അല്‍ അഅ്‌റാഫ് എന്നാണ് ഈ സൂറയുടെ പേര്. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും ഇടക്ക് നിര്‍ണയിക്കപ്പെട്ട അതിര്‍ത്തി പ്രദേശമാണ് അഅ്‌റാഫ്. ഈ സൂറയിലെ 46, 48 സൂക്തങ്ങളില്‍ ആ പദം വരുന്നുണ്ട്. ആ അതിര്‍ത്തി പ്രദേശത്ത് നിലകൊള്ളുന്ന ആളുകളെ സംബന്ധിച്ചാണിവിടെ പരാമര്‍ശം. അങ്ങനെയുള്ള വിവരണം ഇതിലുള്ളതുകൊണ്ടു തന്നെയാണ് അധ്യായത്തിന് ആ പേര്‍ ലഭിച്ചത്. മക്കയിലാണ് അവതരണം. ഏറ്റം വലിയ മക്കീ അധ്യായങ്ങളിലൊന്നുമത്രേ ഇത്. സൂക്തങ്ങളുടെ എണ്ണം ഇരുന്നൂറ്റി ആറാണ്. ''മൂവായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ചു പദങ്ങളാണിതിലുള്ളത്. പതിനാലായിരത്തി മുന്നൂറ്റിപ്പത്ത് അക്ഷരങ്ങളും. മീം, നൂന്‍, ദാല്, ലാം എന്നീ നാലിലൊരക്ഷരത്തിലാണ് ഇതിലെ സൂക്തങ്ങളുടെ അന്ത്യം. എന്നാല്‍ ദാലിലും മീമിലും അവസാനിക്കുന്ന ഓരോ ആയത്ത് മാത്രമേയുള്ളൂ-ഒന്നാം സൂക്തവും നൂറ്റി അഞ്ചാം സൂക്തവും.'' (ബസ്വാഇര്‍ 1:203) കഴിഞ്ഞ അധ്യായത്തില്‍ ഏകദൈവ വിശ്വാസത്തിന്റെ ആവശ്യകത സയുക്തികം എടുത്തുകാട്ടി. ബഹുദൈവവിശ്വാസത്തിന്റെ ദുഷ്ഫലങ്ങളും ഇവിടെ ചൂണ്ടിക്കാണിച്ചു. പൊതുവെ മക്കീസൂറകളുടെ അടിസ്ഥാനപ്രമേയങ്ങളെപ്പോലെ ഇതിലും ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങള്‍, അല്ലാഹുവിന്റെ ഏകത്വം, പുനരുത്ഥാനം, പാരത്രിക രക്ഷാശിക്ഷകള്‍, പ്രവാചകത്വത്തിന്റെ കാര്യങ്ങള്‍, തുടങ്ങിയവ പരാമര്‍ശിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബി (സ്വ) യുടെ നിസ്തുലമായ അമാനുഷിക ദൃഷ്ടാന്തമാണെന്നനുസ്മരിച്ചുകൊണ്ടാണ് സൂറയുടെ ആരംഭം. മനുഷ്യരാശിക്ക് ലഭിച്ച വിലമതിക്കാനാവാത്ത അനുഗ്രഹം കൂടിയത്രെ ഖുര്‍ആന്‍. അതുകൊണ്ട് അത് തള്ളിക്കളയുകയെന്നത് ഏറ്റം വലിയ അവിവേകവും ബുദ്ധിശൂന്യതയുമത്രെ. ആദം നബി(അ) എന്ന ആദ്യപിതാവില്‍ നിന്നാണ് മനുഷ്യരാശി ഉത്ഭവിച്ച് പരന്നുവ്യാപിച്ചത്. മലക്കുകളെ സുജൂദ് ചെയ്യിച്ച് ഈ ആദിപിതാവിന്റെ ബഹുമതി അല്ലാഹു തെളിയിച്ചതാണല്ലോ. എന്നിട്ട് സ്വര്‍ഗത്തില്‍ വസിക്കുകയായിരുന്ന ആദിപിതാവിനെ പിശാചാണ് വഴി തെറ്റിച്ചത്. അതിന്റെ ഫലമോ? അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടതായി വന്നു. ഈ പിശാച് ആദംനബിയുടെ മാത്രമല്ല, അദ്ദേഹത്തിന്റെ സന്തതികളുടെ, മുഴുവന്‍ മനുഷ്യരാശിയുടെയും ആജന്മശത്രുവാണ്; ബദ്ധവൈരിയാണ്. അവന്‍ മനുഷ്യന്റെ മുന്നിലും പിന്നിലുമൊക്കെ നടക്കുന്നുണ്ട്. ആദമിന്റെ സന്തതികളെ വഴിതെറ്റിക്കുകയാണ് ലക്ഷ്യം-ഇക്കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്. ആദംനബി(അ)യെ ദുരുദ്ദേശ്യപരമായി ഇബ്‌ലീസ് സമീപിച്ചതും തന്റെ കുതന്ത്രങ്ങളില്‍ ആദം നബി അകപ്പെട്ടുപോയതും വിവരിച്ചിരിക്കുന്നു. തന്റെ പ്രിയപ്പെട്ട അടിമകള്‍ ഈ ദുഷ്ടന്റെ കെണിയില്‍ പെട്ടുപോകരുതെന്ന് കാരുണ്യപൂര്‍വം അല്ലാഹു ഗുണദോഷിക്കുകയാണ്. ''യാ ബനീ ആദം'' (ആദമിന്റെ സന്തതികളേ) എന്ന അഭിസംബോധനയില്‍ ആ കാരുണ്യം മുഴച്ചുനില്‍ക്കുന്നത് കാണാം. ഈ സൂറയില്‍ നാലു പ്രാവശ്യം ആ സംബോധന ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. വേറെ യാസീനില്‍ ഒറ്റ പ്രാവശ്യം മാത്രമേ ഈ വിളി ഖുര്‍ആനില്‍ കാണൂ. കൂടാതെ അന്ത്യനാളിലെ ചില രംഗങ്ങള്‍ ഹൃദയസ്പൃക്കായി ഈ അധ്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്വര്‍ഗക്കാര്‍, അഅ്‌റാഫുകാര്‍, നരകക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ പരസ്പരം നടത്തുന്ന ചില സംസാരങ്ങളും ചര്‍ച്ചകളും അവിടെ കാണാം. മുന്‍കാല പ്രവാചകന്മാരുടെ ചരിത്രത്തിലെ പല രംഗങ്ങളും ഈ അധ്യായം ഉള്‍ക്കൊണ്ടിട്ടുണ്ട്. തിരുനബി (സ്വ) അന്ത്യപ്രവാചകരും അവിടത്തെ അനുയായികളായ നാം അന്തിമസമുദായവുമാണല്ലോ. ഗതകാല പ്രവാചകന്മാരുടെയും അവരുടെ അനുയായികളുടെയും ചരിത്രങ്ങളില്‍ നിന്ന് നമുക്ക് ഒട്ടുവളരെ വസ്തുതകള്‍ ഗ്രഹിക്കാനുണ്ടാകും. അവര്‍ക്കൊക്കെ മുമ്പിലുയര്‍ന്ന പ്രതിബന്ധങ്ങളും മതില്‍ക്കെട്ടുകളും പലപ്പോഴും രാജകീയവും അത്യുന്നതതലത്തിലുള്ളവയുമായിരുന്നു. പക്ഷേ, ദൃഢമായ സത്യവിശ്വാസത്തിനു മുമ്പില്‍ സത്യനിഷേധികളുടെ കോട്ടക്കൊത്തളങ്ങളൊക്കെ തകര്‍ന്ന് തരിപ്പണമായി. ആ ജാജ്ജ്വല്യമാനമായ ചരിത്രത്തില്‍ നിന്നാണ് ഖുര്‍ആന്റെ അനുയായികളും ആവേശമുള്‍ക്കൊള്ളേണ്ടത്. പ്രവാചകചരിത്രത്തില്‍ മൂസാനബിയുടേത് ഏറെ വിസ്തരിച്ചുതന്നെ ഇതില്‍ പറയുന്നുണ്ട്. സൂറയുടെ മൂന്നില്‍ രണ്ടുഭാഗവും അതാണെന്ന് പറയാം. സൂക്തം 103 മുതല്‍ 171 വരെയും അതാണ് വിഷയം. പിന്നീട് അല്ലാഹുവിന്റെ ദീനിനെയും ഇല്‍മിനെയും ഭൗതികതാല്‍പര്യങ്ങള്‍ക്കു മുമ്പില്‍ അടിയറവെച്ച് വഴിതെറ്റുന്ന പണ്ഡിതന്മാര്‍ക്കുള്ള കനത്ത താക്കീതാണ് വരുന്നത്. ''ബല്‍ആമുബ്‌നു ബാഊറാ'' എന്ന കുപ്രസിദ്ധ പണ്ഡതന്റെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടി സഗൗരവമായ ആ യാഥാര്‍ഥ്യം അല്ലാഹു അവതരിപ്പിക്കുന്നുണ്ട്. തൗഹീദിലേക്ക് വിരല്‍ ചൂണ്ടി അധ്യായം ആരംഭിച്ചതുപോലെത്തന്നെ മനുഷ്യവിജയത്തിന്റെയും സൗഭാഗ്യത്തിന്റേയും നിദാനമായ അക്കാര്യം വീണ്ടും ഉണര്‍ത്തിക്കൊണ്ടും ബഹുദൈവവിശ്വാസത്തിന്റെയും ബിംബാരാധനയുടെയും ഗൗരവാവസ്ഥ വ്യക്തമാക്കിക്കൊണ്ടും അധ്യായം അവസാനിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഖുര്‍ആന്‍ പാരായണം കേള്‍ക്കുമ്പോള്‍ ശ്രദ്ധിച്ചുകേള്‍ക്കുക, പതുക്കെയും ഉച്ചത്തിലും അല്ലാഹുവിനെ സര്‍വഥാ അനുസ്മരിക്കുക, അവനെ ആരാധിക്കുക തുടങ്ങിയ കാര്യങ്ങളും അവസാനം പരാമര്‍ശിച്ചിരിക്കുന്നു.
Sunday, 10 January 2016
അല്‍ അഅ്‌റാഫ്

Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.