസിയാതെ മഴ പെയ്യുകയായി. വരണ്ടുണങ്ങിയ ഭൂപ്രദേശങ്ങള്‍ മഴവെള്ളത്തില്‍ കുളിച്ച് നാളുകള്‍ കഴിയുമ്പോഴേക്കതാ ആ പ്രതലങ്ങളാകെ കിളിര്‍ത്തു പച്ചപിടിക്കുന്നു! ആയിരക്കണക്കിന് സസ്യലതാദികള്‍-ഇങ്ങനെ തന്നെയാണ് മനുഷ്യരുടെ പുനരുത്ഥാനവും. സൂക്തം ഒമ്പത് അനാവരണം ചെയ്യുന്നത് ഈ ചിത്രമാണ്. അല്ലാഹുവിന്റെ സവിധത്തിങ്കലല്ലാതെ പ്രതാപവും യശസ്സും അന്വേഷിക്കുന്നവര്‍ ഇല്ലാത്ത കരിമ്പൂച്ചയെ കൂരിരുട്ടില്‍ പരതുകയാണെന്ന് ഖുര്‍ആന്‍ പലവുരു വ്യക്തമാക്കിയതാണ്. ആരെങ്കിലും പ്രതാപം ഉദ്ദേശിക്കുന്നുവെങ്കില്‍, അതിന്റെ പ്രഭവസ്ഥാനത്താണ് അന്വേഷിക്കേണ്ടത്-സര്‍വപ്രതാപവും അല്ലാഹുവിന്നത്രേ എന്ന് സൂക്തം പത്ത് പഠിപ്പിക്കുന്നു. മനുഷ്യസൃഷ്ടിയുടെ ചിന്തോദ്ദീപകമായ ഭിന്നഘട്ടങ്ങള്‍ ആരുടെയും ശ്രദ്ധക്ക് വിഷയീഭവിക്കേണ്ടതാണ്; മറുവശത്ത് ബീജാണ്ഡ സങ്കലനത്തിലൂടെ രൂപം പ്രാപിക്കുകയും ഒരേതരം പേശീവ്യൂഹങ്ങളും എല്ലുകളും രക്ത-മാംസങ്ങളുമായി ''സംഘടിപ്പിക്ക''പ്പെടുന്ന മനുഷ്യരില്‍ ചിലര്‍ ഒന്നാം വയസ്സിലും വേറെചിലര്‍ പതിനൊന്നാം വയസ്സിലും മറ്റുചിലര്‍ നൂറ്റിപതിനൊന്നാം വയസ്സിലും മരിക്കുന്നു-എന്താണീ മാറ്റങ്ങള്‍ക്ക് നിദാനം, കാരണം? ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍! പക്ഷേ, മറുപടിയുണ്ട്-സര്‍വജ്ഞനായ റബ്ബിന്റെ നിര്‍ണയമാണ് എല്ലാം. മുന്‍നിശ്ചയമനുസരിച്ചേ എന്തും നടക്കുന്നുള്ളൂ. പക്ഷേ, അല്‍പജ്ഞനായ മനുഷ്യന് അതിന്റെയൊന്നും രഹസ്യമറിയില്ല. തനിക്കും അതെല്ലാം അറിയണമെന്ന വാശി അവന്റെ മൗഢ്യത്തില്‍ നിന്ന് മുളപൊട്ടുന്നതാണ്. വലിയതും ചെറിയതുമായ വസ്തുക്കളത്രയും കര്‍ശനമായ ആസൂത്രിത പദ്ധതികളോടെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനാണ് അല്ലാഹു. എന്നാല്‍ സര്‍വശക്തനായ അവന് എത്രയും അനായാസകരമത്രേ അതെല്ലാം-സൂക്തം 11. രാത്രിയും പകലും വ്യവസ്ഥാപിതമായി മാറിമാറി വരുന്നു. സൂര്യ ചന്ദ്ര നക്ഷത്രങ്ങള്‍ നിശ്ചിത ഭ്രമണപഥങ്ങളിലൂടെയുള്ള പ്രയാണം നിര്‍വിഘ്‌നം തുടരുകയാണ്. ഇതൊക്കെ വൃഥാ സംഭവിക്കുമോ? ലാത്തും ഉസ്സായും മനാത്തും ബഹുദൈവ വിശ്വാസികള്‍ ആരാധിക്കുന്ന മറ്റു ബിംബങ്ങളും എത്ര സെന്റീമീറ്റര്‍ മഴ പെയ്യിക്കുന്നുണ്ട്, എത്ര നക്ഷത്രങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്? അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന ''ദൈവങ്ങള്‍''ക്ക് ഒരു പുല്‍കൊടിയുടെ കഴിവുപോലുമില്ല-സൂക്തം പതിമൂന്നിന്റെ പ്രഖ്യാപനം അതാണ്! ഇനി മഴവര്‍ഷിച്ചുണ്ടാകുന്ന സസ്യങ്ങള്‍ അവലോകനം ചെയ്താലോ? അവ വിവിധ തരത്തിലും സ്വഭാവത്തിലുമാണ് വളരുന്നത്. ഇലകളും ശിഖരങ്ങളും വ്യത്യസ്ത വര്‍ണങ്ങളില്‍. പുഷ്പങ്ങളും മൊട്ടുകളും തളിരുകളും തഥൈവ. ഒരേ വെള്ളം നനച്ചുണ്ടാകുന്ന കായ്കനികള്‍ ഭിന്നരുചികളില്‍ ലഭിക്കുന്നു-പുളി, മധുരം, കയ്പ്, കവര്‍പ്പ്, എരിവ്.... ഒരേ വര്‍ഗം മാവില്‍ നിന്ന് ലഭിക്കുന്ന മാങ്ങകള്‍ തന്നെ പുളിരസത്തില്‍ വ്യത്യസ്തം. പഴവര്‍ഗങ്ങളിലും മറ്റുമെല്ലാം ഈ വൈജാത്യം കാണാം. മനുഷ്യരിലും മൃഗങ്ങളിലും പക്ഷിപറവകളിലും കാണും ഈ വ്യത്യാസം. വെറുതെയങ്ങ് സംഭവിക്കുകയാണോ ഇതൊക്കെ? സൂക്തം 27, 28 ഇത്തരം പ്രാപഞ്ചിക വിസ്മയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും സ്രഷ്ടാവിനെ കണ്ടെത്താന്‍ ബുദ്ധിമാന്മാരെ ആഹ്വാനം ചെയ്യുകയുമാണ്. നേരത്തെ സൂചിപ്പിച്ച പോലെ, അല്ലാഹുവിന്റെ അജയ്യമായ കഴിവുകളിലേക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത ദിവ്യത്വത്തിലേക്കും ശക്തമായി വിരല്‍ചൂണ്ടുന്ന മേല്‍പരാമര്‍ശിച്ച വിധമുള്ള ധാരാളം പ്രതിപാദനങ്ങള്‍ ഈ സൂറയിലുണ്ട്. ''ഹേ, ജനങ്ങളേ, നിങ്ങളെല്ലാം അല്ലാഹുവിന്റെ ആശ്രിതരത്രേ-ഐശ്വര്യനും സ്തുത്യര്‍ഹനും സല്‍ഗുണ സമ്പൂര്‍ണനും അല്ലാഹു മാത്രം'' (സൂക്തം 15) എന്ന് വസ്തുതകള്‍ ആകമാനം ആറ്റിക്കുറുക്കി ഇതില്‍ പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല, ഈ അധൃഷ്യത ചോദ്യംചെയ്യപ്പെടാനാകാത്തതാണെന്ന് ഗ്രഹിക്കുവാന്‍ പര്യാപ്തമായ വാക്കുകളും പ്രയോഗങ്ങളും ഇടതടവില്ലാതെ ചേര്‍ത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു. ചില പ്രയോഗങ്ങള്‍ കാണുക: അല്ലാഹു സര്‍വ കാര്യങ്ങള്‍ക്കും കഴിവുറ്റവനത്രേ (സൂക്തം 1), പ്രതാപശാലിയും യുക്തിമാനുമാകുന്നു (സൂക്തം 2), കാര്യങ്ങളെല്ലാം മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്കാണ് (4), അവര്‍ പ്രവര്‍ത്തിക്കുന്നത് നന്നായി അറിയുന്നവനാണവന്‍ (8).... അവയത്രയും അവന് നിഷ്പ്രയാസകരമാണ് (11), അവനാണ് നിങ്ങളുടെ റബ്ബ്, രാജാധിപത്യവും അവനുതന്നെ (13), അതവന് ഒരു ഭാരിച്ച കൃത്യമൊന്നുമല്ല (17), അവന്റെ അടുത്തേക്കാണ് മടക്കം (18), അവന്‍ പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമാകുന്നു (28), സൃഷ്ടികളുടെ കാര്യങ്ങള്‍ കാണുന്നവനും സൂക്ഷ്മജ്ഞനും തന്നെയാണ് അവന്‍ (31), പ്രപഞ്ച രഹസ്യങ്ങളും മനുഷ്യ മനസ്സിലുള്ളതും അറിയുന്നവന്‍ (38), പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവനെ തോല്‍പിക്കാന്‍ കഴിയില്ല (44)-ഇത്യാദി പ്രയോഗങ്ങളും അതിലൂടെയുള്ള വിശ്വാസ സിദ്ധാന്തങ്ങളുടെ അനാവരണവും ഈ അധ്യായത്തിന് സവിശേഷമായൊരു മുഖമുദ്ര തന്നെ സമ്മാനിച്ചിരിക്കുകയാണ്. സ്രഷ്ടാവ് അഥവാ ''ഫാഥിര്‍'' എന്ന നാമകരണത്തോട് തികച്ചും ഔചിത്യം പുലര്‍ത്തുന്ന ഉള്ളടക്കം.
ഫാത്വിര്‍

Saturday, 23 January 2016

സബഅ്

സബഅ് എന്നത് അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തെ ഒരു പുരാതന രാജ്യത്തിന്റെ പേരാണ്. പ്രശോഭിതമായൊരു സംസ്‌കാരവും ഉയര്‍ന്ന നാഗരികതയും നിലനിന്നിരുന്ന പ്രാചീനസാമ്രാജ്യമാണ് സബഅ്. ഷീബാ സാമ്രാജ്യം എന്നും ഇതറിയപ്പെടുന്നു. അവിടെ സിംഹാസനത്തിലിരുന്ന ബില്‍ഖീസ് രാജ്ഞിയെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിച്ചതായി കാണാം: സുലൈമാന്‍ നബി(അ)ന്റെ മരംകൊത്തി ഒരിക്കല്‍ അപ്രത്യക്ഷമാവുകയുണ്ടായി. കുറേകഴിഞ്ഞ് തിരിച്ചെത്തിയ പക്ഷി ബോധിപ്പിച്ചു-...സബഇല്‍ നിന്ന് ചില സൂക്ഷ്മവൃത്താന്തങ്ങളുമായാണ് ഞാന്‍ വരുന്നത്. അന്നാട്ടുകാരുടെ ആധിപത്യം വാഴുന്ന രാജ്ഞിയെ ഞാന്‍ കണ്ടു; അവള്‍ക്ക് സര്‍വവിധ ഭൗതികസൗകര്യങ്ങളുമുണ്ട്; ഒരു മഹാസിംഹാസനവും... (അധ്യായം 27 അന്നംല്, സൂക്തം 20-44 നോക്കുക). ഷീബാസാമ്രാജ്യത്തെക്കുറിച്ച് ബൈബിളിലും പരാമൃഷ്ടമായിട്ടുണ്ട്. ഉയര്‍ന്ന നാഗരികതയും സാമ്പത്തിക സുസ്ഥിതിയും പ്രാപിച്ചിരുന്നു അവര്‍. സ്വര്‍ണ്ണം, വെള്ളി, രത്‌നങ്ങള്‍ മുതലായ അമൂല്യവസ്തുക്കള്‍ അവരുടെ കച്ചവടച്ചരക്കുകളായിരുന്നു എന്ന് ചരിത്രങ്ങളില്‍ കാണാം. ഇങ്ങനെ നാനാവിധേനയുള്ള ദിവ്യാനുഗ്രഹങ്ങളാല്‍ സൗഭാഗ്യവാന്മാരായിരുന്നു അവര്‍. ഈ സൂറയിലും അവര്‍ക്കുലഭിച്ച ഭൗതിക നേട്ടങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ, അനുഗ്രഹങ്ങള്‍ക്കവര്‍ നന്ദികാണിച്ചില്ല. അവയുടെ ദാതാവായ സര്‍വശക്തനെ അവര്‍ വിസ്മരിച്ചു. വിസ്മൃതി പിന്നെപ്പിന്നെ ധിക്കാരത്തിനും നിഷേധത്തിനും അരാജകത്വത്തിനുമൊക്കെ വഴിമാറിക്കൊടുത്തു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ ആസ്വാദകന്മാര്‍ അവന്റെ ബദ്ധവൈരികളും ധിക്കാരികളുമായി. ഇതുപക്ഷെ, ഏറെക്കാലം അവന്‍ വെച്ചുപൊറുപ്പിക്കുമോ? അണക്കെട്ടുപൊട്ടി ആ ഇഹലോക സ്വര്‍ഗം തകര്‍ന്നു തരിപ്പണമായി. 15-18 സൂക്തങ്ങളില്‍ ഇതിന്റെ വിവരണം വരുന്നുണ്ട്. ചുരുക്കത്തില്‍ ചിന്തോദ്ദീപകവും പഠനാര്‍ഹവുമായ പ്രസ്തുത സംഭവമുദ്ധരിച്ചിരിക്കയാലാണ് അധ്യായത്തിന് ആ പേര് നല്‍കിയിരിക്കുന്നത്. മക്കയില്‍ അവതരിച്ചതാണ് ഈ സൂറ. വിശ്വാസപ്രമാണങ്ങളില്‍ സുപ്രധാനമായവ ഇതില്‍ പ്രതിപാദ്യമാണ്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം, പുനരുത്ഥാനം, പരലോകം തുടങ്ങിയവ. ഇഹലോക വാസം വെടിഞ്ഞ് പാരത്രിക ലോകത്തെത്തിച്ചേരുന്ന ഏതു മനുഷ്യനും വിജയവും സന്തുഷ്ടിയും സമാധാനവും കാംക്ഷിക്കുന്നവനായിരിക്കും. എന്നാല്‍ അവ കൈവരുവാന്‍ സത്യവിശ്വാസവും സല്‍കര്‍മങ്ങളും മാത്രമാണ് പ്രതിവിധിയെന്ന് ഇതില്‍ ഊന്നിപ്പറയുന്നുണ്ട്. മറ്റെന്തൊക്കെ യോഗ്യതകളുണ്ടെങ്കിലും അതൊക്കെ അവിടെ അവഗണിക്കപ്പെടുക മാത്രമേ ഉണ്ടാകൂ. മരണാനന്തരമുണ്ടാകുന്ന പുനര്‍ജന്മം, ആ ജന്മത്തില്‍ അഥവാ പരലോകത്ത് ഉണ്ടാകുന്ന രക്ഷാശിക്ഷകള്‍-ഇവ രണ്ടും സംബന്ധിച്ച് ശക്തിയുക്തമായും തെളിവുകള്‍ നിരത്തിയും ഇവിടെ സംസാരിക്കുന്നുണ്ട് അല്ലാഹു. ഇഹ-പരലോകങ്ങള്‍ക്കിടയിലെ ഭിത്തിയാണല്ലോ ഖിയാമത്ത് നാള്‍. അതിന്റെ നിഷേധകരായിരുന്നു മക്കാമുശ്‌രിക്കുകള്‍. സൂറയുടെ ആദ്യഭാഗത്തുതന്നെ അവരെ ഖണ്ഡിക്കുന്നത് ഇപ്രകാരമാണ്-സത്യനിഷേധികള്‍ ജല്‍പിച്ചു: ''ഞങ്ങള്‍ക്ക് അന്ത്യനാള്‍ വന്നെത്തുകയൊന്നുമില്ല''. അവര്‍ക്ക് മറുപടി നല്‍കാന്‍ അല്ലാഹു നബി (സ്വ)യെ ഉണര്‍ത്തുകയാണ്: ''അങ്ങു പറയുക; അല്ല, അന്ത്യനാള്‍ നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യുന്നതാണ്!...'' (സൂക്തം 3). സത്യവിശ്വാസികള്‍ക്ക് പ്രതിഫലം നല്‍കുക, സത്യനിഷേധികളെ ശിക്ഷിക്കുക എന്നിവക്കുവേണ്ടിയാണ് അന്ത്യനാളിന്റെ ആഗമമെന്നും സ്പഷ്ടമാക്കിയിരിക്കുന്നു (സൂക്തം 4, 5). സത്യത്തിന്റെ സ്വീകാരത്തില്‍ അന്ധമായ വാശിയായിരുന്നു മുശ്‌രിക്കുകള്‍ക്ക്. നബി (സ്വ)യെയും വിശ്വാസികളെയും അവര്‍ പരിഹസിച്ചും അവഹേളിച്ചും പൊറുതിമുട്ടിച്ചു. ''നാം മരിച്ചുപോയാല്‍ പിന്നെയും ഒരു പുതിയ ജീവിതമുണ്ടെന്നാണിവന്‍ പറയുന്നത്; ഇവന് ഭ്രാന്തു തന്നെയാണ്'' എന്നൊക്കെയായിരുന്നു അവരുടെ പ്രഖ്യാപനങ്ങള്‍ (സൂക്തം 7, 8). പരലോകത്തെക്കുറിച്ചും പരിഹാസകരും നിഷേധികളുമായ ആളുകള്‍ക്ക് അവിടെ വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചും ഉദ്‌ബോധനമുള്ളതായി കാണാം (സൂക്തം 8). അല്ലാഹുവിന്റെ ശക്തിവിശേഷങ്ങള്‍ മേല്‍ക്കുമേല്‍ പറഞ്ഞുപഠിപ്പിക്കുകയും അതിന്നുള്ള ദൃഷ്ടാന്തങ്ങള്‍ ദൈനംദിനം ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തിട്ടും ആ സര്‍വശക്തനെയും അവന്റെ തിരുദൂതരെയും ദിവ്യഗ്രന്ഥത്തെയും നിഷേധിക്കുകയും അപഹസിക്കുകയും ചെയ്യുന്നവരെ എത്ര ഉദ്‌ബോധനം നടത്തിയിട്ടെന്ത്! എന്നാലും ഖുര്‍ആന്‍ ഇവിടെ അന്ത്യനാളിലെ പല ദയനീയ രംഗങ്ങളും ബീഭത്സ ദൃശ്യങ്ങളും അനാവരണം ചെയ്യുന്നുണ്ട്: ''സത്യനിഷേധം വഴി അക്രമകാരികളായ ജനങ്ങള്‍ മഹ്ശറില്‍ അല്ലാഹുവിന്റെ മുന്നില്‍ അണിനിരത്തപ്പെടുന്നത് നീ കാണുകയാണെങ്കില്‍ അതൊരു ഗുരുതര ദൃശ്യം തന്നെയായിരിക്കും'' എന്നു തുടങ്ങുന്ന സൂക്തം (31) അല്‍പമെങ്കിലും ചിന്താശക്തിയുള്ളവര്‍ക്ക് പാഠമായിരിക്കേണ്ടതാണ്. ''രാജാധിരാജനായ റബ്ബിന്റെ മുമ്പില്‍ നിരര്‍ത്ഥകമായ വാദപ്രതിവാദം നടത്തുന്ന കാഫിറുകള്‍ ഒടുവില്‍ ഇളിഭ്യരായി ചങ്ങലകളില്‍ കുരുക്കപ്പെടുകയും നരകത്തിലെറിയപ്പെടുകയുമാണുണ്ടാവുക'' എന്ന് അവിടെ വിശദീകരിക്കുന്നുണ്ട്. സൂറയുടെ അവസാനവും ഏകദേശം ഇതേ രംഗംതന്നെ. ''അവര്‍ ആകെ അസ്വസ്ഥരാകും; സത്യവിശ്വാസം പുല്‍കാന്‍ തയ്യാറാകും! പക്ഷെ എന്തുഫലം?'' (സൂക്തം 51-54). അല്ലാഹുവിനോടുകൂടെ സ്വയംകൃത ''ദൈവങ്ങ''ളെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നവരാണല്ലോ മക്കാമുശ്‌രിക്കുകള്‍. ബുദ്ധിശൂന്യവും പരിഹാസ്യവുമായ ഈ നയം പതിനാലു നൂറ്റാണ്ടുകഴിഞ്ഞ് ഇന്നും കുറെ മനുഷ്യര്‍ വെച്ചുപുലര്‍ത്തുന്നു. അന്ന് കല്ലും മണ്ണും കൊണ്ട് അവര്‍ സ്വകരങ്ങളാല്‍ ദൈവങ്ങളെ ഉണ്ടാക്കിയിരുന്നുവെങ്കില്‍ ഇന്ന് പ്ലാസ്റ്റിക്കും ഫൈബറും കൊണ്ട് ഇവര്‍ യന്ത്രങ്ങളാല്‍ ദൈവങ്ങളെ ഉണ്ടാക്കുന്നു എന്ന വ്യത്യാസം മാത്രം; അന്ന് ശിലായുഗ ശിര്‍ക്ക്, ഇന്ന് യന്ത്രയുഗ ശിര്‍ക്ക്. ഈ ദൈവങ്ങള്‍ക്ക് വല്ല ''ക്വാളിഫികേഷനും'' ഉണ്ടോ? യാതൊന്നുമില്ല. അരാധകര്‍ക്കെല്ലാം ഇത് വ്യക്തമായി അറിയുകയും ചെയ്യാം. ഈ പശ്ചാത്തലത്തിലാണ് സൂറയില്‍ പലേടത്തും അല്ലാഹുവിന്റെ ശക്തിവിശേഷണങ്ങള്‍ എടുത്തുദ്ധരിച്ചിരിക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പതിനായിരത്തിലൊരംശം പോലും സ്വായത്തമാക്കാനാകാത്ത കൃത്രിമ ''ദൈവങ്ങള്‍''ക്ക് ബുദ്ധിയുള്ള മനുഷ്യന്‍ എങ്ങനെ ദിവ്യത്വം കല്‍പിക്കും? മഹാകഷ്ടം തന്നെ! മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ചില അറബികള്‍ വാദിച്ചിരുന്നു. ചിലര്‍ അവയെ ആരാധിക്കുകയും ചെയ്തുവന്നു. ആ മലക്കുകളും സ്വന്തം ബഹുദൈവങ്ങളും പരലോകത്ത് തങ്ങളടെ സഹായകരും ശുപാര്‍ശകരുമാകുമെന്നും മുശ്‌രിക്കുകള്‍ ജല്‍പിച്ചിരുന്നു. ആ അന്ധവിശ്വാസത്തിനും മറുപടി പറയുന്നുണ്ട്. ''തന്റെ അനുമതിയോടു കൂടി മാത്രമേ ആരും അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യൂ'' (സൂക്തം 23). അമ്പിയാ-ഔലിയാക്കളായിരിക്കും അല്ലാഹുവിന്റെ അനുമതി ലഭിക്കുന്ന ശുപാര്‍ശകര്‍. അല്ലെങ്കിലും നിഷേധികള്‍ക്ക് ആര് അവിടെ ശുപാര്‍ശ ചോദിക്കാന്‍? ബഹുദൈവ വിശ്വാസികളെയും ബിംബാരാധകരെയും ഉത്തരം മുട്ടിക്കാനായി പ്രത്യേക നടപടികള്‍ തന്നെ അവിടെയുണ്ടാകുമെന്ന് സൂറ വ്യക്തമാക്കുന്നുണ്ട് (സൂക്തം 22, 40). ജിന്നുകളും പിശാചുക്കളുമൊക്കെ അദ്യശ്യമായ കാര്യങ്ങള്‍ അറിയുമെന്ന മൂഢവിശ്വാസം ആ മുശ്‌രിക്കുകളില്‍ പരക്കെ ഉണ്ടായിരുന്നു. അതിന്റെ നിഷേധത്തിനായി സുലൈമാന്‍ നബി(അ)ന്റെ വഫാത്ത് വൃത്താന്തവും പറഞ്ഞതായി കാണാം (സൂക്തം 14). ഭൂലോക ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ നബി(അ)ന്റെയും പിതാവ് ദാവൂദ് നബി(അ)ന്റെയും ചരിത്രത്തിലേക്ക് ഹ്രസ്വമായി വെളിച്ചം വീശുകയും അവര്‍ക്ക് നല്‍കിയ ചില മഹത്തായ അനുഗ്രഹങ്ങളുടെ രത്‌നച്ചുരുക്കം പറയുകയും ചെയ്തിട്ടുണ്ട്. പ്രവാചകത്വം, വഹ്‌യ്, ഖുര്‍ആന്‍ എന്നിവയൊക്കെ വ്യാജമായി മുദ്രയടിക്കുകയും പരിഹാസ പാത്രമാക്കുകയും ചെയ്തിരുന്ന മുശ്‌രിക്കുകളുടെ നിഷേധാത്മക നിലപാടിന് സൂറയിലുടനീളം മറുപടി നല്‍കിയിരിക്കുന്നതായി കാണാം.

അല്‍ അഹ്‌സാബ്

ഹിസ്ബ് എന്ന അറബിപദത്തിന് കക്ഷി, വിഭാഗം, സംഘം എന്നൊക്കെയാണര്‍ത്ഥം. അതിന്റെ ബഹുവചനമാണ് അഹ്‌സാബ്. നബി (സ്വ) യെയും മുസ്‌ലിംകളെയും സംയുക്തമായ ഒരു യുദ്ധത്തിലൂടെ നേരിട്ട് തകര്‍ത്ത് തരിപ്പണമാക്കാന്‍ ഖുറൈശും മറ്റുചില അറബി ഗോത്രങ്ങളും ഖൈബറിലും മദീനയിലും മറ്റും നിന്നുള്ള ജൂതന്മാരുമടങ്ങിയ കക്ഷികള്‍ സഖ്യമുണ്ടാക്കി യുദ്ധത്തിന് പുറപ്പെട്ടു. അതാണ് ഖന്‍ദഖ് യുദ്ധം. അതുസംബന്ധിച്ച് ഇതില്‍ പരാമര്‍ശമുള്ളതുകൊണ്ടാണ് സഖ്യകക്ഷികള്‍ എന്നര്‍ത്ഥമുള്ള ''അല്‍അഹ്‌സാബ്'' എന്ന് ഈ അധ്യായത്തിന് പേരുലഭിച്ചത്. ആ പദം പലപ്രാവശ്യം ഇതില്‍ ആവര്‍ത്തിതമായിരിക്കുന്നു. ഒറ്റക്കെട്ടായ മുന്നേറ്റം നടത്തി ഇസ്‌ലാമിനെ നാമാവശേഷമാക്കാന്‍ ശത്രുക്കള്‍ മെനഞ്ഞ ഈ തന്ത്രം ഫലിക്കാതെ പോവുകയാണുണ്ടായത്. എല്ലാം ഇട്ടേച്ച് അവര്‍ പിന്തിരിഞ്ഞോടുകയായിരുന്നുവെന്ന വിസ്തൃതവിവരം വഴിയെ വരുന്നുണ്ട്. മദീനയില്‍ അവതരിച്ചതാണ് സൂറത്തുല്‍ അഹ്‌സാബ്. സൂക്തങ്ങള്‍ എഴുപത്തിമൂന്ന്. മദനീവിഭാഗം സൂറകള്‍ നിയമനിര്‍മാണ പ്രധാനങ്ങളായിരിക്കുമെന്ന് പലപ്പോഴും നാം മനസ്സിലാക്കിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ പൊതുജീവിതവുമായി ബന്ധപ്പെട്ട പല നിയമങ്ങളും ഈ അധ്യായത്തില്‍ അനാവൃതമായിട്ടുണ്ടെന്ന് കാണാം: വിവാഹ സല്‍ക്കാരം, സ്ത്രീകളുടെ വസ്ത്രധാരണ മര്യാദകള്‍, നഗ്നതാ പ്രദര്‍ശന നിരോധം, തിരുനബി (സ്വ)യുമായുള്ള സമീപനച്ചിട്ടകള്‍, അവിടത്തെ ആദരിക്കേണ്ടതിന്റെ അനിവാര്യത തുടങ്ങി പലതും വിവരിച്ചിട്ടുണ്ട്. അറബികള്‍ക്കിടയിലുണ്ടായിരുന്ന ളിഹാറ്, തബന്നി മുതലായ ചില ദുരാചാരങ്ങളെ നിരോധിക്കുകയും ഖന്‍ദഖ് യുദ്ധം സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. സൂറയുടെ തുടക്കം തന്നെ രണ്ടു സുപ്രധാന കാര്യങ്ങളുണര്‍ത്തിക്കൊണ്ടാണ്-അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം, സത്യനിഷേധികളെയും കപടന്മാരെയും അനുസരിച്ചുപോകരുത്. തിരുനബി (സ്വ)യെ അഭിസംബോധനം ചെയ്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ രണ്ടും കല്‍പിച്ചത് എന്നതിന് വര്‍ധിത പ്രസക്തിയാണുള്ളത്. നബി (സ്വ)യില്‍ നിന്ന് സൂക്ഷ്മതക്ക് വിപരീതമായി വല്ലതും സംഭവിക്കുകയോ നിഷേധികളോട് ചായ്‌വ് ഉണ്ടാവുകയോ ചെയ്തിരുന്നോ? ഇല്ല, ഒരിക്കലുമില്ല. പ്രത്യുത നബി (സ്വ)യുടെ ഉമ്മത്ത് വിഷയത്തിന്റെ ഗൗരവാവസ്ഥ ഗ്രഹിക്കാനാണ് ഈ രീതിയില്‍ വിഷയമവതരിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ അനുധാവനം ചെയ്യാനും വിഷയങ്ങള്‍ മുഴുവന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവാനും തുടര്‍ന്നു കല്‍പനയുണ്ട്. ഓരോ സത്യവിശ്വാസിക്കും ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണല്ലോ അവ. അങ്ങനെ ചെയ്യുമ്പോഴാണ് മനുഷ്യന്റെ ഹൃദയവും ആത്മാവും മനസ്സും ബുദ്ധിയുമൊക്കെ സമാധാന പൂര്‍ണവും ധന്യവുമാകുന്നതെന്ന് നമുക്കിന്ന് സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയുന്നുണ്ട്. ചില പ്രതിഭാധനരെ നമുക്ക് എക്കാലവും കാണാം. അറേബ്യയിലുണ്ടായിരുന്ന അത്തരം ചിലരെപറ്റി അവര്‍ക്ക് രണ്ടുഹൃദയമുണ്ട് എന്നായിരുന്നു ''ജാഹിലി''കളുടെ വിശ്വാസം. ആ മൂഢധാരണ ഖുര്‍ആന്‍ ഇവിടെ തിരുത്തുന്നുണ്ട്-ഒറ്റ ഹൃദയമേ ഏതുമനുഷ്യനും അല്ലാഹു സൃഷ്ടിച്ചുകൊടുത്തിട്ടുള്ളു. ഒരു ഹൃദയം കൊണ്ട് ഒരു വഴിക്കേ ചിന്തിക്കാനാവൂ. പൗരാണികരുടെ തെറ്റുധാരണ നീക്കുന്നതോടൊപ്പം മറ്റൊരു ഉദ്ദേശം കൂടി ഇവിടെയുണ്ട്-ഒറ്റ ഹൃദയമുള്ള മനുഷ്യന്‍ ഒരു ലക്ഷ്യത്തിലേക്കാണ് നീങ്ങേണ്ടത്-അല്ലാഹുവിങ്കലേക്ക്. ഒരു വഴിയിലാണവന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്-സത്യത്തിന്റെ വഴിയില്‍. ഒരു ഹൃദയം ഒന്നിലധികം ദൈവങ്ങളില്‍ കേന്ദ്രീകരിക്കാനാവില്ല; പല ചിന്താധാരകളിലും വ്യവസ്ഥിതികളിലും ദര്‍ശനങ്ങളിലും ഒരേസമയം ബന്ധിപ്പിക്കുവാന്‍ പറ്റില്ല. ദത്തുപുത്രന്മാരെ സ്വീകരിക്കുന്ന സമ്പ്രദായം ജാഹിലിയ്യ കാലത്തുണ്ടായിരുന്നു. ഇന്നും പല നാടുകളിലും സമൂഹങ്ങളിലും ഇതു നിലവിലുണ്ട്. അങ്ങനെ ''സ്വീകരിക്കുക'' എന്ന കേവലപ്രക്രിയയല്ല ഇവിടത്തെ പ്രശ്‌നം. ദത്തുപുത്രന്മാരെ സ്വന്തം മക്കളെപ്പോലെയാണ് അവര്‍ കണ്ടിരുന്നത്. വളര്‍ത്തുപിതാവ് മരിച്ചാല്‍ ദത്തുപുത്രന് സ്വത്തില്‍ അവകാശം നിശ്ചയിച്ചിരുന്നു അവര്‍. പോറ്റുമകന്‍ സ്വഭാര്യയെ വിവാഹമോചനം ചെയ്താല്‍ പിന്നെ അവളെ വളര്‍ത്തച്ഛന് വിവാഹം ചെയ്യാന്‍ പാടില്ലെന്നായിരുന്നു അവരുടെ മതം. ഇങ്ങനെ പലതും. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ യാതൊരു രക്തബന്ധവുമില്ലല്ലോ. അതുകൊണ്ട് ആ ജാഹിലീ വിശ്വാസം ഖുര്‍ആന്‍ പൊളിച്ചെഴുതി. കുടുംബബന്ധവും രക്തബന്ധവുമാണ് ഇവ്വിഷയകമായി പരിഗണനീയമെന്ന് അല്ലാഹു ഈ അധ്യായത്തിലൂടെ വിശദമായി പഠിപ്പിക്കുന്നുണ്ട്. ''ളിഹാര്‍'' എന്ന ഒരു സാമൂഹിക ജീര്‍ണതയും ആ പുരാതന സമൂഹത്തില്‍ സാര്‍വത്രികമായിരുന്നു. ''എന്നെ സംബന്ധിച്ചിടത്തോളം നീ എന്റെ മാതാവിന്റെ മുതുകിന് തുല്യയാണ്'' എന്ന് ദേഷ്യം വരുമ്പോഴും മറ്റും അവര്‍ ഭാര്യയോടുപറയും. ഇങ്ങനെയൊരു വാക്ക് വായില്‍ നിന്നുവീണുപോയാല്‍ പിന്നെ ഭാര്യ തീര്‍ത്തും അന്യയായി എന്നും അവര്‍ വിധിയെഴുതി. ഇതും ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തുകയുണ്ടായി. വിശദവിവരം അവിടെവെച്ചു ഗ്രഹിക്കാം. അഹ്‌സാബ് യുദ്ധവും ബനൂഖുറൈള യുദ്ധവും ഇസ്‌ലാമിക ചരിത്രത്തില്‍ വിശിഷ്യ യുദ്ധസംഭവങ്ങളില്‍ തന്ത്രപ്രധാനമായിരുന്നു. അവയുടെ വിവിധ വശങ്ങളും അതില്‍നിന്നുള്ള വ്യത്യസ്ത പാഠങ്ങളും ഒട്ടേറെ സൂക്തങ്ങളിലായി കാണാം. രണ്ടുമുഖങ്ങളുമായി നടക്കുന്ന കപടന്മാര്‍ ഏതുസമൂഹത്തിലുമെന്ന പോലെ ആ യുദ്ധരംഗങ്ങളിലുമുണ്ടായിരുന്നു എന്ന വസ്തുത ഇവിടെ അടിവരയിട്ടു സ്പഷ്ടമാക്കുന്നുണ്ട്. സമൂഹത്തിന്റെ ആരോഗ്യത്തിന് അതിലെ അംഗങ്ങള്‍ പരിസരബോധവും വിവേകവും വിവരവും തന്റേടവുമൊക്കെ ഉള്ളവരാകേണ്ടതുണ്ട്. നമ്മുടെ അധുനാതന സമൂഹത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. ഗുരുതരമായ ഈ വസ്തുത ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് സുതരാം ഗ്രഹിക്കപ്പെടേണ്ടതത്രേ. ഭൗതിക പുരോഗതിയും ആഢംബരവുമൊക്കെ ഏതുമനുഷ്യന്റെയും കണ്ണഞ്ചിപ്പിക്കും. നമ്മുടെ ചുറ്റുമുള്ള സുഹൃത്തുക്കളും സ്‌നേഹിതരും തന്നെ അതിന് മതിയായ തെളിവാണ്. എന്നാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും മാര്‍ഗവും അവരുടെ സംതൃപ്തിയും ആഗ്രഹിക്കുന്നവരാരും തന്നെ ഒരിക്കലും ഭൗതികയുടെ ശബളിമയില്‍ കുടുങ്ങിപ്പോകരുതെന്നാണ് ഈ സൂറയുടെ മറ്റൊരു പ്രമേയം. തിരുനബി (സ്വ)യുടെ സഹധര്‍മിണിമാരായ ഉമ്മഹാത്തുല്‍മുഅ്മിനീന്‍ ഒരിക്കല്‍ അവിടത്തെ സമീപിച്ച് ചില ഭൗതിക സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. തത്സമയം അവതീര്‍ണമായ ചില സൂക്തങ്ങള്‍ ഭൗതികഭ്രമം വിശ്വാസികളുടെ മാര്‍ഗമല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നുണ്ട്. ഏതു സാഹചര്യങ്ങളിലും സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായിരിക്കേണ്ടതാണ്. ഒരു വിട്ടുവീഴ്ചയും ഇതിലില്ല. ഇത്തരം ഒരു അവസ്ഥയിലേക്ക് ഉയരാന്‍ അവര്‍ക്കുകഴിയണം. -ഇതാണ് സൂറയുടെ മറ്റൊരു സന്ദേശം. സൈദ്-സൈനബ് ദമ്പതിമാരുടെ വിവരവും അവിടെ വരുന്നുണ്ട്. ഇന്ന് മുസ്‌ലിംകളുടെ സുപ്രധാനമായ ദൗര്‍ബല്യം അതുതന്നെയാണ്. മുഅ്മിനുകളും മുസ്‌ലിംകളുമൊക്കെയാണെന്ന് പറയാന്‍ നാം മുന്നില്‍ തന്നെയുണ്ട്. പക്ഷെ, ദേഹേച്ഛക്കും പശ്ചാത്തല-സാഹചര്യങ്ങള്‍ക്കുമൊക്കെയൊത്ത് വാഷിങ്ടണിലേക്കും ലണ്ടനിലേക്കും ഫ്രാന്‍സിലേക്കുമൊക്കെ നോക്കിയാണ് നാം ജീവിതം ക്രമപ്പെടുത്തുന്നത്. അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നമുക്ക് പ്രശ്‌നമേയല്ല. ഇത് ഒരിക്കലും ആയിക്കൂടാ എന്നാണ് സര്‍വശക്തന്റെ അനുശാസനം. കുടുംബജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സൂറയില്‍ വരുന്നുണ്ട്. പരലോകത്ത് ഉണ്ടാകുന്ന ചില രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നു. മാനവസമൂഹത്തിന് അല്ലാഹുവുമായുള്ള ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ടാണ് അധ്യായമവസാനിക്കുന്നത്.

അസ്സജദ

സജദ'' എന്ന ക്രിയാപദത്തിന്റെ അര്‍ത്ഥം സൂജൂദ് ചെയ്തു, സാഷ്ടാംഗം പ്രണമിച്ചു എന്നൊക്കെയാണ്. അതില്‍ നിന്നുള്ള നാമരൂപമാണ് സജ്ദ-സൂജൂദ് എന്നര്‍ത്ഥം. സത്യവിശ്വാസികളെ സംബന്ധിച്ച് പരാമര്‍ശിക്കവെ, ''ഖുര്‍ആന്‍ ശ്രവിച്ചാല്‍ അവര്‍ സുജൂദില്‍ വീഴും'' എന്ന് സൂക്തം പതിനഞ്ചില്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് സൂറത്തുസ്സജ്ദ എന്ന് ഇതിന് പേരുവന്നത്. മക്കയിലാണിതിന്റെ അവതരണം. സൂറത്തുല്‍മുഅ്മിനൂന് (അധ്യായം 23) ശേഷമാണ് ഇത് ഇറക്കപ്പെട്ടത്. ആകെ മുപ്പത് ആയത്തുകളാണിതില്‍. നബി (സ്വ)യുടെ സത്യസന്ധതയും വഹ്‌യിന്റെ സ്വീകാര്യതയും, സര്‍വശക്തനായ അല്ലാഹുവിന്റെ കഴിവും ശക്തിയും, പുനരുത്ഥാനവും ഖിയാമത്ത് നാളിലെ ചില രംഗങ്ങളുമാണ് പ്രധാനമായും സൂറയുടെ പ്രമേയം. മക്കീസൂറകള്‍ വിശ്വാസ കാര്യങ്ങള്‍ തന്നെയാണല്ലോ കാര്യമായി പരാമര്‍ശിക്കുക. ''അലിഫ് ലാം മീം'' എന്നീ ഖണ്ഡിതാക്ഷരങ്ങള്‍ പറഞ്ഞുകൊണ്ട് ഒറ്റയടിക്ക് ഖുര്‍ആന്റെ സ്വീകാര്യതയും അപ്രമാദിത്വവും വിളംബരം ചെയ്യുകയാണ് - ''പ്രപഞ്ച സംരക്ഷകനായ അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായതാണ് ഈ ഗ്രന്ഥം; അതില്‍ അശേഷം സംശയമില്ല''. അറബി ഭാഷയിലും സാഹിത്യത്തിലും പ്രവീണരെന്നുമാത്രമല്ല, സാഹിത്യ സാമ്രാജ്യത്തിലെ സമ്രാട്ടുക്കള്‍ തന്നെയായിരുന്ന ആ അറബികള്‍ക്ക് ഇതിന്റെ അപ്രമാദിത്വം സുജ്ഞാതമായിരുന്നിട്ടും അവര്‍ കണ്ണടച്ചു ഇരുട്ടാക്കുകയായിരുന്നു. അതാണിവിടത്തെ ഉഗ്രമായ ചോദ്യത്തിന്റെ പ്രസക്തി. - ''എന്നിട്ടും നബി മെനഞ്ഞുണ്ടാക്കിയതാണ് ഈ ഖുര്‍ആന്‍ എന്ന് അവര്‍ ജല്‍പിക്കുന്നുവോ?....'' എന്നാല്‍ തീര്‍ത്തും അബദ്ധവും ബാലിശവും ശുദ്ധനുണയുമാണവര്‍ തട്ടിവിടുന്നത്. മറിച്ച് നിങ്ങളുടെ നാഥനായ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് ഈ കിതാബും അതിന്റെ അര്‍ത്ഥസമ്പുഷ്ടമായ ഉള്ളടക്കവുമൊക്കെ. അറബികളെയും മറ്റെല്ലാ ജനപഥങ്ങളെയും ദുര്‍മാര്‍ഗപ്രാപ്തിയില്‍ നിന്ന് താക്കീതുചെയ്തു ഉപരോധിക്കുകയാണ് ഈ വേദഗ്രന്ഥത്തിന്റെ ലക്ഷ്യം. സത്യാന്വേഷികളും ബുദ്ധിജീവികളുമൊക്കെ സന്മാര്‍ഗ പ്രാപ്തരായിത്തീരാന്‍ ഇതു വഴിതെളിച്ചേക്കാം. സൂക്തം നാലുമുതല്‍ അല്ലാഹുവിന്റെ മഹച്ഛക്തിയിലേക്കുള്ള ചൂണ്ടുപലകകള്‍ കാണാം. പ്രപഞ്ചമാകമാനം ചുരുങ്ങിയഘട്ടത്തിനകം സൃഷ്ടിച്ചവനാണവന്‍. ഈ ബ്രഹ്മാണ്ഡകടാഹത്തിന്റെ മുഴുവന്‍ നിയന്ത്രണം കേന്ദ്രീകരിച്ചിരിക്കുന്ന അര്‍ശിന്മേല്‍ സ്വാധീനം ചെലുത്തുന്ന അജയ്യനായ, അനിഷേധ്യനായ സര്‍വേശ്വരനാണവന്‍. എന്നാല്‍ മുശ്‌രിക്കുകളുടെ സ്ഥിതിയെന്താണ്? അല്ലാഹുവിന് കുറേ അസിസ്റ്റന്റുമാരും സഹകാരികളും ശുപാര്‍ശകരുമൊക്കെയുണ്ടെന്നാണവര്‍ ജല്‍പിക്കുന്നത്. അനന്തമജ്ഞാതമവര്‍ണനീയമായ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംവിധായകനും സംരക്ഷകനുമായ അല്ലാഹുവും ഇലാഹ്, മണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമയും ഇലാഹ്-ഇതാണ് മുശ്‌രിക്കിന്റെ ഭാഷ്യം! ബഹുദൈവത്വമെന്ന ബുദ്ധിശൂന്യ സങ്കല്‍പത്തെയും മൂഢധാരണയെയും ഒരു കൊച്ചുവാക്യം കൊണ്ട് തകര്‍ത്തിടുകയാണ് ഖുര്‍ആന്‍ - ''അല്ലാഹു അല്ലാതെ നിങ്ങള്‍ക്കൊരു സംരക്ഷകനോ ശുപാര്‍ശകനോ ഇല്ലതന്നെ, ചിന്തിക്കുന്നില്ലേ നിങ്ങള്‍?'' (സൂക്തം 4). മറ്റു ചില പഠനാര്‍ഹവും ചിന്തോദ്ദീപകവുമായ വസ്തുതകളിലേക്ക് കൂടി അവിടെ വിരല്‍ ചൂണ്ടുന്നുണ്ട്. പത്താം സൂക്തം മുതല്‍ അടിസ്ഥാനപരമായ മൂന്നാം പ്രമേയമാരംഭിക്കുകയാണ്-പുനരുത്ഥാനം. ഞങ്ങള്‍ മരിച്ചു മണ്ണായാല്‍ പിന്നെയും പുതിയൊരു സൃഷ്ടിയുണ്ടാകുമെന്നോ? സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും വിവിധ ചിത്രങ്ങള്‍ അവിടെ അനാവരണം ചെയ്യുന്നുണ്ട്. അവിശ്വാസികള്‍ എത്ര കേമന്മാരായിരുന്നു ഭൗതികലോകത്ത്! സത്യത്തിന്റെ സന്ദശവുമായി പ്രവാചകന്മാരും പ്രബോധകന്മാരും ബഹുജനമധ്യത്തിലിറങ്ങിയപ്പോള്‍ അവര്‍ ക്രമപ്രശ്‌നവുമായി വരികയായിരുന്നു-അല്ലാഹുവോ? ഇസ്‌ലാമോ? മരണ ശേഷം പരലോകത്ത് പുതിയൊരു ജീവിതമോ? എല്ലാമെല്ലാം അവര്‍ പരിഹാസ പാത്രമാക്കി. സത്യത്തിന്റെയും അതിന്റെ വക്താക്കളുടെയും ബദ്ധവൈരികളായിരുന്നു അവര്‍. സത്യസന്ദേശത്തിന് പാരവെക്കുന്നതില്‍ എന്തൊരു മിടുക്കായിരുന്നു അവര്‍ കാണിച്ചത്. സത്യത്തിന്റെ വെളിച്ചം സ്വയം അനുഭവിക്കാന്‍ തുനിഞ്ഞില്ലെന്നത് പോകട്ടെ, അത് ഊതിക്കെടുത്തി മറ്റുള്ളവരെയും അന്ധകാരത്തില്‍ ചാടിക്കാനായി അവര്‍ കൈമെയ് മറന്നധ്വാനിച്ചു. എന്നാല്‍ ആ ''യോഗ്യന്‍''മാരുടെ പാരത്രിക ലോകത്തെ സ്ഥിതി കാണേണ്ടതുതന്നെയാണ്. കല്യാണപ്പന്തലിലിരിക്കുന്ന നവോഢകളെപ്പോലെ അവരതാ കുത്തനെ തലയും താഴ്ത്തിയിരിക്കുന്നു! ലജ്ജയും സങ്കടവും പരിഭ്രമവും അസ്വസ്ഥതയും തുടങ്ങി എന്തൊക്കെ വികാരങ്ങളാണ് അവരുടെ മുഖത്ത്. സത്യത്തിന്റെ സന്ദേശം ഉത്തമ ബോധ്യമായിട്ടും അത് നിഷേധിച്ചതിലാണ് സങ്കടം. വരാന്‍പോകുന്ന നരകശിക്ഷയോര്‍ത്ത് പരിഭ്രമം. പ്രവാചകരെയും പ്രബോധകരെയും പരിഹസിച്ചതിലുള്ള കുറ്റബോധം.... ഇനിയെന്തുണ്ട് രക്ഷാമാര്‍ഗം. നാണമില്ലാത്ത ആ ഇരുകാലികള്‍ അല്ലാഹുവിനോട് പറഞ്ഞുനോക്കും: ''പടച്ചവനേ, ഈ പാരത്രിക ലോകവും ഇവിടത്തെ രക്ഷാശിക്ഷകളും അനുഗ്രഹ-ദുരിതങ്ങളുമൊക്കെ ഞങ്ങള്‍ കണ്ടു, കേട്ടു, മനസ്സിലാക്കി. വല്ലാത്തൊരു ദുരന്ത ഗര്‍ത്തത്തിലാണ് ഞങ്ങള്‍ ഈ നിപതിച്ചിരിക്കുന്നത്. ഒരു മോചനത്തിനായി ഞങ്ങളെ ദുന്‍യാവിലേക്ക് ഒന്നു മടക്കി അയച്ചുതരുമോ?'' നിഷേധികളുടെ ഈ പല്ലവികളൊക്കെ വനരോദനമായി മാറുകയേയുള്ളുവല്ലോ. സമയം കഴിഞ്ഞ ശേഷമായി ബോധോദയം. ഒരല്‍പമെങ്കിലും ചിന്താശീലമുള്ളവരെ തട്ടിയുണര്‍ത്തിയെങ്കിലോ എന്നുവെച്ചാണ് ഇക്കാര്യം ഇവിടെ ഉണര്‍ത്തുന്നത്. സത്യവിശ്വാസികളുടെ സ്വര്‍ഗീയ സുഖസൗകര്യങ്ങളെയും ആനന്ദാനുഭൂതികളെയും കുറിച്ചും പരാമര്‍ശമുണ്ട്. അല്ലാഹുവിന് വേണ്ടി ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരാകയാല്‍ അവര്‍ക്ക് അനിര്‍വചനീയമായ അനുഭൂതികളുടെ സ്വര്‍ഗമുണ്ടെന്നാണ് പ്രഖ്യാപനം. മൂസാ നബി(അ)നെക്കുറിച്ച ഒരു പരാമര്‍ശവും ഇടക്കു(സൂക്തം 23)വരുന്നുണ്ട്. അദ്ദേഹത്തിന് അല്ലാഹു തൗറാത്ത് നല്‍കി. ഇസ്രാഈല്യര്‍ക്ക് സന്മാര്‍ഗ ദര്‍ശനത്തിനും സത്യപ്രാപ്തിക്കുമായി നല്‍കിയതായിരുന്നു അത്. അതേപോലെ, ഖുറൈശിന്റെയും മുഴുവന്‍ ലോകത്തിന്റെയും സന്മാര്‍ഗ പ്രാപ്തിക്കാണ്, നബിയേ, അങ്ങേക്ക് ഈ ഖുര്‍ആന്‍ അവതരിപ്പിച്ചുതന്നിരിക്കുന്നത് എന്നര്‍ത്ഥം. ഇസ്രാഈല്യരില്‍ തൗറാത്തിന്റെ വെളിച്ചമാര്‍ജിച്ചവര്‍ നേതാക്കളും പണ്ഡിതരും പുരോഹിതരുമൊക്കെയായി. ഖുര്‍ആനും അതേ പരിവര്‍ത്തനം ലോകത്ത് സംജാതമാക്കാന്‍ പര്യാപ്തമാണ് എന്നാണ് വ്യംഗ്യഭാഷയില്‍ പ്രഖ്യാപിക്കുന്നത്. അക്കാര്യം അപ്പടി സാക്ഷാല്‍കൃതമായതായി പില്‍ക്കാലത്ത് ചരിത്രം തെളിയിച്ചു. തിരുനബി (സ്വ)യുടെ ഗോത്രക്കാരും കുടുംബക്കാരുമായിരുന്നിട്ടും ഖുറൈശ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണുണ്ടായത്. അതേസമയം ലോകത്തിന്റെ പല ഭാഗങ്ങളിലും അക്കാലം വരെയും അടിച്ചമര്‍ത്തപ്പെട്ടിരുന്ന ദുര്‍ബല സഹസ്രങ്ങള്‍ ഖുര്‍ആനും ഇസ്‌ലാമും വഴി പ്രതാപശാലികളായിത്തീര്‍ന്നു. ഇങ്ങനെ, എന്തെല്ലാം ചിന്തോദ്ദീപകമായ വസ്തുതകള്‍, പാഠങ്ങള്‍! പക്ഷെ, നാം പലപ്പോഴും പറയാറുള്ളതുപോലെ സത്യം അംഗീകരിക്കണമെന്ന് മനുഷ്യന്‍ സ്വയം വിചാരിക്കണമല്ലോ. അജ്ഞത നടിക്കുന്നവനെ വസ്തുതകള്‍ പഠിപ്പിക്കാനാകില്ല. ഉറക്കം അഭിനയിച്ചു കണ്ണുചിമ്മിക്കിടക്കുന്നവനെ ''ഉണര്‍ത്തുവാന്‍'' ആര്‍ക്കു സാധിക്കും? അവിടെ പിന്നെ ഗത്യന്തരമില്ല. അത്തരം അഭിനേതാക്കളെ അവഗണിക്കുക, നിഷേധത്തിന്റെ തിക്തഫലം നാളെപ്പിറ്റേന്ന് അവര്‍ അനുഭവിക്കുകതന്നെ ചെയ്യും-അവരില്‍ നിന്ന് പിന്തിരിഞ്ഞുകളയുക, അവര്‍ക്ക് താക്കീതു നല്‍കപ്പെട്ട ദുരന്തം വന്നെത്തുന്നത് നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക; അവരും അതു കാത്തുകൊണ്ടിരിക്കട്ടെ.

ലുഖ്മാന്‍

ലുഖ്മാന്‍ എന്നത് ഒരു വ്യക്തിയുടെ പേരാണ്. വലിയ തത്വജ്ഞാനിയും പണ്ഡിതനും ഭക്തനുമായിരുന്ന ''ലുഖ്മാനുല്‍ഹകീം'' ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് പാഠമായിട്ടുള്ള കുറേ ഉപദേശങ്ങള്‍ തന്റെ പ്രിയപുത്രന് നല്‍കിയിട്ടുണ്ടായിരുന്നു. അതില്‍ ചിലത് ഈ സൂറയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ടാണ് അധ്യായത്തിന് ആ മഹാപുരുഷന്റെ പേരുനല്‍കിയത്. ഇതിന്റെ അവതരണം മക്കയില്‍ ആണ്. മുപ്പത്തിനാല് സൂക്തങ്ങളാണുള്ളത്. മറ്റു മക്കീ സൂറകളെപ്പോലെ തന്നെയാണിതും. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം, ഖബ്‌റിലെ ജീവിതം, പുനരുത്ഥാനം എന്നിവയാണിതിന്റെ മുഖ്യപ്രമേയം. ഖണ്ഡിതാക്ഷരങ്ങളോടുകൂടിയാണിതിന്റെ തുടക്കം. ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചെടുക്കാനാണിത്. അലിഫും ലാമും മീമുമൊക്കെ നിങ്ങള്‍ക്ക് സുപരിചിതമാണ്. ആ ചിരപരിചിതമായ അക്ഷരമാലയില്‍ നിന്ന് ക്രോഡീകരിച്ചെടുത്ത വാക്കുകള്‍ തന്നെയാണ് ഈ ഖുര്‍ആന്‍. ഈ വശ്യമായ ഗ്രന്ഥത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കൂ എന്നാണത് പ്രഖ്യാപിക്കുന്നത്. ഈ ദിവ്യഗ്രന്ഥം സന്മാര്‍ഗകാംക്ഷികളുടെ രക്ഷാകവചമാണ്. നമസ്‌കാരവും നോമ്പും മറ്റു മതശാസനകളുമൊക്കെ അനുഷ്ഠിക്കുന്ന സച്ചരിതര്‍ക്ക് ഈ ഗ്രന്ഥം ഒരു പ്രകാശഗോപുരം കണക്കെ വഴിവെളിച്ചം നല്‍കിക്കൊണ്ടിരിക്കുകയാണ്. സാക്ഷാല്‍ വിജയവും ശാശ്വത നേട്ടവും അവര്‍ക്കാണുണ്ടാവുക. എന്നാല്‍ ജീവിതം വെറുതെ ഹോമിച്ചുകളയുന്ന എത്രയെത്ര ആളുകളുണ്ട്! കളിയും വിനോദവും തമാശയും തന്നെയാണവരുടെ ജീവിതം. അത്യാവശ്യകാര്യങ്ങളിലും സൃഷ്ടിപരമായ വിഷയങ്ങളിലും നിന്ന് വ്യതിചലിപ്പിച്ചുകളയുന്ന ഫലശൂന്യ പ്രവൃത്തികളാണവര്‍ ചെയ്യുക. ഇതിന്റെ ഫലമെന്താകുമെന്നല്ലേ? അല്ലാഹുവിന്റെ മാര്‍ഗത്തിലും സത്യത്തിന്റെ പന്ഥാവിലും നിന്ന് അവന്‍ സ്വയം അകലും; മറ്റുള്ളവരുടെ അകല്‍ച്ചക്കും അതുവഴിതെളിക്കും. അത്തരം ദുഷ്‌ചെയ്തികള്‍ക്കെതിരെ, ഇനി ആരെങ്കിലും അവനെ ഗുണദോഷിച്ചാലോ? അതവന്‍ തിരസ്‌കരിക്കും. സദുപദേശകന്മാരെ പരിഹസിക്കാനും അവഹേളിക്കാനും അവനത് നിമിത്തമാക്കും. എന്നാല്‍ ഈ നിലക്ക് ജീവിതം തുലക്കേണ്ട വല്ല കാര്യവുമുണ്ടോ? സത്യവിശ്വാസികളുടെ ജീവിതം അതാ മറുവശത്ത്. അവര്‍ക്ക് ഇവിടെ സമാധാനപൂര്‍ണമായ ജീവിതം; നാളെ പരലോകത്ത് സ്വര്‍ഗവും. ഈ സത്യം ലോകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനാണ് അല്ലാഹു പ്രവാചകന്മാരെ അയച്ചത്. അവര്‍ യുക്തിയുക്തവും സുസമ്മതവുമായി അല്ലാഹുവിനെയും അവന്റെ ദീനിനെയും സംബന്ധിച്ച് ജനങ്ങളെ പഠിപ്പിച്ചു. ബുദ്ധിമാന്മാരായ മനുഷ്യരുടെ ശ്രദ്ധ ആകാശങ്ങളിലേക്കും ഭൂമിയിലേക്കും മറ്റു വിവിധ പ്രാപഞ്ചിക വിസ്മയങ്ങളിലേക്കും തിരിച്ചു. അവ പഠിക്കുകയും ചിന്തിക്കുകയും ചെയ്ത് അല്ലാഹുവിനെ കണ്ടുപിടിക്കണമെന്നാണ് ഖുര്‍ആന്റെ താല്‍പര്യം. തൗഹീദും ഏകദൈവാരാധനയും എന്ന ആശയം തന്നെ മറ്റൊരു രീതിയിലും ഇവിടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്. 12-ാം സൂക്തം മുതലുള്ള ലുഖ്മാനുല്‍ഹകീമിന്റെ ചരിത്രം അതാണ്. ഏറെ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ച വ്യക്തിയാണ് ലുഖ്മാന്‍. ആ പൗരാണിക കാലത്തും മനുഷ്യന്റെ സംസ്‌കൃതിക്കുവേണ്ടി അല്ലാഹു സംവിധാനങ്ങള്‍ ചെയ്തുവെന്നത് ഇവിടെ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത പ്രകാശിപ്പിക്കണമെന്ന് ആ മഹാനോട് കല്‍പിച്ചതായി അവിടെ ഉണര്‍ത്തുന്നുണ്ട്. തുടര്‍ന്ന് താന്‍ പ്രിയപുത്രന് നല്‍കിയ ഉപദേശങ്ങള്‍ പറയുകയാണ്. അതില്‍ ഒന്നാമത്തേത് അല്ലാഹുവിന് പങ്കുകാരെ സ്ഥാപിക്കരുത് എന്നത്രേ. മാനവകുലത്തിലെ ഭൂരിപക്ഷമാളുകളും ശിര്‍ക്ക് എന്ന ബുദ്ധിശൂന്യത പ്രകടിപ്പിക്കുന്നവരാണ്. അത് ഗുരുതരമായ അക്രമമാണെന്ന് അവിടെ പറയുന്നുണ്ട്. വ്യക്തിയുമായി ഏറ്റം കടപ്പാടുള്ള മാതാപിതാക്കള്‍ പോലും ശിര്‍ക്കിന് മക്കളോട് കല്‍പിക്കയാണെങ്കില്‍ അവരെ അനുസരിക്കാന്‍ പാടില്ല. ശിര്‍ക്കും നിഷേധവുമായി നടക്കുന്ന മനുഷ്യന്‍ തന്റെ ഭാവിയെക്കുറിച്ച് സഗൗരവം ചിന്തിക്കണമെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. മരിച്ചുപോകേണ്ടവനല്ലേ മനുഷ്യന്‍? ശിര്‍ക്കിന്റെ കാര്യമിരിക്കട്ടെ, അഹിതകരമായൊരു കാര്യം, കുറ്റകരമായ ഒരു പ്രവൃത്തി അതീവ രഹസ്യമായി ചെയ്തതാണെങ്കില്‍ പോലും-അത് ആകാശ ലോകങ്ങളിലോ ഭൂമിയുടെ ഉള്ളറകളിലോ, വലിയൊരു പാറക്കല്ലിന്റെ ഉള്ളിലോ വെച്ച് ചെയ്തതാണെങ്കിലും-അല്ലാഹു അതിനെപ്പറ്റി ചോദ്യം ചെയ്യും, ശിക്ഷ നടപ്പാക്കും. നന്മ കല്‍പിക്കുക, തിന്മ നിരോധിക്കുക, പ്രയാസങ്ങളില്‍ ക്ഷമിക്കുക തുടങ്ങിയവയും ജീവിത വിജയത്തിന് അനിവാര്യമാണെന്ന് ലുഖ്മാനുല്‍ഹകീം മകനെ ഉപദേശിക്കുന്നു. അതോടൊപ്പം മികച്ച മാന്യതയും പുലര്‍ത്തേണ്ടതുണ്ട്. തന്‍പോരിമയും ധിക്കാരവുമൊക്കെ മനുഷ്യന്‍ കൈവെടിയണം. അത്തരം ദുര്‍വിചാരങ്ങളും ചീത്ത സ്വഭാവങ്ങളുമൊക്കെ മനുഷ്യന്റെ അധഃപതനത്തിനേ വഴിതെളിക്കൂ. പ്രപഞ്ചമാകെ അല്ലാഹു മനുഷ്യനുവേണ്ടി സംവിധാനിച്ചിരിക്കുകയാണ്. ഇരുപതാം സൂക്തം അക്കാര്യം ശക്തമായ ശൈലിയില്‍ ഉദ്ധരിച്ചുകൊണ്ട് മനുഷ്യനെ തട്ടിയുണര്‍ത്തുന്നു. ബാഹ്യവും ആന്തരികവുമായ എത്രയെത്ര അനുഗ്രഹങ്ങളാണ് മനുഷ്യന്‍ ആസ്വദിക്കുന്നത്. എന്നിട്ടും ആ അനുഗ്രഹദാതാവിനെ നിഷേധിക്കുകയാണവന്‍. അവന്റെ കാര്യത്തിലുള്ള തര്‍ക്കവിതര്‍ക്കങ്ങളാണ് എപ്പോഴും മനുഷ്യന്‍ ഇളക്കിവിടുന്നത്. ഈ ഭൗതിക ജീവിതത്തില്‍ മതിമറന്നു കണ്ണുകാണാതാവുകയാണവന്‍ യഥാര്‍ത്ഥത്തില്‍. പക്ഷെ, ഈ ലോകം ശാശ്വതമാണോ? വളരെ തുച്ഛം സമയത്തേക്ക് നാം അവര്‍ക്ക് ഭൗതികാസ്വാദനങ്ങള്‍ നല്‍കുന്നുവെന്ന് മാത്രം-സൂക്തം 24. സൂറയുടെ അവസാന ഭാഗങ്ങളില്‍ ചിന്തോദ്ദീപകമായ മറ്റുപല ദൃഷ്ടാന്തങ്ങളും ദൈവികാനുഗ്രഹങ്ങളുമൊക്കെ എടുത്തുപറയുന്നുണ്ട്. അല്ലാഹുവിന്റെ സമഗ്രാധിപത്യത്തിനുള്ള തെളിവുകള്‍ ധാരാളം കാണാം. ഖിയാമത്ത് നാളിനെ കുറിച്ച് ജാഗ്രതയോടെ ഗ്രഹിക്കുവാനും അതിനെ ഭയപ്പെടുവാനുമുള്ള കല്‍പനയുമുണ്ട്. ഓരോ വസ്തുവിനെയും സമഗ്രമായി ചൂഴ്ന്നുനില്‍ക്കുന്ന അല്ലാഹുവിന്റെ വിജ്ഞാനത്തെക്കുറിച്ച വിളംബരത്തോടെയാണ് അധ്യായം അവസാനിക്കുന്നത്-അല്ലാഹു സര്‍വജ്ഞാനിയും സൂക്ഷ്മജ്ഞനുമത്രേ.

അര്‍റൂം

റോമാസാമ്രാജ്യത്തിന് ഒരു യുദ്ധത്തിലുണ്ടായ പരാജയം പരാമര്‍ശിച്ചുകൊണ്ടാണ് സൂറയുടെ തുടക്കം. റോമക്ക് അറബിയില്‍ അര്‍റൂം എന്നു പറയുന്നു. അതുകൊണ്ടാണ് ഈ അധ്യാത്തിന് സൂറത്തുര്‍റൂം എന്ന പേരുവന്നത്. മക്കയിലവതരിച്ച ഇതില്‍ അറുപത് സൂക്തങ്ങളാണ്. അലിന്‍ശിഖാഖ് സൂറക്ക് ശേഷമായിരുന്നു ഇതിന്റെ അവതരണം. മുമ്പുകഴിഞ്ഞ അല്‍അന്‍കബൂത്തും ഇതും തമ്മില്‍ ആശയപരമായ ബന്ധം ഉള്ളതായി കാണാം. ജിഹാദിന്റെ കാര്യം പറഞ്ഞും അതിന്റെ അനിവാര്യത സൂചിപ്പിച്ചും പൂര്‍വികരുടെ അനുഭവം അതായിരുന്നുവെന്ന് വ്യക്തമാക്കിയുമാണ് അല്‍അന്‍കബൂത്ത് ആരംഭിച്ചിരിക്കുന്നത്; അവസാനിക്കുന്നതും അക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ്. അതായത്, വെറുതെ സുഖിച്ചുല്ലസിച്ച്, തിന്നുകുടിച്ച്, ആസ്വാദനങ്ങളില്‍ മുഴുകി ഞെക്കിക്കൊല്ലാനുള്ളതല്ല ജീവിതം. മറിച്ച് ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിക്കുകയും പ്രശ്‌നങ്ങളും പ്രയാസങ്ങളും അഭിമുഖീകരിക്കുകയും ചെയ്ത് അത് കര്‍മധന്യമാക്കുകയാണ് മനുഷ്യന്റെ ചുമതല. അത്തരമൊരു പശ്ചാത്തലത്തില്‍ ജീവിതത്തിലനുഭവപ്പെടുന്ന മാധുര്യവും ആസ്വാദ്യതയും മറ്റെവിടെനിന്നും ലഭിക്കില്ല. അത്തരം ത്യാഗനിര്‍ഭരമായ ജീവിതത്തിന് സര്‍വശക്തനായ അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലവുമുണ്ടാകും. പരലോകത്ത് മാത്രമല്ല, ഇഹലോകത്തുതന്നെയും ഫലങ്ങള്‍ ദൃശ്യമാകുന്നതാണ്. ഈ സൂറയുടെ പ്രാരംഭം ഈ മഹത്തായ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പേര്‍ഷ്യക്കാരായ സൃഷ്ടിപൂജകരും, അവിശ്വാസികളും തങ്ങള്‍ക്ക് യുദ്ധവിജയമുണ്ടായപ്പോള്‍ അഹന്തനടിച്ച് അഹങ്കരിച്ചു. എന്നാല്‍ അന്നത്തെ പരാജിതര്‍ റോമക്കാരായിരുന്നു-ഈസാനബി(അ)ന്റെ അനുയായികള്‍, വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍. നിഷേധികളുടെ അഹന്തക്ക് അല്ലാഹു അറുതി വരുത്തി. പരാജിതരായ റോമക്കാര്‍ അടുത്ത യുദ്ധത്തില്‍ തിരിച്ചടിച്ചു. ശത്രുവിനെ പരാജയപ്പെടുത്തി. മുന്‍ സൂറയില്‍ പറഞ്ഞ ജിഹാദിന്റെ അവസാനഫലം, ഈ സൂറയുടെ തുടക്കത്തില്‍ വ്യക്തമാക്കിയ വിജയം ആയിരിക്കും എന്ന് താല്‍പര്യം. അല്‍അന്‍കബൂത്തില്‍ അല്ലാഹുവിന്റെ സൃഷ്ടിവൈഭവങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ഹ്രസ്വമായ നിര്‍ദേശമുണ്ടായിരുന്നു-സൂക്തം 20. എന്നാല്‍ ഇവിടെ കുറേകൂടി വിശദമായി അക്കാര്യം അവതരിപ്പിച്ചിരിക്കുന്നത് കാണാം. മനുഷ്യന്റെ സ്വശരീരങ്ങള്‍, ആകാശങ്ങള്‍, ഭൂമി, അന്തരീക്ഷം തുടങ്ങിയവയെപ്പറ്റിയൊക്കെ ചിന്തിക്കാന്‍ ഇവിടെ ആഹ്വാനമുണ്ട്. കൂടാതെ ഭൂമിയില്‍ സഞ്ചരിക്കുവാനും പൂര്‍വികരുടെ ദുര്യോഗങ്ങളും ഭവിഷ്യത്തുകളും മനസ്സിലാക്കുവാനും അവരുടെ സ്ഥിതിഗതികള്‍, ശക്തികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചിന്താവിഷയമാക്കുവാനുമൊക്കെ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഒടുവില്‍ അവരുടെ അന്തിമാവസ്ഥയുടെ ദയനീയ രംഗങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിട്ടുമുണ്ട്-സൂക്തങ്ങള്‍ 8-11. ഇത്യാദി പ്രമേയപരമായ ബന്ധങ്ങള്‍ പരസ്പരമുള്ളതായി കാണാം. ഇന്നത്തെ മനുഷ്യന്‍ ഭൗതികശക്തിയില്‍ സമ്പൂര്‍ണമായി വിശ്വാസമര്‍പ്പിച്ച് കഴിയുന്നവനാണ്. ഈ മൂഢവിശ്വാസത്തെ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ സോദാഹരണം ഖണ്ഡിച്ചിട്ടുണ്ട്. താന്‍ സ്വയം പര്യാപ്തനാണെന്ന് കാണുന്നതിനാല്‍ മനുഷ്യന്‍ വഴി തെറ്റിപ്പോകുന്നു എന്ന് ഒരിടത്ത് ഖുര്‍ആന്‍(അല്‍അലഖ് 6, 7) സ്പഷ്ടമാക്കുകയുണ്ടായി. ഈ സൂറയുടെ ആരംഭത്തില്‍ പറയുന്ന പേര്‍ഷ്യാ-റോമായുദ്ധ സംഭവവും ആ ഉഗ്രയാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പേര്‍ഷ്യയില്‍ ഷാപ്പൂര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഈ യുദ്ധം നടന്നതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്; റോമാസാമ്രാജ്യത്തിന്റെ അധിപതി ഹെറാക്ലിയസ് ചക്രവര്‍ത്തിയും. ക്രിസ്ത്വബ്ദം 613-614 ലായിരുന്നു യുദ്ധം. ഇന്നത്തെ സിറിയയും ജോര്‍ദാനും ഫലസ്ഥീനും അറേബ്യന്‍ ഉപദ്വീപിന്റെ ചില ഭാഗങ്ങളുമൊക്കെ അന്ന് റോമാസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ഘോരയുദ്ധമുണ്ടായി ഷാപ്പൂര്‍ ചക്രവര്‍ത്തി റോമാസാമ്രാജ്യത്തെ നടുവൊടിച്ചു. ഹെറാക്ലിയസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് നാടുകടത്തി തടവിലിട്ടു. ഇതാണ് ഇവിടെ രണ്ടാം സൂക്തത്തില്‍ പരാമൃഷ്ടമായ റോമന്‍ പരാജയം. എന്നാല്‍ യുദ്ധവിജയാനന്തരം പേര്‍ഷ്യയില്‍ ചില അഭ്യന്തര ഗുഢാലോചനകള്‍ നടന്നു. ഷാപ്പൂര്‍ ചക്രവര്‍ത്തി തന്റെ ചില സേനാമേധാവികളെ വധിച്ചുകളയാന്‍ തീരുമാനിച്ചു. അവരിത് മണത്തറിയുകയും പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയുമുണ്ടായി. ഷാപ്പൂറിനാല്‍ പരാജയപ്പെടുത്തപ്പെട്ട് വിപ്രവാസിയായി തടവില്‍ കഴിയുന്ന ഹെറാക്ലിയസിനെ കണ്ട് അവര്‍ സംഭാഷണങ്ങള്‍ നടത്തി. വിനഷ്ട സാമ്രാജ്യം തിരിച്ചുപിടിക്കാനും ഷാപ്പൂര്‍ ചക്രവര്‍ത്തിയെ കൊന്നുകളയാനും തങ്ങള്‍ സഹായിക്കാമെന്ന് വാക്കുകൊടുത്തു. റോമിനെ തകര്‍ത്ത സമരാഹ്ലാദമുണ്ടായിക്കഴിഞ്ഞ് ഏഴുസംവല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഒരു ഘോരയുദ്ധത്തെ കൂടി സ്വാഗതം ചെയ്യുകയായിരുന്നു. രൂക്ഷമായ പ്രതികാരവാഞ്ഛയോടെ റോമാപേര്‍ഷ്യന്‍ സൈന്യങ്ങള്‍ വീണ്ടും ഏറ്റുമുട്ടി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. പേര്‍ഷ്യന്‍ സൈന്യം അപ്രതിരോധ്യമായ സംഹാരം ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. ഷാപ്പൂര്‍ ചക്രവര്‍ത്തിയും സൈന്യാധിപരും പിടികൂടപ്പെടുകയും റോമാസേനക്കനുകൂലമായി യുദ്ധം പര്യവസാനിക്കുകയും ചെയ്തു. ഷാപ്പൂര്‍ വധിക്കപ്പെട്ടു. അങ്ങനെ ഖുര്‍ആന്റെ പ്രവചനം പുലര്‍ന്നു. ഇത് ക്രിസ്ത്വബ്ദം 621-ലായിരുന്നു. ഇത് കേവലം ഒരു യുദ്ധകഥയല്ല ഖുര്‍ആന്റെ കാഴ്ചപ്പാടില്‍. രണ്ടു രാഷ്ട്രങ്ങളില്‍ ഒന്നിനോടുള്ള സവിശേഷ മമതയോ വിദ്വേഷമോ പ്രത്യേകം പ്രസക്തവുമല്ല. മറിച്ച് ഒരു പ്രാപഞ്ചിക ചിത്രം വരച്ചുവെക്കുകയാണ് ഉദ്ദേശ്യം. ആദ്യം റോമിന്റെ പരാജയമുണ്ടായപ്പോള്‍ ഖുര്‍ആന്റെ പ്രഖ്യാപനം വരികയാണ്-താമസിയാതെ ഇവര്‍ തന്നെ ജയം തിരിച്ചുപിടിക്കുമെന്ന്. മുസ്‌ലിംകളുടെ വിശ്വാസവും അവരുടെ വേദഗ്രന്ഥത്തിന്റെ ദൈവികമായ പവിത്രതയുമൊക്കെ അന്നവിടെ നിര്‍ലജ്ജം പരിഹസിക്കപ്പെടുകയായിരുന്നു. മുഹമ്മദിന്റെ പ്രസ്താവങ്ങളും ഖുര്‍ആന്റെ പ്രഖ്യാപനങ്ങളും മുസ്‌ലിംകളുടെ വിശ്വാസങ്ങളുമൊക്കെ കൂട്ടിക്കെട്ടി മരുഭൂമിയില്‍ മണ്ണിട്ടു മൂടണമെന്നായിരുന്നു നിഷേധികളുടെ ആക്രോശം. പക്ഷെ, വിശ്വാസികള്‍ പതറിയില്ല. അവര്‍ ഖുര്‍ആന്റെ പ്രസ്താവനയില്‍ അടിയുറച്ചുനിന്നു. ആ ദീര്‍ഘദര്‍ശനത്തിന് അടിവരയിട്ട് സമൂഹമധ്യേ പ്രദര്‍ശിപ്പിക്കാന്‍ അശേഷം അവര്‍ മടിച്ചില്ല. പ്രവചിച്ചുകഴിഞ്ഞ സന്ദര്‍ഭമാകുമ്പോഴേക്കതാ വരുന്നു ഖുര്‍ആന് അംഗീകാരം! റോമക്കാര്‍ വിജയം കൊയ്‌തെടുത്തിരിക്കുന്നു-ഈ ഉഗ്രസത്യം ഏതുകാലഘട്ടത്തിലായാലും മാനവകുലം ഗ്രഹിച്ചിരിക്കണം-അതാണ് പാഠം. ഇങ്ങനെ, അല്‍പമെങ്കിലും ബുദ്ധിയുള്ള മനുഷ്യനാണെങ്കില്‍, ആ ബുദ്ധികൊണ്ട് ചിന്തിക്കാനും സത്യം ഗ്രഹിക്കാനും അവന്‍ ഒരുക്കമാണെങ്കില്‍ ഈ അജയ്യ ഗ്രന്ഥം, അനിഷേധ്യവെളിച്ചം ഇതാ ചില അന്ധകാരങ്ങളിലേക്ക് പ്രകാശം തെളിക്കുന്നുവെന്നാണ് അല്ലാഹു പറയുന്നത്. എന്നിട്ട് മരണം, പുനരുത്ഥാനം, ഖിയാമനാളിലെ ചില രംഗങ്ങള്‍, സത്യനിഷേധികള്‍ക്കും വിശ്വാസികള്‍ക്കും അവിടെയുണ്ടാകുന്ന ഏതാനും അനുഭവങ്ങള്‍ തുടങ്ങിയവ അനാവരണം ചെയ്യുകയാണ്. മനുഷ്യ പ്രകൃതിയുടെ ചാഞ്ചല്യവും അനിശ്ചിതത്വവും ഈ സൂറ പ്രതിപാദിക്കുന്ന മറ്റൊരു സുപ്രധാന കാര്യമാണെന്ന് കാണാം. ദേഹേച്ഛയും ഭൗതിക താല്‍പര്യങ്ങളും മാനസിക പ്രേരണകളും മനുഷ്യനെ ഏതെല്ലാം മേഖലകളിലൂടെയൊക്കെയാണ് വട്ടംകറക്കുക! ഈ സാഹചര്യത്തില്‍ ജീവിതത്തിന് മോക്ഷവും വഴിവെളിച്ചവും കിട്ടാന്‍ ഒരു ദിവ്യമായ പ്രകാശവും പവിത്രമായ വ്യവസ്ഥിതിയും അത്യാവശ്യമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അതിലേക്കായി പല വസ്തുതകളും വിവിധ സൂക്തങ്ങളിലായി അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും നിഷേധികള്‍ പഠിച്ചതേ പാടൂ. അവരില്‍ നിന്ന് സൃഷ്ടിപരമായി യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അവര്‍ക്ക് സ്വയം സന്മാര്‍ഗവെളിച്ചം ലക്ഷ്യമല്ല എന്നതുതന്നെ കാരണം. അത്തരക്കാരുടെ ഹൃദയങ്ങള്‍ക്ക് അല്ലാഹു സീല്‍ വെച്ചിരിക്കുകയാണ് (സൂക്തം 59). അവരില്‍ നിന്ന് എപ്പോഴും പ്രതിബന്ധങ്ങളും തടസ്സങ്ങളും പ്രകോപനങ്ങളുമൊക്കെ സ്വാഭാവികം മാത്രം. അവയില്‍ ക്ഷമിക്കണമെന്നാണ് കല്‍പിക്കുന്നത്. വഴിയെ അല്ലാഹുവിന്റെ സഹായം വരിക തന്നെ ചെയ്യും. മറിച്ച് നിഷേധികള്‍ വിശ്വാസികളെ കീഴ്‌പെടുത്തിക്കളയുന്ന ദുരവസ്ഥ സംജാതമായിക്കൂടാ എന്നാഹ്വാനം ചെയ്തുകൊണ്ടാണ് സൂറത്ത് അവസാനിക്കുന്നത്.

അല്‍ അന്‍കബൂത്

അല്‍അന്‍കബൂത്ത് എന്നാണ് ഈ അധ്യായത്തിന്റെ പേര്. എട്ടുകാലി എന്നാണ് ആ വാക്കിനര്‍ത്ഥം. 41-ാം സൂക്തത്തില്‍ ആ പദം വരുന്നുണ്ട്. അതാണ് നാമകരണത്തിന് കാരണം. അല്ലാഹുവിന്റെ ഗ്രന്ഥം വൈജാത്യമാര്‍ന്ന സവിശേഷതകളുള്ളതാണല്ലോ. അതീവ ഗൗരവതരമായ വിഷയങ്ങളാണ് അതിന്റെ അടിസ്ഥാന പ്രമേയങ്ങളെങ്കിലും മനുഷ്യന്റെ ദൃഷ്ടിയില്‍ അതിലളിതവും നിസ്സാരവുമായ കാര്യങ്ങളെയും ചിലപ്പോള്‍ ഈ ദിവ്യഗ്രന്ഥം പരാമര്‍ശിക്കുകയും ചര്‍ച്ചാവിധേയമാക്കുകയും ചെയ്യും. ''ഒരു കൊതുകിനെ എടുത്തുകൊണ്ട് ഉപമ കാണിക്കുവാനും അല്ലാഹു ലജ്ജിക്കുകയില്ല'' എന്ന് ഖുര്‍ആന്‍ ഒരിടത്ത് പച്ചയായി തന്നെ (അല്‍ബഖറ 26) അനാവരണം ചെയ്തിരിക്കുന്നു. മക്കയില്‍ അവതീര്‍ണമായതാണ് ഈ അധ്യായം. അതുകൊണ്ടുതന്നെ ആ ഗണത്തില്‍ വരുന്ന സൂറകളുടെ മുഖമുദ്രയും തെളിഞ്ഞുകാണാം. സത്യവിശ്വാസത്തിന്റെ സാധുതയിലേക്കും ചാരുതയിലേക്കും സ്പഷ്ടമായി വെളിച്ചം തെളിച്ചുകൊണ്ടാണ് തുടക്കം തന്നെ. സൂറയുടെ ഉള്ളടക്കത്തിലേക്ക് പൊതുവെയും പ്രാരംഭ സൂക്തത്തിന്റെ ആശയത്തിലേക്ക് സവിശേഷമായും ശ്രദ്ധതിരിക്കാന്‍ വേണ്ടി ഖണ്ഡിതാക്ഷരങ്ങള്‍ കൊണ്ടാണ് തുടക്കം-അലിഫ് ലാം മീം. മറ്റു പല സൂറകളിലും ഇങ്ങനെ അക്ഷരങ്ങളുണ്ട്. ഖുര്‍ആന്റെ നാനാമുഖ മഹത്വങ്ങളിലേക്കും അര്‍ത്ഥഗാംഭീര്യത്തിലേക്കും അമാനുഷികതയിലേക്കും ശ്രോതാവിന്റെ ശ്രദ്ധ തിരിക്കുവാനാണിതെന്ന് നാം പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാനവന്റെ ജീവിതത്തിന് രണ്ടേരണ്ടു പാതകളേയുള്ളു-സന്മാര്‍ഗവും ദുര്‍മാര്‍ഗവും. സത്യത്തിന്റെ പാതയിലൂടെ ചലിക്കുന്നവനും അതിന്റെ താല്‍പര്യങ്ങളനുസരിച്ച് ജീവിക്കുന്നവനും മാത്രമേ വിജയിക്കൂ. അല്ലാത്തവര്‍ പരാജയത്തിന്റെ പടുകുഴിയിലാപതിക്കും. എന്നാല്‍ സത്യത്തിന്റെ പന്ഥാവില്‍ അചഞ്ചലമായി നിലകൊള്ളുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്; അതേ സമയം മോക്ഷത്തിന് അതത്യാവശ്യമാണെന്ന് പലര്‍ക്കും അറിയുകയും ചെയ്യും. ഇക്കാരണത്താല്‍ ഞാനും സത്യവിശ്വാസിയാണ്, ഞാനും നേര്‍മാര്‍ഗത്തിലൂടെയാണ് ചലിക്കുന്നത് എന്നൊക്കെ പലരും അവകാശവാദം മുഴക്കാറുണ്ട്; അധരവ്യായാമം നടത്താറുണ്ട്. എന്നാല്‍ വൈയക്തിക താല്‍പര്യങ്ങള്‍ക്കോ സ്വന്തം ശരീരേച്ഛകള്‍ക്കോ ഈ വിശ്വാസം എപ്പോള്‍ വിഘാതമായി വരുന്നുവോ അപ്പോഴൊക്കെ മനുഷ്യരില്‍ മഹാഭൂരിപക്ഷവും ആ സ്വാര്‍ത്ഥതകള്‍ക്ക് പിന്നാലെ പായുകയും സത്യത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നതായി കാണാം. സാര്‍വത്രികമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ പ്രവണത ചോദ്യം ചെയ്യുകയാണ് ഖുര്‍ആന്‍. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന കേവല പ്രഖ്യാപനം കൊണ്ട്-യാതൊരു പരീക്ഷണങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും വിധേയരാകാതെ-ജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടേക്കുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടോ എന്നാണ് ചോദ്യം. അപ്പോള്‍ വിശ്വാസമുണ്ടാകേണ്ടത് അധരങ്ങളിലും നാക്കുകളിലും മുദ്രാവാക്യങ്ങളിലുമല്ല. ആത്മാര്‍ത്ഥമായ മനസ്സിന്റെ അടിത്തട്ടാണതിന്റെ ആസ്ഥാനം. ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമൊക്കെ മനുഷ്യ ജീവിതത്തിലുണ്ടാവുക കേവലം സ്വാഭാവികം മാത്രമാണ്. അതില്ലാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു സവിശേഷതയുണ്ട്. ഈ കഷ്ടപ്പാടുകളും പ്രയാസങ്ങളുമൊക്കെ അവന്റെ ശ്രേയസ്സിന് നിമിത്തമായിത്തീരുന്നു എന്നതാണത്. ഈ ബോധമുണ്ടാകുമ്പോള്‍ അവന് സസന്തോഷം അവ തരണം ചെയ്യാന്‍ പ്രചോദനമായിത്തീരുന്നു. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ത്യാഗങ്ങളുമൊക്കെ അനുഭവിക്കുക എന്നത് ഇന്നത്തെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അന്യവും അപ്രായോഗികവുമായിക്കഴിഞ്ഞിരിക്കുകയാണ്. കഴിവുകെട്ടവരുടെയും സാമര്‍ത്ഥ്യമില്ലാത്തവരുടെയും യാതൊന്നിനും കൊള്ളരുതാത്തവരുടെയുമൊക്കെ ലക്ഷണമായാണ് ഇന്നത് ഗണിക്കപ്പെടുന്നത്. ചിലരുടെ കാഴ്ചപ്പാടില്‍ ദൈവപ്രീതി കരസ്ഥമാക്കാന്‍ സാധിക്കാത്തവരാണ് കഷ്ടപ്പാടുകള്‍ക്ക് പാത്രമാകുന്നത്. എന്തൊരു വിചിത്ര ദര്‍ശനം! എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ പിപരീതമാണ്. അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തയക്കുകയും ഉന്നത സ്ഥാനങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്ത എത്രയോ പുണ്യപുരുഷന്മാര്‍ ജീവിതഗോദയിലുടനീളം പരീക്ഷണ വിധേയരായിരുന്നതായി കാണാം. ഹസ്രത്ത് നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ(അ) തുടങ്ങിയവരൊക്കെ ഇങ്ങനെയായിരുന്നു. തിരുനബി (സ്വ)യുടെ അനുഭവങ്ങളാകട്ടെ പറയേണ്ടതുമില്ല. ചുരുക്കത്തില്‍ വളരെ ഗൗരവതരമായ ഒരു നഗ്നസത്യമത്രേ ഇത്. ഇക്കാരണത്താല്‍ ഈ അധ്യായം ഏറെക്കുറെ ഇതിനെ ചുറ്റിപ്പറ്റി തന്നെയാണ് സംസാരിക്കുന്നത്. ഈ വസ്തുത അവഗണിച്ച് ധിക്കാരവും നിഷേധവും വെച്ചുപുലര്‍ത്തുകയും ബാഹ്യമായി മാത്രം വിശ്വാസം അഭിനയിക്കുകയും ചെയ്യുന്നത് ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തും. ധിക്കാരികളെ പാഠം പഠിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്ത വൃത്താന്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാകുന്നു. എന്തൊക്കെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്താലും ഏതൊക്കെ പുണ്യവാളന്മാര്‍ വന്ന് സദുപദേശം ചെയ്താലും പലപ്പോഴും മനുഷ്യന്‍ ധിക്കാരിയാകുന്നു എന്നതാണ് ലോകചരിത്രം. അങ്ങനെ ഏകദൈവ വിശ്വാസം പഠിപ്പിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ ബഹുദൈവ വിശ്വാസിയും ബിംബാരാധകനുമായിത്തീരുന്നത് കാണാം. ഭ്രാന്ത് വിലകൊടുത്തുവാങ്ങുന്ന കടുത്ത ബുദ്ധിശൂന്യത! അതേസമയം ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും അന്നദാതാവുമൊക്കെയായ മഹച്ഛക്തിയെപ്പറ്റി ചോദിച്ചാല്‍ അവര്‍ക്ക് നിഷേധിക്കാന്‍ ആവില്ലതാനും. ആകാശങ്ങളും ഭൂമിയും ആരുടെ സൃഷ്ടിയാണ്, മാനത്തുനിന്ന് മഴ വര്‍ഷിക്കുന്നതും അതുവഴി വൃക്ഷലതാദികള്‍ മുളപ്പിക്കുന്നതും ആരാണ്, സൂര്യ-ചന്ദ്രന്മാരുടെ ചാലക ശക്തി ഏതാണ് എന്നൊക്കെ ചോദിച്ചാല്‍ അവര്‍ സശിരകമ്പം സമ്മതിക്കും-അല്ലാഹു (സൂക്തം 61-65 നോക്കുക). മറ്റൊന്നു പറയാന്‍ ഒരു ബുദ്ധിമാന് സാധിക്കുകയുമില്ലല്ലോ. എന്നിട്ടും അവര്‍ ബഹുദൈവങ്ങളെ സ്വീകരിക്കുകയാണ്-എന്തൊരു വിരോധാഭാസം! അവ ചിലന്തിവല പോലെ ദുര്‍ബലവും ശിഥിലവുമാണെന്നത്രേ ദൈവിക ഭാഷ്യം. ഈ ഏകദൈവ വിശ്വാസവും അതിനോട് ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളും അഭ്യസിക്കപ്പെടാനായി സര്‍വശക്തന്‍ മാനവകുലത്തിലേക്ക് പ്രവാചക ശൃംഖല നിയോഗിച്ചു. മാനവതയുടെ ഏകകമാണത്. ആ സത്യത്തിലൂടെയേ അവര്‍ക്ക് മോക്ഷപ്രാപ്തി പ്രതീക്ഷിക്കാവൂ. പല മുര്‍സലുകളുടെയും ചരിത്രങ്ങളവതരിപ്പിച്ചിരിക്കുന്നത് ഈ വസ്തുത സ്പഷ്ടമാക്കാനാണ്. തങ്ങളുടെ രാജപാതയില്‍ കല്ലും മുള്ളും വിതറുകയും ഹമ്പുകള്‍ സ്ഥാപിക്കുകയും ചെയ്ത പൈശാചിക ശക്തികളെ സര്‍വശക്തന്‍ തൂത്തുവാരുകയായിരുന്നു. ആ സമരമാര്‍ഗത്തില്‍ സത്യവിശ്വാസികള്‍ ത്യാഗങ്ങള്‍ സമര്‍പിച്ചു. അതൊരനിവാര്യതയുമാണല്ലോ. അങ്ങനെ അന്ധകാരത്തിന്റെ കാര്‍മേഘപാളികള്‍ നീങ്ങി. അന്തരീക്ഷം തെളിഞ്ഞു. ജനങ്ങള്‍ സത്യത്തിന്റെ പ്രകാശത്തിലൂടെ ജീവിതത്തിന്റെ തേരുതെളിച്ചുമുന്നേറി. ഇത്യാദി സംഘര്‍ഷാവസരങ്ങളില്‍ വിശ്വാസികള്‍ക്ക് കഷ്ടപ്പാടുകളുണ്ടാകും. ചിലപ്പോള്‍ നാടുവിടേണ്ടിവരാം. മരണത്തെ സ്വാഗതം ചെയ്യേണ്ടി വന്നേക്കാം. അവയൊന്നും പ്രശ്‌നമാക്കരുതെന്നാണ് 57-ാം സൂക്തം ഉദ്‌ബോധിപ്പിക്കുന്നത്: ''ഓരോ മനുഷ്യനും മരണം വരിക്കും; എന്നിട്ട് എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം''. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗം സഹിക്കുന്നതിന് വൈമനസ്യം പ്രകടിപ്പിക്കുകയും പിശുക്കുകാട്ടുകയും ചെയ്യുന്നുവെങ്കിലും ഈ ലോകത്ത് ശാശ്വതവാസം ഒരാള്‍ക്കും ലഭിക്കില്ലെന്ന് താല്‍പര്യം. സുഖാസ്വാദനങ്ങളിലും ആര്‍ഭാടങ്ങളിലും മത്തുപിടിച്ചുകഴിയുന്നവനാണെങ്കില്‍ പോലും ഒരിക്കല്‍ മരിക്കും. തുടര്‍ന്ന് അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജറാക്കപ്പെടുകയും ചെയ്യും. അല്ലാഹുവിന് സമന്മാരെ സങ്കല്‍പിക്കുകയും ബഹുദൈവങ്ങള്‍ക്ക് ആരാധനകളര്‍പിക്കുകയും ചെയ്യുന്നവര്‍ ഗുരുതരമായ അക്രമം ചെയ്യുന്നവരാണ് എന്ന് സ്പഷ്ടമാക്കുകയാണ് സൂറയുടെ അന്ത്യഭാഗം. അത്തരക്കാര്‍ അസഹനീയവും കഠിനതരവുമായ നരകശിക്ഷ കടപ്പെട്ടവരായിരിക്കും. എത്ര വലിയ ആള്‍ക്കൂട്ടമാണ് അവരെങ്കിലും ഘോരമായ ശിക്ഷാമുറകള്‍ പതഞ്ഞുപൊങ്ങുന്ന നരകം അവര്‍ക്കൊക്കെ മതിയായത്ര പ്രവിശാലമായിരിക്കും. എന്നാല്‍, സത്യത്തിനും ഈമാനിനും അല്ലാഹുവിനും വേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്ന സദൃത്തന്മാര്‍ക്ക് സര്‍വശക്തന്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊടുക്കും. സത്യത്തിന്റെ പാതയിലേക്കവരെ നയിക്കും, അതിലവരെ ഉറപ്പിച്ചു നിര്‍ത്തും (സര്‍വശക്തന്‍ നമ്മെയൊക്കെ ഇരുലോക വിജയികളില്‍ ഉള്‍പെടുത്തട്ടെ).

Friday, 22 January 2016

അല്‍ ഖസ്വസ്വ്

അല്‍ഖസ്വസ്വ് എന്നാണ് ഈ അധ്യായത്തിന്റെ പേര്. സംഭവം, ചരിത്രം, കഥ എന്നൊക്കെയാണര്‍ത്ഥം. ഇതിലെ ഇരുപത്തിയഞ്ചാം ആയത്തില്‍ ''അല്‍ഖസ്വസ്വ്'' എന്ന വാക്ക് വരുന്നുണ്ട്. അതാണ് നാമകരണത്തിന്റെ നിദാനം. വിശദ വിവരങ്ങളും പശ്ചാത്തലവും അവിടെനിന്ന് മനസ്സിലാക്കാം. മക്കയില്‍ അവതരിച്ചതാണിത്. സൂക്തങ്ങള്‍ എണ്‍പത്തിയെട്ടാണ്. എന്നാല്‍ 52-55, 85 എന്നീ വചനങ്ങള്‍ തിരുനബി (സ്വ)യുടെ ഹിജ്‌റ യാത്രയില്‍ മക്ക വിട്ട ശേഷം, മദീനയോടടുത്ത ജുഹ്ഫയില്‍ അവതരിച്ചതായതിനാല്‍ ആ അഞ്ച് ആയത്തുകള്‍ മദനീഗണത്തില്‍ പെട്ടതാണ് എന്നത്രേ ഇമാം മുഖാത്തിലിന്റെ പക്ഷം. തൊട്ടുമുമ്പുള്ള അശ്ശുഅറാഇന്റെയും അന്നംലിന്റെയും പിന്നിലായാണ് ഇതിന്റെ അവതരണം. ഈ മൂന്ന് സൂറകളുടെയും പ്രമേയങ്ങള്‍ പരസ്പര ബന്ധിതമാണെന്ന് മുമ്പ് നാം പറഞ്ഞിട്ടുണ്ട്. മൂസാനബി(അ)ന്റെ ചരിത്രം ആ രണ്ടു സൂറകളിലും പരാമര്‍ശിച്ചിരിക്കുന്നു. ഇവിടെയാകട്ടെ, തദ്വിഷയകമായി അവിടങ്ങളില്‍ ഹ്രസ്വമാക്കിയത് പരത്തിപ്പറഞ്ഞിട്ടുണ്ട്. വിശിഷ്യ മൂസാനബിയുടെ ബാല്യകാല ചരിത്രം. ഫിര്‍ഔന്‍ തന്നെ വളര്‍ത്തിയത് ഇവിടെ വിവരിക്കുന്നുണ്ട്. ഇസ്രയേല്യരിലെ ആണ്‍കുട്ടികളെയൊന്നടങ്കം അവന്‍ അറുകൊല നടത്താന്‍ തുടങ്ങിയതും തന്മൂലം മാതാവ് തന്നെ നദിയിലെറിഞ്ഞതും പിന്നീട് ഖിബ്ഥിയെ കൊന്നതും മദ്‌യനിലേക്ക് ഒളിച്ചോടിയതും ശുഐബ് നബി(അ)ന്റെ മകളെ വിവാഹം ചെയ്തതും ശേഷം നുബുവ്വത്തും രിസാലത്തും കിട്ടിയതുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്. കഴിഞ്ഞ സൂറയില്‍ 83-85 സൂക്തങ്ങളില്‍ ബഹുദൈവ വിശ്വാസികള്‍ അല്ലാഹുവിന്റെ ചോദ്യം ചെയ്യലിനുമുമ്പില്‍ നിശ്ശബ്ദരും സ്തബ്ധരുമായി നിന്നുപോകുന്ന കാര്യം സംഗ്രഹിച്ച് പറഞ്ഞിരുന്നു. ഇവിടെ അറുപത്തൊന്ന് മുതലുള്ള പത്ത് സൂക്തങ്ങളില്‍ അത് സവിസ്തരം വിവരിച്ചിരിക്കുകയാണ്. മുന്‍സൂറകളില്‍ രണ്ടിലും ദൈവിക ശിക്ഷമൂലം നിശിപ്പിക്കപ്പെട്ട വിവിധ സമൂഹങ്ങളുടെ കഥാകഥനങ്ങളുണ്ടായിരുന്നു. അവയത്രയും ആവാഹിച്ചുകൊണ്ട് ഇവിടെ വീണ്ടും ആ സംഭവ പരമ്പരകളിലേക്ക് അതീവസംഗൃഹീതമായി വെളിച്ചം തെളിച്ചിരിക്കുന്നു-ജീവിതത്തില്‍ അഹന്ത നടിച്ച എത്രയെത്ര നാട്ടുകാരെ നാം സംഹരിച്ചിരിക്കുന്നു! അതാ നോക്കൂ, അവരുടെ ആവാസ കേന്ദ്രങ്ങള്‍; അവര്‍ യാത്രയായ ശേഷം വളരെക്കുറച്ചുമാത്രമേ അവിടങ്ങളില്‍ നിവാസമുള്ളു. നാമാണവയുടെ അവകാശികളായത്! (സൂക്തം 58). സത്യവും അസത്യവും, വെളിച്ചവും ഇരുട്ടും, അനുസരണവും ധിക്കാരവും-ഇതൊക്കെയാണ് പ്രധാനമായും സൂറയുടെ പ്രമേയം. അല്ലാഹുവിന്റെ അനുയായികളുടെയും പിശാചിന്റെ പിണിയാളുകളുടെയും ഇടക്കു നടന്ന ശ്രദ്ധേയമായ സംഘട്ടനങ്ങളുമുണ്ട്. അധികാരവും ചെങ്കോലും കൈപിടിയിലൊതുക്കുകയും രാജാധിപത്യവും കിരീടവും തലയിലേറ്റുകയും ചെയ്ത് ധിക്കാരത്തിന്റെ കൊടുമുടിയിലേറിയ ഫിര്‍ഔന്റേതാണ് ഒരു ചരിത്രം. ഇസ്രയേല്യരെ ഹീനവും മൃഗീയവുമായി അവന്‍ പീഢിപ്പിച്ചു. അവരുടെ പെണ്‍കുട്ടികളെ ജീവിക്കാന്‍ വിടുകയും ആണ്‍ശിശുക്കളെയപ്പടി കൊന്നുകളയുകയും ചെയ്തു. നിങ്ങള്‍ ഞാനല്ലാതെ വേറെയൊരു ദൈവമുള്ളതായറിയില്ല എന്നവന്‍ തട്ടിവിട്ടു-അധികാരപ്രമത്തതയുടെയും സിംഹാസനത്തിന്റെയും ഭ്രാന്ത്! പണത്തിന്റെ കൊഴുപ്പിലും സമ്പാദ്യത്തിന്റെ പളപളപ്പിലും മതിമറന്ന ഒരു ഭാഗ്യദോഷിയുടേതാണ് മറ്റൊരു സുപ്രധാന ചരിത്രം-ഖാറൂന്‍ മുതലാളിയുടെ. രണ്ടും അധുനാതന സമൂഹത്തിന്റെ ഗാത്രത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ദ്രവിച്ചുനാറുന്ന ജീര്‍ണത! ഇല്ലായ്മയുടെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും ദാരിദ്ര്യത്തിന്റെ കൊച്ചുകൂരകളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഉന്നതങ്ങളിലെത്തുന്നവര്‍ പട്ടാപകലും കണ്ണുകാണാത്തവരായിത്തീരുന്നത് എന്തൊരു അല്‍പത്വവും കൃതഘ്‌നതയുമാണ്! ഐശ്വര്യം വരുമ്പോള്‍ അര്‍ദ്ധരാത്രിയും കുടപിടിക്കുന്ന അല്‍പന്മാര്‍ കാഴ്ചക്കാര്‍ക്ക് കൗതുകമുളവാക്കുന്ന വിചിത്ര വസ്തുക്കള്‍ തന്നെ! മ്യൂസിയങ്ങളിലെ ചില്ലുകൂടുകളാണ് തങ്ങളര്‍ഹിക്കുന്ന ആവാസകേന്ദ്രങ്ങളെന്ന് ഈ പാവങ്ങള്‍ക്കറിയില്ല. ഫറോവയുടെ ധിക്കാരത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങുന്ന സൂറത്ത് മൂസാ നബി(അ)ന്റെ ജനനത്തിലേക്കും ശൈശവത്തിലേക്കും സാമാന്യം വിശദമായി വെളിച്ചം വീശുന്നു. പ്രസവിച്ചുവീണപ്പോള്‍ ഉമ്മക്ക് ഫിര്‍ഔന്‍ കിങ്കരന്മാരെക്കുറിച്ച പേടിയായി. ഉടനെ ശിശുവിനെ പെട്ടിയിലാക്കി നൈല്‍നദിയിലിടാന്‍ അല്ലാഹു തോന്നിച്ചു. അവരങ്ങനെ ചെയ്തു. ആജന്മശത്രുവായ ഫിര്‍ഔന്‍ ആ പിഞ്ചുകുഞ്ഞിനെയെടുത്ത് രാജകീയമായ പരിഗണനയോടെ വളര്‍ത്തി. ''രാജകുമാരന്‍'' വളര്‍ന്നുവലുതായി. തുടര്‍ന്ന് മിസ്വ്‌റിന്റെ തെക്കുകിഴക്ക് ഭാഗത്തായി മദ്‌യനിലേക്ക് പലായനം ചെയ്തു. നിര്‍ബന്ധിതാവസ്ഥയില്‍ നാടുവിട്ടുപോയി മദ്‌യനിലെത്തിയപ്പോള്‍ അവിടത്തെ ശുഐബ് നബി മൂസാ നബി(അ)ന് അഭയം നല്‍കി; മകളെ ജീവിതസഖിയാക്കിക്കൊടുത്തു. കുറേ കഴിഞ്ഞ് ഈജിപ്തിലേക്ക് മടങ്ങവെ നുബുവ്വത്ത് കിട്ടി. ഫിര്‍ഔനെയും ആളുകളെയും സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കണം; ഇസ്രാഈല്യരെ ഫറോവയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കണം-വളരെ ഭാരിച്ച ഉത്തരവാദിത്വമാണ് അല്ലാഹു ഏല്‍പിക്കുന്നത്. ഈജിപ്തിലെത്തി രാജാവിനെ കണ്ടു. സംഭവബഹുലമായ പ്രബോധനരംഗം സംഘട്ടനാത്മകം കൂടിയായി. അവസാനം ധിക്കാരികള്‍ ചെങ്കടലില്‍ മുങ്ങിച്ചത്തു. സത്യം ജയിച്ചു. ഖാറൂന്‍ കഥയുടെ സന്ദേശവും ഇതുതന്നെ-ധിക്കാരികള്‍ക്ക് നിലനില്‍പില്ല. സത്യമേ അന്തിമ വിജയം നേടൂ. ആനുഷംഗികമായി മറ്റുചില പരാമര്‍ശങ്ങളും സൂറയില്‍ വന്നിട്ടുള്ളതായി കാണാം.

Wednesday, 20 January 2016

അന്നംല്

അന്നംല് എന്നാണ് ഈ അധ്യായത്തിന്റെ പേര്. ഉറുമ്പ് എന്ന് വാക്കര്‍ത്ഥം. സുലൈമാന്‍ നബി(അ)ന്റെ കഥാകഥനത്തിനിടെ ഒരു ഉറുമ്പിന്‍ പറ്റത്തിന്റെയും അവയുടെ നായകന്റെയും പരാമര്‍ശം വന്നതാണ് നാമകരണത്തിന് നിദാനം. മക്കിയ്യായ ഈ സൂറയില്‍ തൊണ്ണൂറ്റിമൂന്ന് സുക്തങ്ങളാണുള്ളത്. തൊട്ടു മുമ്പ് കഴിഞ്ഞ അശ്ശുഅറാഅ് സൂറയുടെ ഘടന തന്നെയാണ് ഇതിനും. അതിന്റെ തൊട്ടുപിന്നിലായി തന്നെയായിരുന്നു ഇതും അവതരിച്ചത്. മറ്റൊരു നിലക്ക് പറഞ്ഞാല്‍ അവതരണ ക്രമത്തില്‍ തന്നെയാണ് ഇവ രണ്ടും മുസ്ഹഫില്‍ ക്രോഡീകരിച്ചിരിക്കുന്നത്. ഇതിന് ശേഷം വരുന്ന ''അല്‍ഖസ്വസ്വി''ന്റെ അവതരണം ഇതിന്റെ വഴിയെ ആയിരുന്നു. അവതരണത്തിലും ക്രോഡീകരണത്തിലും ഇവ മൂന്നും ക്രമത്തിലാണെന്ന് ചുരുക്കം. ഉള്ളടക്കത്തിന്റെ സ്വഭാവവും വിഷയാടിസ്ഥാനത്തിലുള്ള ഘടനയും ഇവ മൂന്നിലും തുല്യമാണ്. മക്കീ സൂറത്തുകളില്‍ വിശ്വാസ സംഹിതകളാണല്ലോ പ്രധാനമായും പറയുക. സത്യത്തിന്റെ സന്ദേശം ഉദ്‌ബോധനം ചെയ്യപ്പെടുകയും എന്നിട്ടത് നിഷേധിക്കുക വഴി ദൈവിക ശിക്ഷക്ക് പാത്രീഭൂതരാവുകയും ചെയ്ത വിവിധ ജനസമൂഹങ്ങളുടെ ചരിത്രം ഈ മൂന്ന് അധ്യായങ്ങളിലും കാണാം. കഴിഞ്ഞ സൂറയില്‍ മുര്‍സലുകളായ മൂസാ, ഇബ്‌റാഹീം, നൂഹ്, ഹൂദ്, സ്വാലിഹ്, ലൂഥ്, ശുഐബ്(അ) എന്നീ മഹാന്മാരെ സംബന്ധിച്ച് പറഞ്ഞിരുന്നുവല്ലോ. ഇവിടെയും നബിമാരുടെ ചരിത്രങ്ങള്‍ വരുന്നുണ്ട്. അവിടെ വിസ്തരിക്കാത്ത ഭാഗങ്ങള്‍ ഇതില്‍ പരത്തിപ്പറഞ്ഞതായും കാണാം. നേരത്തെ കഴിഞ്ഞ പുണ്യപുരുഷന്മാരുടെ ജീവിതത്തിലേക്ക് തന്നെ പുതിയ വെളിച്ചം വീശുന്നുമുണ്ട്. മാത്രമല്ല, ഈ അധ്യായത്തില്‍ ദാവൂദ് നബി, മകന്‍ സുലൈമാന്‍ നബി(അ) എന്നിവരുടെ ചരിത്രവും പരാമര്‍ശിച്ചിരിക്കുന്നു. അവര്‍ക്കു നല്‍കിയ ധാരാളം അനുഗ്രഹങ്ങള്‍ അവിടെ എണ്ണിയിട്ടുണ്ട്. ഖുര്‍ആനെ പരാമര്‍ശിക്കുന്ന ആയത്തുകളും പ്രബോധന മാര്‍ഗത്തിലുണ്ടാകുന്ന കഷ്ടപ്പാടുകളും ഈ മൂന്ന് സൂറകളിലും കാണാം. സൂറയുടെ അടിസ്ഥാന പ്രമേയവും മൗലികാശയവും തൗഹീദ് തന്നെയാണെന്ന് പറയാം. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ; അവന്റെ മഹച്ഛക്തിയില്‍ വിശ്വസിക്കുകയും അതംഗീകരിക്കുകയും വേണം. പരലോകം, അവിടെയുള്ള രക്ഷ-ശിക്ഷകള്‍, സ്വര്‍ഗ-നരകങ്ങള്‍ എല്ലാം ശരിവെച്ചേ പറ്റൂ. പ്രവാചകന്മാര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ദിവ്യബോധനങ്ങളിലൂടെയാണ് ഇത്തരം അദൃശ്യ കാര്യങ്ങളെ കുറിച്ച അറിവു ലഭിക്കുക. അതുകൊണ്ട് ആ വഹ്‌യിലും അത് ലഭിക്കുന്ന പ്രവാചകന്മാരിലും പരിപൂര്‍ണമായ വിശ്വാസം അര്‍പ്പിക്കുകയല്ലാതെ വേറെ വഴിയില്ല. ഇത്യാദി സിദ്ധാന്തങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന ഉള്ളടക്കമാണ് പൊതുവെ സൂറയില്‍. ഇത് നിഷേധിക്കുന്നവരുടെ ദയനീയ അന്ത്യവും പരാമൃഷ്ടമായിട്ടുണ്ട്. അധ്യായത്തിന്റെ ആമുഖമെന്ന നിലക്കുള്ള അഞ്ചാറ് സൂക്തങ്ങള്‍ക്ക് ശേഷം മൂസാനബി(അ)ന്റെ ചരിത്രത്തിലേക്ക് പ്രവേശിക്കുകയാണ്. അദ്ദേഹം അത്യദ്ഭുതകരമായ പ്രകാശം കണ്ടു; അതിനടുത്തു ചെന്നു; അല്ലാഹുവിന്റെ വിളിയും പ്രവാചകത്വ ദാനവുമുണ്ടായി; ഒടുവില്‍ ഫിര്‍ഔനും കൂട്ടരും നബിയെയും സത്യത്തെയും നിഷേധിച്ചു. ഫലമുണ്ടായതോ? ശത്രുക്കളുടെ ഉന്മൂലനാശം. അതേ ചിത്രം തന്നെയാണ് ഖുര്‍ആന്റെ അഭിസംബോധിതരിലും എന്നുണര്‍ത്തുകയാണിവിടെ ലക്ഷ്യം. തിരുനബി (സ്വ)ക്കും അത്യദ്ഭുതകരമായ പ്രകാശ ദര്‍ശനമുണ്ടാകുന്നു, ഹിറാഗുഹയില്‍; നുബുവ്വത്ത് ലഭിച്ചു. അബൂജഹ്‌ലും കൂട്ടരും നബി (സ്വ)യെയും സത്യത്തെയും നിഷേധിച്ചു. ഫലമുണ്ടായതും അതേ രീതിയില്‍-ബദ്‌റില്‍ വെച്ച് ശത്രുക്കളുടെ ഉന്മൂല നാശം. അതിനു മുമ്പേ ഇവര്‍ പാഠം പഠിക്കേണ്ടതായിരുന്നു. അതുണ്ടായില്ല, കഷ്ടം! ദാവൂദ് നബിയുടെയും സുലൈമാന്‍ നബിയുടെയും ചരിത്രമാണ് തുടര്‍ന്നുവരുന്നത്. അവര്‍ക്ക് അനേകം അനുഗ്രഹങ്ങള്‍ നല്‍കപ്പെടുകയുണ്ടായി. ഉറുമ്പുകളുടെ സംഭവം, മരംകൊത്തിപ്പക്ഷിയുടെ അദ്ഭുത വൃത്താന്തം, ജിന്നുകളും മനുഷ്യരും പക്ഷി മൃഗാദികളും ഉള്‍ക്കൊള്ളുന്ന സൈന്യശേഖരം തുടങ്ങിയവയൊക്കെ ചിന്തോദ്ദീപകമായ സംഭവങ്ങളത്രേ. ഷീബാ (സബഅ്) രാജ്ഞിയുടെ ഇസ്‌ലാമാശ്ലേഷ കഥക്ക് ഇവിടെ പ്രത്യേക പ്രസക്തിയുള്ളതായും കാണാം. സുലൈമാന്‍ നബി(അ)ന്റെ ഒരു കത്താണ് പൗരാണിക കാലത്തെ പ്രതാപ ശാലികളായ ശീബാ സാമ്രാജ്യാധിപരുടെ സന്മാര്‍ഗാശ്ലേഷത്തിന് വഴി തെളിക്കുന്നത്. എന്നാല്‍ ആ സുലൈമാന്‍ നബി(അ) ഉള്‍ക്കൊള്ളുന്ന പ്രവാചക ശൃംഖലയുടെ അവസാനക്കണ്ണിയും അവരിലെ ഒന്നാം റാങ്കിന്റെ ഉടമയുമായ മുഹമ്മദ് മുസ്ഥഫാ തിരുനബി (സ്വ) ഒരു കിതാബ് തന്നെ കൊണ്ടുവന്ന് കൊടുത്തിട്ടും ''മക്കാ പഞ്ചായത്ത് ബോര്‍ഡ് മെമ്പര്‍''മാര്‍ക്ക് അത് മുഖവിലക്കെടുക്കാന്‍ കഴിഞ്ഞതുമില്ല. ശീബാ സാമ്രാജ്യക്കാര്‍ സത്യം ഗ്രഹിച്ച് സന്മാര്‍ഗത്തിലേക്ക് വരുന്നു; മക്കക്കാര്‍ സത്യത്തിന്റെ പ്രകാശം ഊതിക്കെടുത്താന്‍ ശ്രമിക്കുകയും ശിര്‍ക്കിന്റെയും ദുര്‍മാര്‍ഗത്തിന്റെയും അന്ധകാരത്തില്‍ ചടഞ്ഞുകൂടാന്‍ തന്നെ ഉഗ്രപ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു. രണ്ടു സമൂഹങ്ങളും തമ്മില്‍ എന്തൊരന്തരം! രണ്ടു നാടുകളുമായി ആ രണ്ടു നബിമാര്‍ക്കുമുള്ള ബന്ധവും അവിടെ അവര്‍ക്കുള്ള സ്ഥാനവും കൂടി മനസ്സിലാക്കണം. അപ്പോഴേ ചിത്രത്തിന്റെ വൈകൃതം സുഗ്രാഹ്യമാകൂ. സുലൈമാന്‍ നബി(അ)നെക്കുറിച്ച് ശീബാ സാമ്രാജ്യക്കാര്‍ക്ക് കേട്ടറിവ് മാത്രമേയുള്ളു; മക്കക്കാരാകട്ടെ തിരുനബി (സ്വ)യുടെ സ്ഫടിക സ്ഫുടമായ ജീവിതത്തിന്റെ ഡയറിക്കുറിപ്പുകളുടെ ഓരോ പുറവും സ്പഷ്ടമായി പഠിച്ചുവെച്ചിട്ടുള്ളവരാണ്. എന്നിട്ടും നിഷേധത്തിലുറച്ചു നില്‍ക്കാനേ അവര്‍ക്കായുള്ളൂ എന്നതാണ് ഏറെ വിസ്മയകരമായിരിക്കുന്നത്. മൂടുറച്ച ധിക്കാരത്തിനും സത്യനിഷേധത്തിനും ചികിത്സ യാതൊന്നുമില്ല! തുടര്‍ന്നു വരുന്നത് സ്വാലിഹ് നബി(അ)ന്റെ കഥയാണ്. സമൂദ് സമുദായത്തിന്റെ മാര്‍ഗദര്‍ശിയും നായകനുമായി ആ മഹാനുഭാവന്‍ രംഗപ്രവേശനം ചെയ്തതും അവസാനം മുഅ്ജിസത്തിന്റെ ഒട്ടകത്തെ കൊന്ന് അവര്‍ ഉഗ്രശിക്ഷ ഏറ്റുവാങ്ങിയതും മുന്‍സൂറയില്‍ നാം പറഞ്ഞു. ഇരുട്ടിന്റെ മറവില്‍ സ്വാലിഹ് നബി(അ)നെ നിഗൂഢമായി കൊലപ്പെടുത്താന്‍ അക്രമിസംഘം തീരുമാനിച്ച ഒരു ഞെട്ടിക്കുന്ന സംഭവം കൂടി ഇവിടെ വിവരിക്കുന്നുണ്ട്. എന്നാല്‍ സത്യവിശ്വാസികളൊന്നിച്ച് ആ മഹാപ്രവാചകനെ അല്ലാഹു രക്ഷപ്പെടുത്തി. അത്യന്തം മ്ലേച്ഛവും ഹീനവും പ്രാകൃതവും മനുഷ്യത്വ രഹിതവുമായ പ്രകൃതി വിരുദ്ധ നടപടികളില്‍ ഏര്‍പെട്ട സമൂദുകാരെപ്പറ്റിയാണ് തുടര്‍ന്നു പറയുന്നത്. ലൂഥ്‌നബി(അ)നെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്ത ആ ജനം അവസാനം ഭീഷണി മുഴക്കി-ലൂഥിനെയും അനുയായികളെയും പുറത്താക്കണം! ഒടുവില്‍ അല്ലാഹുവിന്റെ ശിക്ഷക്ക് മുമ്പില്‍ അവര്‍ തലകുനിക്കേണ്ടി വന്നു. ഖുറൈശിന്റെ സ്ഥിതിയും ഇതുതന്നെ. തിരുനബി (സ്വ)യെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്ത അവര്‍ നാട്ടില്‍ നിന്ന് അവിടത്തെ പുറത്താക്കാന്‍ തീരുമാനിച്ചു.... ഇത്തരം ചരിത്ര സംഭവങ്ങളിലേക്ക് വെളിച്ചം വീശിയ ശേഷം 59-ാം സൂക്തം മുതല്‍ ചിന്താശീലനായ മനുഷ്യനെ തൊട്ടുണര്‍ത്തുന്ന തിരുസൂക്തങ്ങളുടെ വരവായി-അല്ലാഹുവാണോ ഉത്തമന്‍, അതോ ബഹുദൈവ വിശ്വാസികള്‍ പൂജിച്ചാരാധിക്കുന്ന കൃത്രിമ ദൈവങ്ങളോ?-ഈ ഉഗ്രന്‍ ചോദ്യത്തിന് ക്രിയാത്മകമായി മറുപടി നല്‍കാന്‍ സത്യവിശ്വാസികള്‍ക്കല്ലാതെ സാധിക്കുമോ? ധാരാളം ചിന്തോദ്ദീപകമായ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ അവിടെ നിരത്തിയിരിക്കുന്നതായി കാണാം. വിജ്ഞാനത്തിനും തന്മൂലമുണ്ടാകുന്ന മഹിതപദവിക്കും അങ്ങേയറ്റത്തെ പരിഗണനയാണുള്ളതെന്ന് സൂറയുടെ വിവിധ സൂക്തങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്. സുലൈമാന്‍ നബി (സ്വ)ക്ക് വളരെ വിദൂരതയില്‍ നിന്ന് ഷീബാ റാണിയുടെ സിംഹാസനം എത്തിച്ചുകൊടുത്തത് വിജ്ഞാനം കൈവശമുണ്ടായിരുന്ന ഓരതിമാനുഷനാണെന്ന പ്രസ്താവം ഇതില്‍ ഏറെ ശ്രദ്ധേയമത്രേ. ഖിയാമ നാളും അതിന്റെ ലക്ഷണങ്ങളില്‍ പെട്ട ''ദാബ്ബത്തുല്‍അര്‍ളും'' അവസാനഭാഗത്ത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കുക, ശരിയായ മുസ്‌ലിം ആയി ജീവിക്കുക, വിശിഷ്യ ലോകത്തിന്റെ വെളിച്ചവും മാനവന്റെ ഭരണഘടനയുമായ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നീ കാര്യങ്ങള്‍ അധ്യായത്തിന്റെ അന്ത്യത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. അവസാനം, സ്‌നേഹമസൃണവും ബുദ്ധിപൂര്‍വകവുമൊക്കെയായ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് ശേഷം ധിക്കാരത്തിലും നിഷേധത്തിലും തന്നെ തുടരുന്നവര്‍ക്ക് ഒരുഗ്രന്‍ താക്കീതുനല്‍കി ഉപസംഹരിക്കുകയാണ്-സമസ്ത സ്‌തോത്രങ്ങളും അല്ലാഹുവിനത്രേ; അവസാനം (നിശ്ചലമായ സമയത്ത്) നിങ്ങള്‍ക്കവ ബോധ്യപ്പെടുക തന്നെ ചെയ്യും. നിങ്ങള്‍ അനുവര്‍ത്തിക്കുന്ന കെടുകാര്യങ്ങളെ കുറിച്ച് അവന്‍ അശ്രദ്ധനൊന്നുമല്ല!....

അശ്ശുഅറാഅ്‌

അശ്ശുഅറാഅ് എന്നാണീ സൂറയുടെ നാമധേയം. ''ശാഇര്‍'' എന്നതിന്റെ ബഹുവചനമാണ് ശുഅറാഅ്. കവികള്‍ എന്നര്‍ത്ഥം. ഈ അധ്യായത്തിലെ 224-ാം സൂക്തത്തില്‍ കവികളെ കുറിച്ച പരാമര്‍ശമുണ്ട്. അതാണ് നാമകരണത്തിന് നിദാനം. മക്കയില്‍ അവതരിപ്പിച്ചതാണിത്. അതുകൊണ്ട് മക്കീസൂറകളുടെ പൊതുലക്ഷണങ്ങള്‍ ഇതിലും കാണാം-തൗഹീദ്, രിസാലത്ത്, പുനരുത്ഥാനം, പാത്രിക ലോകം തുടങ്ങിയവയൊക്കെയുണ്ട്. മുമ്പ് കഴിഞ്ഞ അല്‍ഫുര്‍ഖാനും ഇതും തമ്മില്‍ ചില ബന്ധങ്ങളുള്ളതായി കാണാം. അതില്‍ ഹ്രസ്വമായി പരാമര്‍ശിക്കപ്പെട്ട പലതും ഇവിടെ വിസ്തരിക്കുന്നുണ്ട്. അവിടെ പ്രാരംഭം ഖുര്‍ആന്‍ സംബന്ധിച്ച പരാമര്‍ശത്തേടെയായിരുന്നെങ്കില്‍ ഇവിടെയും അങ്ങനെ തന്നെയാണ് തുടക്കം. അല്‍ഫുര്‍ഖാന്‍ സമാപിച്ചത് നിഷേധികള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടായിരുന്നു-നിശ്ചയം നിങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്; അതുകൊണ്ട് ശിക്ഷ നിങ്ങളെ പിടികൂടുക തന്നെ ചെയ്യും (സൂക്തം 77). അശ്ശുഅറാഇന്റെ ഉപസംഹാരവും ഇതേരീതിയില്‍ തന്നെ-അക്രമകാരികളായ ആളുകള്‍ വഴിയെ മനസ്സിലാക്കും, ഏതുനിലക്കുള്ള മടക്കമായിരിക്കും തങ്ങളുടേതെന്ന്! (സൂക്തം 227). സൃഷ്ടികള്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കാനാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യകത്തിന്റെ ഏതേതു രോഗങ്ങള്‍ക്കുമുള്ള ഔഷധമാണത്. എന്തെന്തു പ്രതിസന്ധികളും ഖുര്‍ആന്‍ കുരുക്കഴിക്കും. ഈ മഹോന്നത പദവിയുള്ളതുകൊണ്ട് പവിത്ര ഗ്രന്ഥത്തെ പരാമര്‍ശിച്ചുകൊണ്ടാണ് സൂറയാരംഭിക്കുന്നത്. സ്പഷ്ടമായ ഗ്രന്ഥത്തില്‍ നിന്നുള്ള സൂക്തങ്ങളാണ് ഇവ എന്ന ആ ഒറ്റ സൂക്തം എത്രമേല്‍ ഘനഗംഭീരമായിരിക്കുന്നു! എന്താണിതിന്റെ സ്പഷ്ടത? സര്‍വത്ര സ്പഷ്ടത തന്നെ. ഭാഷയില്‍, ശൈലിയില്‍, അവതരണത്തില്‍, പാരായണത്തില്‍, ക്രോഡീകരണത്തില്‍, ആശയസമ്പുഷ്ടതയില്‍, ദീര്‍ഘ ദര്‍ശനങ്ങളില്‍, അക്ഷരങ്ങളുടെയും വാക്യങ്ങളുടെയും ഘടനയില്‍, നാനാവിധമായ വശ്യതയില്‍.... എലലാമെല്ലാം. ഇത്യാദി കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നുമാത്രം വിലയിരുത്താന്‍ കഴിയുന്ന ഒരു മനുഷ്യന് ഈ ഖുര്‍ആന്‍ നിഷേധിക്കുക തീര്‍ത്തും അസാധ്യമായിരിക്കും. അവിശ്വാസികളുടെ നിഷേധാത്മകവും മാന്യത തൊട്ടുതീണ്ടാത്തതുമായ നിലപാടിലേക്കും പ്രതിപാദനം നീണ്ടുപോകുന്നുണ്ട്. ഈ ഖുര്‍ആനെ അവര്‍ നിഷേധിച്ചുകളയുന്നതിന് വല്ല നീതീകരണവും ന്യായീകരണവും ഉണ്ടോ? മധ്യാഹ്ന സൂര്യനെപ്പോലെ കത്തിജ്വലിച്ചിട്ടും ഇതിനെതിരെ അന്ധത നടിക്കുകയാണവര്‍. അധൃഷ്യവും ജയിച്ചടക്കാനാകാത്തതുമായ ഖുര്‍ആന്‍ വന്നുകിട്ടിയപ്പോള്‍ ''വേറെ എന്തെങ്കിലും ദൃഷ്ടാന്തം വേണം'' എന്നാണവര്‍ ജല്‍പിക്കുന്നത്! വേണമെങ്കില്‍ അവരെ നിര്‍ബന്ധിച്ച് വിധേയരാക്കുന്ന ദൃഷ്ടാന്തം നാമിറക്കിയേനെ; അപ്പോഴവര്‍ അതിനുമുമ്പില്‍ ഗത്യന്തരമില്ലാതെ തലകുനിക്കും. പക്ഷെ, അതുവേണ്ട എന്നാണ് അല്ലാഹു പറയുന്നത്. ഈ നിഷേധത്തിന് കടുത്ത ശിക്ഷ അവര്‍ക്ക് വന്നെത്തുമെന്നും സ്പഷ്ടമാക്കുന്നുണ്ട്-സൂക്തം 6, 227. സൂറയുടെ മുഖ്യമായൊരു ഭാഗം പ്രവാചക പ്രവരന്മാരുടെ ചരിത്ര കഥനത്തിനായി നീക്കിവെച്ചിട്ടുണ്ട്. നൂറ്റിഎണ്‍പതോളം ആയത്തുകള്‍ ഈ ഗണത്തില്‍ വരുന്നു. ഇതില്‍ തന്നെ അറുപതോളം സൂക്തങ്ങളില്‍ മൂസാനബി(അ)ന്റെ ചരിത്രമാണ് വിവരിക്കുന്നത്. ധിക്കാരിയായ ഫറോവയുമായുള്ള മൂസാനബി(അ)ന്റെ സംവാദങ്ങളും സംഭവ പരമ്പരകളും ഖുര്‍ആനില്‍ പലേടത്തും വിവരിക്കുന്നുണ്ടല്ലോ. അസത്യത്തിന്റെ നട്ടെല്ലൊടിച്ച് ഭസ്മീകരിച്ച അധൃഷ്യദൃഷ്ടാന്തം നല്‍കിയനുഗ്രഹിച്ച സംഭവം ഇവിടെ പ്രതിപാദിക്കുന്നുണ്ട്. പിന്നീട് മുസ്‌ലികളുടെ ആത്മിക പിതാവായ ഇബ്‌റാഹീം നബി(അ)ന്റെ ചരിത്രവും കാണാം. ആ മഹാനായ നേതാവിന്റെ അചഞ്ചലമായ നിലപാട്, പിതാവുമായും സ്വജനതയുമായുമുണ്ടായ സംവാദം, ചിന്തോദ്ദീപകമായ പ്രബോധനം തുടങ്ങിയവയൊക്കെ അവിടെ വരുന്നു. ശൈഖുല്‍അമ്പിയാ നൂഹ്‌നബി(അ), ഹുദ്, സ്വാലിഹ്, ലൂഥ്, ശുഐബ്(അ) എന്നീ പ്രവാചകന്മാരും ഈ സൂറയിലൂടെ പാരായകന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ സമൂഹങ്ങളുമായി അവര്‍ കൈക്കൊണ്ട വിവിധ നിലപാടുകളും വ്യത്യസ്ത രംഗങ്ങളും ചിന്തോദ്ദീപകമായ പ്രബോധന പാഠങ്ങളും അതതു സ്ഥലങ്ങളില്‍ വരുന്നുണ്ട്. തുടര്‍ന്ന് 192-ാം സൂക്തം മുതല്‍ ഖുര്‍ആനിന്റെ മഹത്വവും അപ്രമാദിത്വവും സ്വീകാര്യതയും വിളംബരം ചെയ്യുന്ന പുണ്യസൂക്തങ്ങളുടെ വരവായി. ഖുര്‍ആന്‍ മുഹമ്മദിന് പിശാച് ഓതിക്കൊടുക്കുന്ന വേദാന്തമാണ് എന്ന ബുദ്ധിശൂന്യമായ ജല്‍പനത്തിനുള്ള മറുപടിയും അവിടെ കാണാം. അങ്ങനെ ഖുര്‍ആനെ കുറിച്ചു പറഞ്ഞുകൊണ്ട് തുടങ്ങി അങ്ങനെ തന്നെ അവസാനിക്കുന്നു-വശ്യമായ അവതരണ ശൈലിതന്നെ! പുരാതന അറേബ്യന്‍ സമൂഹത്തില്‍ കവികള്‍ക്ക് പവിത്രമായ സ്ഥാനമാണുണ്ടായിരുന്നത്. ഗോത്രത്തിന്റെയും സമൂഹത്തിന്റെയും മാനം കാത്തിരുന്നതും അവരെ സ്തുതികീര്‍ത്തനങ്ങളിലൂടെയും അപദാന പ്രകീര്‍ത്തനങ്ങളിലൂടെയും ഉയര്‍ത്തിക്കാണിച്ചിരുന്നതും കവികളായിരുന്നു. തിരുനബി (സ്വ) ഖുര്‍ആനുമായി വന്നപ്പോള്‍, ഈ സാമൂഹികാവസ്ഥയുടെ വെളിച്ചത്തില്‍ അവര്‍ നബിയെ കവിയും ഖുര്‍ആനെ കവിതയുമാക്കി. എന്നാല്‍ കവികളും നബിയും അജഗജാന്തരമുള്ളവരാണെന്ന് ഉണര്‍ത്തി അവരുടെ മിഥ്യാധാരണ തിരുത്തുകയാണ് ഖുര്‍ആന്‍-കവികളെ പിന്‍പറ്റുക ദുര്‍മാര്‍ഗികളായിരക്കും.... (224-226). എന്നാല്‍ നബിയെ അനുധാവനം ചെയ്യുന്നതോ? ദുര്‍മാര്‍ഗത്തില്‍ നിന്ന് നിശ്ശേഷം അകന്നുനില്‍ക്കുന്നവരാണ് നബിയുടെ അനുയായികള്‍. ഉത്തര-ദക്ഷിണ ധ്രുവങ്ങളുടെ അന്തരമാണവക്കിടയിലെന്നര്‍ത്ഥം. എന്നാല്‍ തിരുനബി (സ്വ)ക്കും കവികളുണ്ടായിരുന്നു. സൃഷ്ടിപരവും നിര്‍മാണാത്മകവും സാംസ്‌കാരിക നിബന്ധിതവുമായ കവിതകളായിരുന്നു അവര്‍ ആലപിച്ചിരുന്നത്. അതുവഴി കുറ്റമല്ലാത്ത, ആക്ഷേപാര്‍ഹമല്ലാത്ത കവിത എതെന്ന് ഇസ്‌ലാം പഠിപ്പിച്ചു. ഹസ്സാനുബ്‌നുസാബിത്, കഅ്ബുബ്‌നുമാലിക്, അബ്ദുല്ലാഹിബ്‌നുറവാഹ(റ) തുടങ്ങിയവരൊക്കെ തിരുനബി (സ്വ)യുടെയും ഇസ്‌ലാമിന്റെയും കവികളായിരുന്നു. ''അല്ലാഹുവേ, ഹസ്സാനെ ജിബ്‌രീലിനെ കൊണ്ട് നീ സഹായിക്കേണമേ'' എന്ന് വരെ തിരുനബി (സ്വ) പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ജാഹിലിയ്യാ കാലത്ത് ജനങ്ങള്‍ രണ്ടു വിഭാഗമായി പിരിഞ്ഞിരുന്നു. ഓരോ വിഭാഗത്തിനും ഓരോ കവിയായിരുന്നു നോതാവ്. ഇവര്‍ പസ്പരം ആക്ഷേപാധിക്ഷേപ നിര്‍ഭരമായ കവിതകളാലപിച്ചു. ആ രണ്ടു നേതാക്കളെ കുറിച്ചാണ് മുകളില്‍ പറഞ്ഞ സൂക്തങ്ങള്‍ അവതരിച്ചതെന്ന് മഹാന്മാര്‍ പ്രസ്താവിച്ചതായി കാണാം (മഹാസിനുത്തഅ്‌വീല്‍ 4604).

അല്‍ ഫുര്‍ഖാന്‍

അല്‍ഫുര്‍ഖാന്‍ എന്ന പദത്തിന് സത്യാസത്യവിവേചകം എന്നാണ് ഉദ്ദിഷ്ടാര്‍ത്ഥം. ഏറ്റം പ്രധാനമായി ഈ അധ്യായത്തില്‍ ഖുര്‍ആനിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുകയാണ്. ലോകത്ത് സത്യവും അസത്യവും വേര്‍തിരിക്കുന്ന, വെളിച്ചവും ഇരുട്ടും ശരിയായി അനാവരണം ചെയ്യുന്ന, വിശ്വാസവും നിഷേധവും വ്യക്തമായി വരച്ചുകാട്ടുന്ന, മാനവന്റെ വിജയവും പരാജയവും ഏതേതു പന്ധാവിലാണെന്ന് നിസ്തര്‍ക്കം നിര്‍ണയിച്ചു തരുന്ന ഒരേയൊരു പ്രകാശഗോപുരം മാത്രമേയുള്ളു-അതത്രേ വിശുദ്ധഖുര്‍ആന്‍. അപ്പോള്‍ സത്യാസത്യവിവേചകം എന്നര്‍ത്ഥമുള്ള ''അല്‍ഫുര്‍ഖാന്‍'' എന്ന പേര് ഏറ്റം യുക്തമായി ഇണങ്ങുക ഖുര്‍ആന് തന്നെയാണ്. അതിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഈ സൂറത്തിന് തീര്‍ത്തും ഉചിതമായ നാമധേയം. മക്കീ സൂറകളുടെ പൊതുവായ മുഖമുദ്ര നാം ഗ്രഹിച്ചിട്ടുണ്ട്-വിശ്വാസകാര്യങ്ങളാണവയില്‍ പ്രധാനമായും അനാവരണം ചെയ്യുക. തിരുനബി(സ)യുടെ പ്രവാചകത്വം, ഖുര്‍ആന്റെ സ്വീകാര്യത പുനരുത്ഥാനത്തിലുള്ള വിശ്വാസം തുടങ്ങിയവയൊക്കെ സത്യവിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങളാണ്. ഈ സൂറയില്‍ അവയൊക്കെ പ്രദിപാദിക്കുന്നുണ്ട്. മക്കാജീവിത കാലത്ത് പുണ്യറസൂലും സ്വഹാബികളും എത്രമേല്‍ ത്യാഗങ്ങളും കഷ്ടപ്പാടുകളുമാണ് സഹിച്ചതെന്ന് നിര്‍ണയിക്കുക പ്രയാസം! വിശ്വാസികളോട് അതിരൂക്ഷമായ വെറുപ്പും വിദ്വേഷവും അക്രമ മനഃസ്ഥിതിയും പൈശാചിക വീക്ഷണവുമാണ് നിഷേധികള്‍ പുലര്‍ത്തിപ്പോന്നത്. അല്ലാഹുവിന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെട്ടിരുന്ന അവര്‍ ചിലപ്പോല്‍ അതുതന്നെ നിഷേധിച്ചു: കരുണാവാരിധിയായ രക്ഷിതാവിന് നിങ്ങള്‍ സാഷ്ടാംഗം ചെയ്യൂ എന്നു പറഞ്ഞപ്പോള്‍ ''എന്തു കരുണാവാരിധി? നീ കല്‍പിക്കുന്നവര്‍ക്കൊക്കെ ഞങ്ങള്‍സുജൂദ് ചെയ്യുമോ?'' എന്നവര്‍ പ്രതികരിച്ചു (സൂക്തം 60). വെറുതെയങ്ങ് വിശ്വസിക്കാന്‍ ഞങ്ങലെ കിട്ടില്ല! ഞങ്ങളുടെ മുമ്പിലേക്കെന്താ മലക്കുകള്‍ ഉടലോടെ ഇറങ്ങിവരുന്നില്ല? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് റബ്ബിനെ കാണണം....! (സൂക്തം 21). ചിലപ്പോഴവര്‍ അതിവിചത്രമായ വാദഗതികളുമായി നബി(സ)യുടെ നേരെ തിരിയും: ഇവനെയാണോ അല്ലാഹു റസൂലാക്കിയിരിക്കുന്നത്? (സൂക്തം 41, 17:94). ആഭിചാരമേറ്റ ഒരാളെ തന്നെയാണ് നിങ്ങള്‍ പിന്‍പറ്റുന്നതെന്ന് എന്ന് സത്യവിശ്വാസികളോടവര്‍ തട്ടിവിട്ടു (സൂക്തം 8, 17:47). ഖുര്‍ആനെ പറ്റിയൊരിക്കല്‍ സിഹ്‌റാണെന്ന് പറഞ്ഞാല്‍(ഖുര്‍ആന്‍ 6:7) മറ്റൊരിക്കല്‍ ഭ്രാന്ത വൃത്താന്തമാണെന്ന് ജല്‍പിക്കും(ഖുര്‍ആന്‍ 51:52). പൂര്‍വീകരുടെ കെട്ടുകഥകളാണെന്നായിരിക്കും മറ്റൊരിക്കല്‍ അഭിപ്രായം(ഖുര്‍ആന്‍ 16:24). മറ്റു ചിലരുടെ സഹായത്തോടെ മുഹമ്മദ് തന്നെ സ്വയം നിര്‍മിച്ചുണ്ടാക്കുന്നതാണ് ഇതെന്നും(അല്‍ഫുര്‍ഖാന്‍ 4) അവര്‍ ''കണ്ടുപിടിച്ചു''. ഈ റസൂലെന്താ അങ്ങാടിയിലൂടെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് എന്ന് ചോദിച്ച അതേയാളുകള്‍, അവന്റെ കൂടെയെന്താ അകമ്പടിക്ക് മലക്കുകളില്ലാത്തത് എന്നായിരുന്നു സംശയമുന്നയിച്ചത് (സൂക്തം 7). ഇങ്ങനെ എന്തെല്ലാം വിചിത്രവാദങ്ങള്‍! എല്ലാം ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാകുമ്പോള്‍ ഒരു പ്രവാചകന്റെ അവസ്ഥ എന്തായിരിക്കും? സ്വാഭാവികമായും കര്‍മവൈമുഖ്യവും മാനസിക പിരിമുറുക്കങ്ങളും അദ്ദേഹത്തെ പിടികൂടാവുന്നതാണ്. എന്നാല്‍ സൂറയില്‍ പലേടത്തും നബി(സ)യെ സാന്ത്വനിപ്പിക്കുന്ന പുണ്യവചനങ്ങളാണ് കാണുക: അവരൊക്കെ ദേഹേച്ഛ തലക്കുകയറിയവരാണ്; അവരെ ആശ്രയിച്ച് വല്ലതും ആകാമോ എന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. അവരേതൊക്കെ കോപ്രായങ്ങള്‍ കാണിച്ചാലും എന്തൊക്കെ നിര്‍ലജ്ജം പുലമ്പിയാലും ശരി, സത്യസന്ധമായ ഈ ജീവിതവ്യവസ്ഥിതിയും അതിന്റെ ഭരണഘടനയായ ഖുര്‍ആന്റെ സ്വീകാര്യമായ വ്യാഖ്യാനവും താങ്കളുടെ മുമ്പില്‍ ഞാന്‍ അവതരിപ്പിക്കുക തന്നെ ചെയ്യും എന്നും അല്ലാഹു പറയുന്നു(സൂക്തം 33). കണ്ടാലും കൊണ്ടാലും അറിയാതിരിക്കുകയും സത്യം എങ്ങനെ സത്യം ബോധ്യപ്പെടുത്തിയാലും അത് പരിഹാസപാത്രമാക്കുകയും ചെയ്യുന്ന ആ ധരാധമന്മാരെ ''മാനവത''യുടെ പരിധിയില്‍ നിന്ന് മാറ്റിനിറുത്തുകയാണ് ഖുര്‍ആന്‍: അവരില്‍ മിക്കവരും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്നാണോ താങ്കളുടെ വിചാരം? എന്നാല്‍ അങ്ങനെയില്ല, അവര്‍ മൃഗങ്ങളെ പോലെതന്നെയത്രേ; അല്ല അവയെക്കാള്‍ വഴിപിഴച്ചവര്‍ ഇവരാകുന്നു (സൂക്തം 44). മൃഗതുല്യരായ ഈ മനുഷ്യരോടൊപ്പം സഹിച്ച് പൊറുത്ത് കഴിഞ്ഞുകൂടാന്‍ തന്നെയാണ് അല്ലാഹുവിന്റെ കല്‍പന. കാരണം ഇത് മുഹമ്മദ് നബി(സ)യുടെ മാത്രം അനുഭവമല്ല. സമസ്ത പ്രവാചക ശ്രേഷ്ഠരും ശത്രുക്കളുടെ ആട്ടും തൊഴിയും ഏറ്റവരാണ്; പ്രതിയോഗിയുടെ പ്രലോഭനങ്ങളും പ്രകോപനങ്ങളും അഭിമുഖീകരിച്ചവരാണ്: തെമ്മാടികളായ ശത്രുക്കളെ മുഴുവന്‍ നബിമാര്‍ക്കും നാം നിശ്ചയിച്ചുകൊടുത്തിട്ടുണ്ടായിരുന്നു; എന്നാലും താങ്കള്‍ക്ക് സഹായിയും മാര്‍ഗദര്‍ശിയുമായി അല്ലാഹുതന്നെ ധാരാളം! (സൂക്തം 31). ദൈവനിഷേധികളുടെയും ധിക്കാരികളുടെയും നിഷ്ഠൂരമായ ചെയ്തികളും പൈശാചികമായ നഗ്നതാണ്ഡവങ്ങളും കുമിഞ്ഞുകൂടുമ്പോള്‍ സ്വാഭാവികമായും വിശ്വാസികള്‍ തളരും; അവരുടെ മനക്കരുത്ത് ശോഷിക്കും; സത്യത്തിന്റെ പന്ഥാവില്‍ ഉറച്ചുനില്‍ക്കുവാനാവാതെ കാലിടറും. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍, സത്യത്തിന്റെ സരണിയില്‍ ഇതൊരിക്കലും ഉണ്ടാകാനേ പാടില്ല. അവര്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് സന്മാര്‍ഗത്തിന്റെ ധ്വജവാഹകരാവണം: ''നിഷേധികള്‍ക്ക് നിങ്ങള്‍ വശംവദരാകരുത്; ഈ ഖുര്‍ആന്‍ മുറുകെ പിടിച്ച് അവരോട് സമുന്നതമായ ധര്‍മസമരം ചെയ്യുക'' (സൂക്തം 52). അമരനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമായ അല്ലാഹുവിന്റെ മേല്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുക (സൂക്തം 58) എന്നാണ് സര്‍വശക്തന്റെ അനുശാസനം. ഈദൃശമായ മേച്ചില്‍പുറങ്ങളിലൂടെ മന്ദമന്ദം നീങ്ങി സൂറയുടെ അവസാനം വശ്യമായൊരു ചിത്രം വരച്ചുകാട്ടുകയാണ് അല്ലാഹു. കരുണാവാരിധിയായ രാജാധിരാജന്റെ ആത്മാര്‍ത്ഥരും നിഷ്‌കളങ്കരുമായ അടിമകള്‍ ആരൊക്കെയാണ് എന്നും അവര്‍ക്ക് വേണ്ടി താന്‍ ഒരുക്കിവെച്ചിരിക്കുന്ന ഹൃദയഹാരിയും നയനാഭിരാമവുമായ സങ്കേതങ്ങള്‍ എങ്ങനെയിരിക്കുമെന്നും വിവരിക്കുകയാണിവിടെ. സൂക്തം 63 മുതല്‍ അധ്യായത്തിന്റെ അവസാനം വരെ ഈ മഹാഭാഗ്യവാന്മാരെക്കുറിച്ച വിവരണമാണ്. വിശദമായി അവിടെനിന്ന് ഇത് ഗ്രഹിക്കാം. സൂറയുടെ ഏറ്റവും അവസാനം ഒരു കൊച്ചു സൂക്തമാണ്. മനുഷ്യന്‍ ഏത്രമേല്‍ ശക്തിയും പുരോഗതിയുമൊക്കെ ആര്‍ജിച്ചാലും അല്ലാഹുവിന്റെ മുമ്പില്‍ അവന്‍ ദുര്‍ബലനാണെന്നാണത് നല്‍കുന്ന സന്ദേശം. ചരിത്രത്തിന്റെ ശവപ്പറമ്പില്‍ ഇതിന് പരസ്സഹസ്രം ഉദാഹരണങ്ങള്‍ നമുക്ക് കാണാം. അങ്ങേയറ്റം പുരോഗതി നേടിയ ഇന്നത്തെ ശാസ്ത്രലോകവും ആ മഹച്ഛക്തിക്കുമുമ്പില്‍ പഞ്ചപുച്ഛവുമടക്കി നില്‍ക്കുകയാണല്ലോ. പ്രബലനും അജയ്യനും സര്‍വ്വശക്തനുമായ അല്ലാഹുവിനോട് പൂര്‍ണവിധേയത്വം പുലര്‍ത്തുകയാണ് ഇതിനുള്ള ഏകപരിഹാരം. അപ്പോള്‍ മനുഷ്യന്‍ ശക്തനായിത്തീരുന്നു. ആ ദൈവികബോധം അവന് ചൈതന്യവും പ്രചോദനവുമേകുന്നു. മറിച്ച് മാനവന്‍ നിഷേധിയും ധിക്കാരിയുമായാലോ? അല്ലാഹു അവനെ പിടിച്ച് നടുവൊടിക്കും; ചുരുട്ടിയെറിഞ്ഞു തകര്‍ക്കും-ചരിത്രം സാക്ഷി! ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്നതില്‍ പക്ഷാന്തരമില്ല. എഴുപത്തേഴ് സൂക്തങ്ങളാണ്. എണ്ണൂറ്റി എഴുപത്തി രണ്ട്പദങ്ങളാണിതിലുള്ളത്; മുവ്വായിരത്തി എഴുനൂറ്റി മുപ്പത്തിമൂന്ന് അക്ഷരങ്ങളും. ലാമ്, അലിഫ്, എന്നീ രണ്ടിലൊരക്ഷരത്തിലാണ് ആയത്തുകള്‍ സമാപിക്കുന്നത്. ലാമില്‍ അവസാനിക്കുന്ന ഒരൊറ്റ സൂക്തമേയുള്ളു-17. ബാക്കി 76-ഉം അലിഫില്‍ അവസാനിക്കുന്നു. പ്രഥമസൂക്തത്തില്‍ തന്നെ ''അല്‍ഫുര്‍ഖാന്‍'' എന്ന പദം വന്നിരിക്കുന്നതുകൊണ്ടാണ് അധ്യായത്തിന് ആ പേരു നല്‍കപ്പെട്ടത് (ബസ്വാഇര്‍ 1:340).