വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ദീര്‍ഘിച്ച അധ്യായമാണിത്. 286 വാക്യങ്ങള്‍ ഇതിലുണ്ട്. മദീനയിലാണ് അവതരിച്ചത്. അവസാനഭാഗത്തു വരുന്ന നിങ്ങള്‍ ഒരു ദിനം സൂക്ഷിക്കുക.എന്നാരംഭിക്കുന്ന 281-ാംവാക്യം ഹജ്ജതുല്‍വിദാഇല്‍ മക്കയിലെ മിനയില്‍ വെച്ചാണ് ഇറങ്ങിയതെങ്കിലും ഹിജ്‌റക്കു ശേഷമാണ് എന്ന പരിഗണനയില്‍ അതും മദനിയ്യ് തന്നെ. മക്കയിലും മദീനയിലും അവതീര്‍ണമായ സൂറകളില്‍ മൗലികമായ ചില അന്തരങ്ങളുണ്ടെന്നത് നാം ഗ്രഹിച്ചിരിക്കേണ്ടതാണ്. ഹിജ്‌റയുടെ മുമ്പും ശേഷവും അവതരിച്ചവയാണല്ലോ യഥാക്രമം മക്കിയ്യും മദനിയ്യും. ഈ രണ്ടു ഘട്ടങ്ങള്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായിരുന്നു. ഹിജ്‌റയുടെ മുമ്പ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്. മതത്തിന്റെ പ്രബോധനവും പ്രചാരണവുമൊക്കെ അത്യന്തം ദുഷ്‌കരമായിരുന്നു. മതകാര്യങ്ങള്‍ ആചരിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യംപോലും നിഷ്‌കരുണം വിധ്വംസനം ചെയ്യപ്പെട്ടിരുന്ന നാളുകള്‍. ഹിജ്‌റക്കു ശേഷമാകട്ടെ സ്ഥിതിഗതികള്‍ മാറിവന്നു. അന്തരീക്ഷം തെളിയാന്‍ തുടങ്ങി. ദീനിന്റെ പുരോഗതിയുടെ നാളുകള്‍ സംജാതമായി. സൂക്ഷ്മമായ അധ്യാപനത്തിന്റെയും വിസ്തൃതമായ പ്രബോധനത്തിന്റെയും നാളുകള്‍ ആസന്നമായി. അതിനാല്‍ മക്കിയ്യായ സൂറകളില്‍ ഇസ്‌ലാമിന്റെ അടിത്തറകളും മൗലികകാര്യങ്ങളുമാണ് മിക്കപ്പോഴും പരാമര്‍ശവിധേയമാകുന്നത്. അല്ലാഹുവിലും അന്ത്യനാളിലും പ്രവാചകത്വത്തിലുമുള്ള വിശ്വാസം ഈ ഗണത്തില്‍ പെടുന്നു. മലക്കുകളിലും കിതാബുകളിലുമുള്ള വിശ്വാസം സംബന്ധിച്ച പ്രതിപാദനങ്ങളും മക്കിയ്യ സൂക്തങ്ങളിലാണ് പൊതുവെ ദൃശ്യമാവുക. നന്മ പ്രവര്‍ത്തിക്കണമെന്നും ദുഷ്പ്രവൃത്തികളും അനാചാരങ്ങളും വര്‍ജിക്കണമെന്നുമുള്ള പൊതു നിരോധം ഇവയില്‍ കാണാം. ഇതൊക്കെ കൂടുതല്‍ വശ്യമായ ശൈലിയിലൂടെയും ഹ്രസ്വമായ പദപ്രയോഗങ്ങളിലൂടെയുമാണെന്നതും ശ്രദ്ധേയമാണ്. മദനീ സൂറകളിലാകട്ടെ കര്‍മാനുഷ്ഠാനങ്ങളുടെ വിശദീകരണങ്ങളും നിയമനിര്‍മാണ സംബന്ധമായ പ്രതിപാദനങ്ങളുമാണ് പലേടത്തും. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ആരാധനകളുടെ വിശദാംശങ്ങള്‍ ഇവയിലുണ്ട്. വൈയക്തിക ഇടപാടുകള്‍, യുദ്ധവും സമാധാനവും സംബന്ധിച്ച ചര്‍ച്ചകള്‍ മുതലായവയും ഈ ഗണത്തില്‍തന്നെ. ചുരുക്കത്തില്‍ ഇസ്‌ലാം മനുഷ്യരാശിയുടെ ഏക്കാലത്തേക്കുമുള്ള മതമാണെന്നും മുഴുവന്‍ പ്രവാചകന്മാരും പ്രബോധനം ചെയ്തത് ഇതേ ദീന്‍തന്നെയാണെന്നുമുള്ള സവിസ്തരമായ വിവരണങ്ങള്‍ ഹിജ്‌റക്കുശേഷം അവതീര്‍ണ്ണമായവയിലാകുന്നു. ഈ സൂറത്തിന്റെ മഹത്ത്വവും ശ്രേഷ്ഠതയും ഒട്ടേറെയാണ്. ധാരാളം ഹദീസുകള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ തിരുനബി (സ്വ) പറഞ്ഞു: നിങ്ങള്‍ സൂറത്തുല്‍ ബഖറ ഓതുക. അതു പഠിക്കല്‍ ബറകത്തും അതിനെ ഉപേക്ഷിക്കല്‍ നഷ്ടവുമാകുന്നു (അബൂഉമാമ-മുസ്‌ലിം). വേറെയൊരു ഹദീസില്‍ ഇങ്ങനെയുണ്ട്: അല്‍ബഖറ സൂറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍ നിന്നു പിശാച് ഓടിപ്പോകുന്നതാണ് (അബൂഹുറൈറ-മുസ്‌ലിം). ഒരിക്കല്‍ ഒരു സേനാവ്യൂഹത്തെ നിയോഗിച്ചയച്ചപ്പോള്‍ കൂട്ടത്തില്‍ പ്രായം കുറഞ്ഞ ഒരാളെ തിരുനബി (സ്വ) അവരുടെ നേതാവായി നിശ്ചയിച്ചു കൊടുക്കുകയുണ്ടായി. അദ്ദേഹം സൂറതുല്‍ ബഖറ മന:പാഠമാക്കിയിരുന്നു എന്നതാണ് കാരണം. ഇത് തുര്‍മുദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുപോലെ വേറെയും നബിവചനങ്ങള്‍ കാണാം. അതിന്റെ മഹത്ത്വവും പ്രതിഫലാധിക്യവും സംബന്ധിച്ച് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സംസാരിച്ചിട്ടുണ്ട്. ഇമാം ഖുര്‍ഥുബി(റ) എഴുതുന്നു: ഇതിന്റെ ഗാംഭീര്യവും സൗന്ദര്യവുംകൊണ്ടും ഇതുള്‍കൊള്ളുന്ന മതവിധികളുടെയും സദുപദേശങ്ങളുടെയും ആധിക്യം കൊണ്ടുമാണത്. ഇതിലെ നിയമങ്ങളും ഇതുള്‍ക്കൊള്ളുന്ന മറ്റു രഹസ്യങ്ങളും ഉമര്‍(റ) പഠിച്ചത് പന്ത്രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ്... (അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍, വാല്യം 1, പേജ് 152). വിശ്വാസ കാര്യങ്ങള്‍, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ ഇബാദത്തുകള്‍, ഇസ്‌ലാമിക യുദ്ധം, വിവാഹം, വിവാഹമോചനം ഇദ്ദ, ഭാര്യാഭര്‍തൃബന്ധം, ശിശുപരിപാലനം തുടങ്ങി കുടുംബജീവിതത്തിന്റെ വിവിധഭാഗങ്ങള്‍, കച്ചവടം, കടമിടപാട്, പണയം, ആധാരമെഴുതല്‍, സാക്ഷി, പലിശ, കൈക്കൂലി എന്നിത്യാദി അനേകം കാര്യങ്ങളുടെ ഇസ്‌ലാമിക നിയമങ്ങള്‍ ഈ അധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. സത്യവിശ്വാസികളെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് തുടക്കം. പിന്നെ സത്യനിഷേധികളെയും കപടവിശ്വാസികളെയും കുറിച്ച് പറയുന്നു. സത്യവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊണ്ട് സത്യനിഷേധത്തിന്റെയും കപടവിശ്വാസത്തിന്റെയും ഉള്ളുകള്ളി അനാവരണം ചെയ്യുകയും അതിന്റെ അനുയായികളെ തൊലിയുരിച്ച് കാണിക്കുകയും ചെയ്യുന്നു. ഖര്‍ആന്റെ പഠിതാവിന് ഓരോന്നിന്റെയും ശരിയായ ചിത്രം അവതരിപ്പിക്കുക എന്ന ലക്ഷ്യം ഇവിടെ സാക്ഷാല്‍കൃതമായിത്തീരുകയാണ്. പിന്നീട് മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭത്തിലേക്ക് കടക്കുകയാണ്. ആദം(അ)നെ പടച്ചതും സ്വര്‍ഗത്തിലാക്കിയതും മലക്കുകള്‍ അദ്ദേഹത്തെ ബഹുമാനിച്ച് സാഷ്ടാംഗം ചെയ്തതും മനുഷ്യന്റെ പദവി പ്രകടമാക്കപ്പെട്ടതുമൊക്കെ അവിടെ പരാമര്‍ശിക്കപ്പെടുന്നു. അങ്ങനെ ആദ്യപിതാവ് ഭൂമിയില്‍ എത്തിച്ചേര്‍ന്നതും പറയുന്നുണ്ട്. ഇതിനു ശേഷമായി സൂക്തം 40-ല്‍ യാ ബനീഇസ്രാഈല്‍ എന്ന സംബോധനയോടെ ജൂതന്മാരെക്കുറിച്ചുള്ള നീണ്ട വിവരണം ആരംഭിക്കുകയാണ്. 123-ാം ആയത്തില്‍ മാത്രമേ അവരെക്കുറിച്ച പരാമര്‍ശങ്ങളവസാനിക്കുന്നുള്ളു. അതിനിടക്കുള്ള 80 ലധികം വാക്യങ്ങളിലായി ലോകത്തിന് വിശിഷ്യ സത്യവിശ്വാസികള്‍ക്ക് അവരെ പരിചയപ്പെടുത്തുകയാണ്. ഞങ്ങള്‍ ദൈവത്തിന്റെ മക്കളും ആത്മമിത്രങ്ങളുമാണ് എന്ന് കൊട്ടിഗ്‌ഘോഷിച്ച് ദുരാഭിജാത്യം നടിച്ചുനടന്ന കൃതഘ്‌നരായ ആ ജനസമൂഹത്തെ ഇവിടെ നന്നായി തൊലിയുരിഞ്ഞു കാണിക്കുന്നുണ്ട്. ഇതിന്ന് പ്രത്യേക പശ്ചാത്തലവുമുണ്ടായിരുന്നു: മദീനയില്‍ ഇസ്‌ലാമിന്റെ അരുണോദയമുണ്ടായിരിക്കുകയാണ്. മക്കയില്‍ നിന്ന് സര്‍വമുപേക്ഷിച്ച് വന്നെത്തിയവരാണ് വളരെപ്പേര്‍, ബാക്കിയുള്ള മുഅ്മിനുകള്‍ തദ്ദേശീയരും. ഈ വിശ്വാസീ സമൂഹം ഇടപഴകുന്നതും ബന്ധപ്പെടുന്നതുമൊക്കെ ജൂതന്മാരുമായിട്ടാണ്. അവരാകട്ടെ അകത്ത് കത്തിയും പുറത്ത് പത്തിയുമായി കഴിഞ്ഞുമാത്രം ശീലിച്ച വിഭാഗവും. അതുകൊണ്ട് ഇസ്‌ലാമിന്റെ അനുയായികള്‍ വഞ്ചനാഗര്‍ത്തങ്ങളി ലകപ്പെട്ടുകൂടാ. അതിനായി എത്ര ശക്തമായ ശൈലിയില്‍ ജൂതന്മാര്‍ക്കെതിരെ അവരെ ജാഗ്രത്താക്കിയാലും അത് അധികമാകില്ല. കാരണം, പ്രവാചകന്റെയും അനുയായ ികളുടെയും ആരോഗ്യപൂര്‍ണമായ പുരോഗതിയാണതുമൂലമുണ്ടാവുക. മറിച്ച് ജൂതന്മാരുടെ കുതന്ത്രങ്ങള്‍ വിജയിക്കുന്ന കാലാവസ്ഥയാണ് തെളിഞ്ഞുവരുന്നതെങ്കിലോ ഒരു സാര്‍വലൗകിക പ്രസ്ഥാനത്തിന്റെ നിര്‍ഭാഗ്യകരമായ ചരമമായിരിക്കും അവിടെ സംഭവിക്കാന്‍ പോകുന്നത്. അത് സങ്കല്‍പിക്കാന്‍ പോലുമാകില്ലല്ലോ. നബി (സ്വ) മദീനയിലെത്തിയ ശേഷമാണ് ഒരു ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ നിര്‍മിതിക്ക് സമാരംഭം കുറിക്കപ്പെടുന്നത്. അതിനാല്‍ ജീവിതത്തിന്റെ സമസ്ത വശങ്ങളേയും ചൂഴ്ന്നുനില്‍ക്കുന്ന നിയമങ്ങള്‍ മുസ്‌ലിംകള്‍ക്ക് ആവശ്യമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്, മദീനാജീവിതത്തിന്റെ ആദ്യഘട്ടമവതരിച്ച ഈ സൂറയില്‍ അത്തരം കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്: നോമ്പിനെക്കുറിച്ച് സാമാന്യം വിശദമായി തന്നെ ഇതില്‍ വിവരിച്ചതുകാണാം. ഹജ്ജിന്റെയും ഉംറയുടെയും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരത്തിന്റെയും വിധികളും മര്യാദകളും നിയമങ്ങളും വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല, മാതൃകായോഗ്യമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയും അവിടെ നടക്കേണ്ടതുണ്ടായിരുന്നു. സമൂഹത്തിന്റെ ചെറിയ ഘടകം കുടുംബമാണല്ലോ. അതിനാല്‍ കുടുംബ ജീവിതത്തിന്റെ വിവിധ വശങ്ങളും വിസ്തരിച്ചിട്ടുണ്ട്: വിവാഹം, വിവാഹമോചനം, മുലകുടി, ഇദ്ദ തുടങ്ങി ബഹുദൈവ വിശ്വാസിനികളെ വിവാഹം കഴിക്കുന്നതും ഋതുമതികളെ സംയോഗം ചെയ്യുന്നതും പാടില്ലാത്തതാണെന്നുവരെയുള്ള കാര്യങ്ങള്‍ അവിടെ വ്യക്തമാക്കിയിട്ടുണ്ട്. പുരോഗതി നേടിക്കഴിഞ്ഞ ഒരു സമൂഹമാണെങ്കില്‍പോലും അതിനെ നശിപ്പിക്കാന്‍ പര്യാപ്തമായ പലിശ എന്ന മഹാവിപത്തിനെ കുറിച്ചാണ് അതിനുശേഷം പ്രതിപാദിച്ചിരിക്കുന്നത്. വളരെ ശക്തിയായ ഭാഷയില്‍ അതിനെ നിരുല്‍സാഹപ്പെടുത്തുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്റെ ഈ മാര്‍ഗദര്‍ശനം അംഗീകരിക്കാത്തവരോട് അല്ലാഹുവും റസൂലും തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന കടുത്ത താക്കീത് അവിടെ കാണാം. തുടര്‍ന്നു പാരത്രികലോകത്തെക്കുറിച്ച്, എല്ലാ മനുഷ്യനും അല്ലാഹുവിന്റെ തിരുസന്നിധിയിലേക്ക് മടക്കപ്പെടുന്ന അന്ത്യനാളിനെക്കുറിച്ച് ഓര്‍ക്കാനുള്ള നിര്‍ദ്ദേശവും. ജീവിതത്തിന്റെ നാനാതുറകളിലേക്ക് വെളിച്ചം വീശാന്‍ പര്യാപ്തമായ നിയമ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച ശേഷം, അല്ലാഹുവിലേക്ക് സവിനയം, ഭവ്യതയോടെ എപ്പോഴും മുഖംതിരിച്ചുകൊണ്ടേയിരിക്കാനുള്ള മഹത്തായ അധ്യാപനത്തോടെയാണ് അധ്യായം അവസാനിക്കുന്നത്. സത്യവിശ്വാസികളുടെ വിശേഷണങ്ങളോടെ ആരംഭിച്ച് അവരുടെ പ്രാര്‍ത്ഥനാവാക്യങ്ങളോടെയുള്ള വശ്യവും സുന്ദരവുമായ സമാപനം. അല്‍ബഖറ എന്നാണ് ഈ അധ്യായത്തിന്നു പേരെന്നു നാം മനസ്സിലാക്കിയല്ലോ. പശു എന്നാണ് ആ പദത്തിന്റെ അര്‍ഥം. അത്യന്തം വിസ്മയകരമായ ഒരു അമാനുഷിക ശക്തി ഖുര്‍ആനിന്റെ അനുയായികളെ അനുസ്മരിപ്പിക്കാനായി ഇസ്രാഈല്യരില്‍ നടന്ന ഒരു സംഭവം ഈ സൂറയില്‍ പറയുന്നുണ്ട്. അതിലെ സുപ്രധാന ഘടകം ഒരു പശുവായിരുന്നു. അതുകൊണ്ടാണ് സൂറക്ക് ആ പേര് നല്‍കിയത്. അതായത,് അവരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഘാതകനെ പിടികിട്ടിയില്ല. അവര്‍ മൂസാ(അ)നെ സമീപിച്ചപ്പോള്‍ ഒരു പശുവിനെ അറുത്ത് അതിന്റെ ഒരു ഭാഗംകൊണ്ട് മയ്യിത്തിനെ അടിക്കണമെന്നും അപ്പോള്‍ മരിച്ച വ്യക്തി തന്നെ പുനര്‍ജനിച്ച് ഘാതകന്റെ പേര് വെളിപ്പെടുത്തുമെന്നും അവരെ അറിയിച്ചു. മരിച്ചവരെ പുനര്‍ജീവിപ്പിക്കുക എന്നത് അല്ലാഹുവിന് നിഷ്പ്രയാസകരമാണ് എന്നും ഇത് പഠിപ്പിക്കുന്നു. സംഭവം വിശദമായി 67-73 സൂക്തങ്ങളില്‍ വരുന്നുണ്ട്.
Thursday, 7 January 2016
അല്‍ ബഖറ

Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.