അന്നൂര്‍
ഈ അധ്യായം മദനീവിഭാഗത്തില്‍ പെട്ടതാണ്. ''അന്നൂര്‍'' എന്നാല്‍ പ്രകാശം എന്നാണര്‍ഥം. ശ്രദ്ധേയവും ആകര്‍ശകവുമായ ഒരു ഉപമ മുഖേന മാനവകുലത്തിന് സന്മാര്‍ഗത്തിന്റെ വെളിച്ചം കാണിക്കുവാനായി താന്‍ ചെയ്തുവെച്ച പദ്ധതികളെയും പരിപാടികളെയും കുറിച്ച് ഈ സൂറത്തില്‍ അല്ലാഹു വിവരിച്ചിട്ടുണ്ട്. 35-ാം സൂക്തത്തിലാണ് പ്രസ്തുത ഉപമയുള്ളത്. ആ സൂക്തത്തില്‍ അഞ്ചു പ്രാവശ്യം ''നൂര്‍'' എന്ന പദം ആവര്‍ത്തിച്ചിരിക്കുന്നു. നാല്‍പതാം സൂക്തത്തില്‍ പ്രസ്തുത പദം രണ്ടുതവണയുണ്ട്. അതില്‍ ഇങ്ങനെ കാണാം: ''ആര്‍ക്ക് അല്ലാഹു പ്രകാശം നല്‍കിയിട്ടില്ലയോ അവന് യാതൊരുവിധ പ്രകാശവും ഉണ്ടായിരിക്കുകയില്ല!'' ഹൃദയവും ആത്മാവും മനസ്സും ബുദ്ധിയും മനുഷ്യശരീരവുമൊന്നടങ്കം പ്രകാശപൂര്‍ണമായിരിക്കാന്‍ പര്യാപ്തമായ വ്യത്യസ്ത നിയമവ്യവസ്ഥകളും നടപടിച്ചിട്ടകളുമൊക്കെ ഇതില്‍ പരാമര്‍ശ വിധേയമായിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കാണല്ലോ സൂറത്ത് എന്ന് പറയുക. ''ഇത് നാം അവതരിപ്പിച്ച ഒരു പ്രധാന സൂറത്താകുന്നു...'' എന്നുണര്‍ത്തിക്കൊണ്ടാണ് ഇതിന്റെ തുടക്കം. ഖുര്‍ആനില്‍ ഇങ്ങനെ ആരംഭിക്കുന്നതായി ഇതു മാത്രമേയുള്ളു. അര്‍ത്ഥഗര്‍ഭമായ ഉള്ളടക്കത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് മുഫസ്സിറുകള്‍ പറയുന്നുണ്ട്. മദനീ സുറകളുടെ സ്വാഭാവിക മുഖമുദ്രയെന്ന നിലക്ക് നിയമനിര്‍മാണപരമായ ഒട്ടേറെ പ്രതിപാദനങ്ങള്‍ ഇതില്‍ കാണാം. അധ്യായത്തിന്റെ മഹത്വത്തിലേക്ക് ഒന്നാം സൂക്തം വഴി വെളിച്ചം വീശിയ ശേഷം രണ്ടാം ആയത്ത് മുതല്‍ വിഷയത്തിലേക്ക് കടക്കുകയാണിവിടെ. വ്യഭിചാരത്തിന്റെ ശിക്ഷയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റുചില കാര്യങ്ങളെക്കുറിച്ചുമാണ് തുടര്‍ന്നുള്ള പ്രതിപാദനം. കുറ്റകൃത്യത്തിന്റെ മ്ലേച്ഛതയും ഗര്‍ഹണീയതയും അവിടെ മുഴച്ചു നില്‍ക്കുന്നതായി കാണാം. നിരപരാധരെ കുറിച്ച് വ്യഭിചാരമാരോപിക്കുന്നത് ശരീഅത്തിന്റെ ഭരണഘടനയില്‍ കടുത്ത പാതകമാണ്. അതിന്റെ ശിക്ഷയെ കുറിച്ച് പറയുന്നതോടൊപ്പം തന്നെ ആ ശിക്ഷക്ക് ഇത്ര ഗൗരവമെന്തിന് എന്ന സംശയത്തിന് മറുപടിയുമുണ്ട്. തുടര്‍ന്ന് ''ലിആന്‍'' വരുന്നു: ദമ്പതികള്‍ക്കിടയില്‍ വ്യഭിചാരാരോപണമുണ്ടായാല്‍ എന്താണ് പരിഹാരമെന്നാണിവിടെ പറയുന്നത്. സത്യവിശ്വാസികളുടെ വന്ദ്യമാതാവ് ഹസ്രത്ത് ആഇശാബീവി(റ)യെപ്പറ്റി കപടവിശ്വാസികള്‍ പടച്ചുവിട്ട വ്യഭിചാരാരോപണക്കഥയും അവിടെ പ്രതിപാദിക്കുന്നുണ്ട്. ഹേ, സത്യവിശ്വാസികളേ എന്നു വിളിച്ചുകൊണ്ട് 27-ാം സൂക്തം മുതല്‍ ചില ഗാര്‍ഹിക-സദാചാര-സാമൂഹിക നിയമങ്ങള്‍ വിവരിക്കുകയാണ്. പാപകൃത്യങ്ങളില്‍ നിന്ന് മനുഷ്യനെ വിമോചിപ്പിക്കുവാനും പിശാചിന്റെയും ദേഹേച്ഛയുടെയും ദുഷ്‌പ്രേരണകളില്‍ നിന്ന് അവനെ മാന്യമായി സംരക്ഷിക്കുന്നതിനും ഉതകുന്നതാണവയത്രയും. വീടുകളില്‍ കടക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം കാണല്‍, സ്ത്രീകളുടെ സൗന്ദര്യപ്രദര്‍ശനം, വ്യഭിചാരത്തിന് നിര്‍ബന്ധിക്കല്‍ തുടങ്ങിയ പല കാര്യങ്ങളും ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു. കുത്തഴിഞ്ഞ ലൈംഗിക സംസ്‌കാരം വാരിപ്പുണര്‍ന്ന ഇന്നത്തെ സമൂഹത്തെ പച്ചയില്‍ അഭിസംബോദനം ചെയ്യുകയാണ് ഈ സുക്തങ്ങളെന്നു തോന്നും. ശരിയായ അര്‍ഥത്തിലുള്ള പ്രകാശമേകി പ്രപഞ്ചത്തെ പ്രശോഭനമാക്കുന്നത് സര്‍വ്വശക്തനായ അല്ലാഹുവാണല്ലോ. ഈ നഗ്നസത്യം ഒരു ഉപമയിലൂടെ 35-ാം സൂക്തത്തില്‍ വിവരിച്ചിരിക്കുന്നു. തുടര്‍ന്ന് പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ ചിലതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്-സമസ്ത സൃഷ്ടികളുടെയും ദൈവകീര്‍ത്തനം, മേഘങ്ങളുടെ ദ്രുതസഞ്ചാരം, മിന്നല്‍പിണരുകള്‍, ഹിമപാതം, രാപ്പകലുകളുടെ മാറ്റം, മുഴുവന്‍ ജീവികളുടെയും സൃഷ്ടിപ്പും രൂപ-ധര്‍മ വൈവിധ്യങ്ങളും തുടങ്ങി പലതും. ഇസ്‌ലാമിക സ്റ്റേറ്റില്‍ അകത്ത് കത്തിയും പുറത്ത് പത്തിയുമായി കഴിഞ്ഞിരുന്നവരാണ് മുനാഫിഖുകള്‍. ഈ അഭിശപ്ത വിഭാഗം മുസ്‌ലിം സമൂഹത്തില്‍ വരുത്തിവച്ച വിനകള്‍ക്ക് കൈയും കണക്കുമില്ല. 47-ാം സൂക്തം മുതല്‍ അവരെ കുറിച്ച ചില പരാമര്‍ശങ്ങളുണ്ട്. സ്വന്തം വീടുകളില്‍ ആണെങ്കിലും ഗൗനിക്കേണ്ട മുറകള്‍, ജീവിച്ചിരിക്കുമ്പോഴാണെങ്കിലും വഫാത്തിനു ശേഷമാണെങ്കിലും റസൂലിനോട് പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ കാര്യങ്ങള്‍ അവസാന ഭാഗത്ത് വരുന്നുണ്ട്. സര്‍വ്വശക്തനായ അല്ലാഹുവിന്റെ രാജാധിപത്യത്തെപ്പറ്റി പ്രതിപാദിച്ചുകൊണ്ടാണ് അധ്യായം അവസാനിക്കുന്നത്. ഈ അധ്യായം മദീനയിലാണ് അവതരിച്ചതെന്നതില്‍ പണ്ഡിതന്മാര്‍ ഏകകണ്ഠരാണ്. സൂക്തങ്ങളുടെ എണ്ണം അറുപത്തിനാല് എന്ന് പറഞ്ഞത്, ഇറാഖിലും ശാമിലും വെച്ചു നടന്ന സൂക്തഗണനയനുസരിച്ചാകുന്നു. എന്നാല്‍ ഹാജാസില്‍ നടന്ന എണ്ണമെടുപ്പനുസരിച്ച് ആയത്തുകള്‍ അറുപത്തിരണ്ടേയുള്ളു. ഇറാഖീ-ശാമീ ഗണനയിലെ 36, 37 സൂക്തങ്ങളും 43, 44 സൂക്തങ്ങളും ഓരോ ആയത്തായിട്ടാണ് ഹിജാസീ ഗണനയില്‍. ''ലം നുറബ്ബി'' (ൗ†™ീള മ്പിറ) എന്ന സമുച്ചയത്തിലെ അഞ്ചിലൊരക്ഷരത്തിലാണ് സൂക്തങ്ങളുടെ സമാപനം. ഇതില്‍ ലാമില്‍ അവസാനിക്കുന്ന ഒന്നുമാത്രമേയുള്ളു-36. ''ബാഇ''ല്‍ രണ്ടും-38, 39. ആയിരത്തി മുന്നൂപ്പതിനാറ് വാക്കുകളാണ് ഈ സൂറയില്‍; അയ്യായിരത്തി അറുനൂറ്റി എണ്‍പത് അക്ഷരങ്ങളും. ''നൂര്‍'' എന്ന പദം പലവട്ടം പറഞ്ഞിരിക്കുന്നതിനാലാണ് സൂറത്തുന്നൂര്‍ എന്ന് പേര് ലഭിച്ചത് (ബസ്വാഇര്‍ 1:334).
അന്നൂര്‍
ഈ
അധ്യായം മദനീവിഭാഗത്തില്‍ പെട്ടതാണ്. ''അന്നൂര്‍'' എന്നാല്‍ പ്രകാശം
എന്നാണര്‍ഥം. ശ്രദ്ധേയവും ആകര്‍ശകവുമായ ഒരു ഉപമ മുഖേന മാനവകുലത്തിന്
സന്മാര്‍ഗത്തിന്റെ വെളിച്ചം കാണിക്കുവാനായി താന്‍ ചെയ്തുവെച്ച പദ്ധതികളെയും
പരിപാടികളെയും കുറിച്ച് ഈ സൂറത്തില്‍ അല്ലാഹു വിവരിച്ചിട്ടുണ്ട്. 35-ാം
സൂക്തത്തിലാണ് പ്രസ്തുത ഉപമയുള്ളത്. ആ സൂക്തത്തില്‍ അഞ്ചു പ്രാവശ്യം
''നൂര്‍'' എന്ന പദം ആവര്‍ത്തിച്ചിരിക്കുന്നു. നാല്‍പതാം സൂക്തത്തില്‍
പ്രസ്തുത പദം രണ്ടുതവണയുണ്ട്. അതില്‍ ഇങ്ങനെ കാണാം: ''ആര്‍ക്ക് അല്ലാഹു
പ്രകാശം നല്‍കിയിട്ടില്ലയോ അവന് യാതൊരുവിധ പ്രകാശവും
ഉണ്ടായിരിക്കുകയില്ല!'' ഹൃദയവും ആത്മാവും മനസ്സും ബുദ്ധിയും
മനുഷ്യശരീരവുമൊന്നടങ്കം പ്രകാശപൂര്‍ണമായിരിക്കാന്‍ പര്യാപ്തമായ വ്യത്യസ്ത
നിയമവ്യവസ്ഥകളും നടപടിച്ചിട്ടകളുമൊക്കെ ഇതില്‍ പരാമര്‍ശ
വിധേയമായിരിക്കുന്നു.
വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കാണല്ലോ സൂറത്ത് എന്ന് പറയുക. ''ഇത് നാം
അവതരിപ്പിച്ച ഒരു പ്രധാന സൂറത്താകുന്നു...'' എന്നുണര്‍ത്തിക്കൊണ്ടാണ്
ഇതിന്റെ തുടക്കം. ഖുര്‍ആനില്‍ ഇങ്ങനെ ആരംഭിക്കുന്നതായി ഇതു മാത്രമേയുള്ളു.
അര്‍ത്ഥഗര്‍ഭമായ ഉള്ളടക്കത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന്
മുഫസ്സിറുകള്‍ പറയുന്നുണ്ട്. മദനീ സുറകളുടെ സ്വാഭാവിക മുഖമുദ്രയെന്ന
നിലക്ക് നിയമനിര്‍മാണപരമായ ഒട്ടേറെ പ്രതിപാദനങ്ങള്‍ ഇതില്‍ കാണാം.
അധ്യായത്തിന്റെ മഹത്വത്തിലേക്ക് ഒന്നാം സൂക്തം വഴി വെളിച്ചം വീശിയ ശേഷം
രണ്ടാം ആയത്ത് മുതല്‍ വിഷയത്തിലേക്ക് കടക്കുകയാണിവിടെ.
വ്യഭിചാരത്തിന്റെ ശിക്ഷയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റുചില
കാര്യങ്ങളെക്കുറിച്ചുമാണ് തുടര്‍ന്നുള്ള പ്രതിപാദനം. കുറ്റകൃത്യത്തിന്റെ
മ്ലേച്ഛതയും ഗര്‍ഹണീയതയും അവിടെ മുഴച്ചു നില്‍ക്കുന്നതായി കാണാം. നിരപരാധരെ
കുറിച്ച് വ്യഭിചാരമാരോപിക്കുന്നത് ശരീഅത്തിന്റെ ഭരണഘടനയില്‍ കടുത്ത
പാതകമാണ്. അതിന്റെ ശിക്ഷയെ കുറിച്ച് പറയുന്നതോടൊപ്പം തന്നെ ആ ശിക്ഷക്ക്
ഇത്ര ഗൗരവമെന്തിന് എന്ന സംശയത്തിന് മറുപടിയുമുണ്ട്. തുടര്‍ന്ന് ''ലിആന്‍''
വരുന്നു: ദമ്പതികള്‍ക്കിടയില്‍ വ്യഭിചാരാരോപണമുണ്ടായാല്‍ എന്താണ്
പരിഹാരമെന്നാണിവിടെ പറയുന്നത്. സത്യവിശ്വാസികളുടെ വന്ദ്യമാതാവ് ഹസ്രത്ത്
ആഇശാബീവി(റ)യെപ്പറ്റി കപടവിശ്വാസികള്‍ പടച്ചുവിട്ട വ്യഭിചാരാരോപണക്കഥയും
അവിടെ പ്രതിപാദിക്കുന്നുണ്ട്.
ഹേ, സത്യവിശ്വാസികളേ എന്നു വിളിച്ചുകൊണ്ട് 27-ാം സൂക്തം മുതല്‍ ചില
ഗാര്‍ഹിക-സദാചാര-സാമൂഹിക നിയമങ്ങള്‍ വിവരിക്കുകയാണ്. പാപകൃത്യങ്ങളില്‍
നിന്ന് മനുഷ്യനെ വിമോചിപ്പിക്കുവാനും പിശാചിന്റെയും ദേഹേച്ഛയുടെയും
ദുഷ്‌പ്രേരണകളില്‍ നിന്ന് അവനെ മാന്യമായി സംരക്ഷിക്കുന്നതിനും
ഉതകുന്നതാണവയത്രയും. വീടുകളില്‍ കടക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍,
അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം കാണല്‍, സ്ത്രീകളുടെ സൗന്ദര്യപ്രദര്‍ശനം,
വ്യഭിചാരത്തിന് നിര്‍ബന്ധിക്കല്‍ തുടങ്ങിയ പല കാര്യങ്ങളും ഇവിടെ
പരാമര്‍ശിച്ചിരിക്കുന്നു. കുത്തഴിഞ്ഞ ലൈംഗിക സംസ്‌കാരം വാരിപ്പുണര്‍ന്ന
ഇന്നത്തെ സമൂഹത്തെ പച്ചയില്‍ അഭിസംബോദനം ചെയ്യുകയാണ് ഈ സുക്തങ്ങളെന്നു
തോന്നും.
ശരിയായ അര്‍ഥത്തിലുള്ള പ്രകാശമേകി പ്രപഞ്ചത്തെ പ്രശോഭനമാക്കുന്നത്
സര്‍വ്വശക്തനായ അല്ലാഹുവാണല്ലോ. ഈ നഗ്നസത്യം ഒരു ഉപമയിലൂടെ 35-ാം
സൂക്തത്തില്‍ വിവരിച്ചിരിക്കുന്നു. തുടര്‍ന്ന് പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍
ചിലതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്-സമസ്ത സൃഷ്ടികളുടെയും ദൈവകീര്‍ത്തനം,
മേഘങ്ങളുടെ ദ്രുതസഞ്ചാരം, മിന്നല്‍പിണരുകള്‍, ഹിമപാതം, രാപ്പകലുകളുടെ
മാറ്റം, മുഴുവന്‍ ജീവികളുടെയും സൃഷ്ടിപ്പും രൂപ-ധര്‍മ വൈവിധ്യങ്ങളും
തുടങ്ങി പലതും.
ഇസ്‌ലാമിക സ്റ്റേറ്റില്‍ അകത്ത് കത്തിയും പുറത്ത് പത്തിയുമായി
കഴിഞ്ഞിരുന്നവരാണ് മുനാഫിഖുകള്‍. ഈ അഭിശപ്ത വിഭാഗം മുസ്‌ലിം സമൂഹത്തില്‍
വരുത്തിവച്ച വിനകള്‍ക്ക് കൈയും കണക്കുമില്ല. 47-ാം സൂക്തം മുതല്‍ അവരെ
കുറിച്ച ചില പരാമര്‍ശങ്ങളുണ്ട്. സ്വന്തം വീടുകളില്‍ ആണെങ്കിലും ഗൗനിക്കേണ്ട
മുറകള്‍, ജീവിച്ചിരിക്കുമ്പോഴാണെങ്കിലും വഫാത്തിനു ശേഷമാണെങ്കിലും
റസൂലിനോട് പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ കാര്യങ്ങള്‍ അവസാന ഭാഗത്ത്
വരുന്നുണ്ട്. സര്‍വ്വശക്തനായ അല്ലാഹുവിന്റെ രാജാധിപത്യത്തെപ്പറ്റി
പ്രതിപാദിച്ചുകൊണ്ടാണ് അധ്യായം അവസാനിക്കുന്നത്.
ഈ അധ്യായം മദീനയിലാണ് അവതരിച്ചതെന്നതില്‍ പണ്ഡിതന്മാര്‍ ഏകകണ്ഠരാണ്.
സൂക്തങ്ങളുടെ എണ്ണം അറുപത്തിനാല് എന്ന് പറഞ്ഞത്, ഇറാഖിലും ശാമിലും വെച്ചു
നടന്ന സൂക്തഗണനയനുസരിച്ചാകുന്നു. എന്നാല്‍ ഹാജാസില്‍ നടന്ന
എണ്ണമെടുപ്പനുസരിച്ച് ആയത്തുകള്‍ അറുപത്തിരണ്ടേയുള്ളു. ഇറാഖീ-ശാമീ ഗണനയിലെ
36, 37 സൂക്തങ്ങളും 43, 44 സൂക്തങ്ങളും ഓരോ ആയത്തായിട്ടാണ് ഹിജാസീ
ഗണനയില്‍. ''ലം നുറബ്ബി'' (ൗ†™ീള മ്പിറ) എന്ന സമുച്ചയത്തിലെ
അഞ്ചിലൊരക്ഷരത്തിലാണ് സൂക്തങ്ങളുടെ സമാപനം. ഇതില്‍ ലാമില്‍ അവസാനിക്കുന്ന
ഒന്നുമാത്രമേയുള്ളു-36. ''ബാഇ''ല്‍ രണ്ടും-38, 39. ആയിരത്തി
മുന്നൂപ്പതിനാറ് വാക്കുകളാണ് ഈ സൂറയില്‍; അയ്യായിരത്തി അറുനൂറ്റി എണ്‍പത്
അക്ഷരങ്ങളും. ''നൂര്‍'' എന്ന പദം പലവട്ടം പറഞ്ഞിരിക്കുന്നതിനാലാണ്
സൂറത്തുന്നൂര്‍ എന്ന് പേര് ലഭിച്ചത് (ബസ്വാഇര്‍ 1:334).
No comments:
Post a Comment
Note: only a member of this blog may post a comment.