മദനീവിഭാഗങ്ങളിലെ സുദീര്‍ഘമായ ഒരു സൂറയാണിത്. സുപ്രധാനമായ രണ്ട് ഘടകങ്ങളിലാണ് ഇത് ഊന്നിനില്‍ക്കുന്നത്. ഒന്നാമത്തേത് വിശ്വാസവും രണ്ടാമത്തേത് നിയമനിര്‍മാണവും. അല്ലാഹുവിന്റെ ഏകത്വം സ്ഥാപിക്കുന്നതിനായി വിവിധ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്, അവന്റെ ഏകത്വത്തില്‍ വിശ്വസിക്കേണ്ടതനിവാര്യമാണെന്നും മറ്റെല്ലാ വിശ്വാസങ്ങളും ശിഥിലമാണെന്നും സ്ഥിരീകരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഏകത്വം, നബി (സ്വ) യുടെ പ്രവാചകത്വം, ഖുര്‍ആനിന്റെ സത്യസാക്ഷ്യം, ഇസ്‌ലാമിനും ഖുര്‍ആനും നബി (സ്വ) ക്കുമെതിരെ ഉന്നീതമായ ആരോപണങ്ങള്‍ക്ക് മറുപടി തുടങ്ങിയവ ഈ ഗണത്തില്‍ കാണാം. ഹിജ്‌റക്ക് മുമ്പ് മക്കാജീവിതത്തില്‍ അറബിമുശ്‌രിക്കുകളുടെ എതിര്‍പ്പിനെയാണ് നബി (സ്വ) ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നതെങ്കില്‍ ഹിജ്‌റാനന്തരം മദീനയില്‍ ജൂതരുടെയും ക്രിസ്ത്യാനികളുടെയും വെല്ലുവിളികളും ഉപരോധങ്ങളുമാണ് പ്രധാനമായും നേരിടേണ്ടിവന്നത്. ജൂതന്മാരുടെ വിശ്വാസ-നടപടികളുടെ അര്‍ഥശൂന്യത അല്‍ബഖറ സൂറയിലെ നിരവധി സൂക്തങ്ങളിലൂടെ തുറന്നുകാണിക്കുകയുണ്ടായല്ലോ. എന്നാല്‍ ക്രിസ്ത്യാനികളുടെ പൊള്ളവാദങ്ങളുടെയും മിഥ്യാവിശ്വാസങ്ങളുടെയും ഉള്ളുകള്ളികള്‍ ഈ അധ്യായത്തില്‍ തുറന്നുകാണിച്ചിരിക്കുന്നു. ഇന്നത്തെ ക്രിസ്ത്രീയലോകം, തങ്ങള്‍ ഏറ്റവുമധികം അനുയായികളുള്ള മതക്കാരാണെന്ന് ഊറ്റം കൊള്ളുന്നവരാണ്. എന്നാല്‍ അല്ലാഹുവിന്റെ നബിയും റസൂലും അടിമയുമായ ഈസാ നബി(അ)യെ ദൈവമാക്കി ചിത്രീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണവര്‍. മാത്രമല്ല, അതേ ദുരാഭിജാത്യത്തിന്റെ പേരില്‍ മുഹമ്മദ് നബി (സ്വ) യെയും ഖുര്‍ആനിനെയും അവര്‍ നിഷേധിച്ചുകളയുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ക്രിസ്ത്യാനികളുടെ വിശ്വാസം അടിസ്ഥാനരഹിതമാണ്. ഇസ്‌ലാമിനോടുള്ള അവരുടെ ആജന്മശത്രുതയാകട്ടെ ദുരാഭിജാത്യത്തിലും അഹന്തയിലും നിന്നാണ് ഉടലെടുത്തിട്ടുള്ളത്. ഈ അധ്യായം വായിച്ചുകഴിയുമ്പോള്‍ ഈ വസ്തുത ആര്‍ക്കും സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയും. സൂറത്തിന്റെ ഏകദേശം പകുതിഭാഗവും അവരെക്കുറിച്ച പരാമര്‍ശങ്ങളാണ്. ത്രിയേകത്വം, ക്രിസ്തു ദേവന്‍, കുരിശുമരണം തുടങ്ങി ക്രിസ്ത്യാനികളുടെ വികലവും ബുദ്ധിശൂന്യവുമായ പല വിശ്വാസങ്ങളും ഇതില്‍ ശിഥിലമാക്കിയിട്ടുണ്ട്. അധ്യായം പ്രധാനമായി ഉള്‍ക്കൊള്ളുന്ന ദ്വിതീയകാര്യം നിയമനിര്‍മാണമാണെന്ന് പറഞ്ഞുവല്ലോ. ഹജ്ജ്, ജിഹാദ്, പലിശ തുടങ്ങിയ കാര്യങ്ങളെയും സകാത്ത് നല്‍കാന്‍ വിസമ്മതിക്കുന്നവരെയും കുറിച്ച് ഇതില്‍ പ്രതിപാദനമുണ്ട്. യുദ്ധമുറകളെയും മര്യാദകളെയും പഠിപ്പിക്കുന്നതോടൊപ്പം ബദ്‌റിലെയും ഉഹുദിലെയും രോമാഞ്ചജനകവും ശ്രദ്ധേയവുമായ ഏടുകളും ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. മുസ്‌ലിംകള്‍ക്ക് അമൂല്യമായ പല പാഠങ്ങളും നല്‍കുന്നതാണവ. വിജയത്തിന്റെയും നന്മയുടെയും നിദാനമായ വിശ്വാസം, തഖ്‌വ, ക്ഷമ തുടങ്ങിയ അമൂല്യ സിദ്ധികളെക്കുറിച്ചുണര്‍ത്തിക്കൊണ്ടും അവ മുറുകെ പിടിക്കാനാഹ്വാനം ചെയ്തുകൊണ്ടുമാണ് അധ്യായം അവസാനിക്കുന്നത്. ഇരുനൂറ് ആയത്തുകളാണ് ഈ സൂറയില്‍. ആലു ഇംറാന്‍ എന്നാല്‍ ഇംറാന്‍ കുടുംബം എന്നാണര്‍ഥം. ഈസാ നബി(അ)യുടെ മാതാവ് മര്‍യം ബീവിയുടെ പിതാവാണ് ഇംറാന്‍. ഇദ്ദേഹത്തിന്റെ പുത്രിയാണല്ലോ, അല്ലാഹുവിന്റെ ഖുദ്‌റത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമെന്നോണം, പുരുഷസ്പര്‍ശം പോലുമേല്‍ക്കാതെ ഒരു കുഞ്ഞിനെ പ്രസവിച്ചത്. ആ സംഭവം ഇതില്‍ പരാമൃഷ്ടമാണ്. അതിനാല്‍ ആ അനുഗൃഹീത കുടുംബത്തിന്റെ പേര്‍ ഈ സൂറയ്ക്ക് നല്‍കപ്പെട്ടു. ഒരിക്കല്‍ തിരുനബി (സ്വ) പറഞ്ഞു: ഖുര്‍ആനിനെയും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളുകളെയും അന്ത്യനാളില്‍ ഹാജറാക്കപ്പെടും. അവരുടെ മുമ്പിലായി അല്‍ബഖറയും ആലു ഇംറാനുമുണ്ടായിരിക്കും (മുസ്‌ലിം).
Thursday, 7 January 2016
ആലു ഇംറാന്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.