Home

Sunday, 10 January 2016

ഇബ്‌റാഹീം

അല്ലാഹുവിന്റെ ആത്മ മിത്രവും സത്യവിശ്വാസികളുടെ പിതാവുമായ ഇബ്‌റാഹീം നബി(അ)ന്റെ പവിത്ര നാമധേയത്തിലുള്ളതാണ് ഈ അധ്യായം. മക്കയിലാണ് ഇതവതരിച്ചത്. അമ്പത്തിരണ്ടാണ് സൂക്തങ്ങളുടെ എണ്ണം. എണ്ണൂറ്റി മുപ്പത്തിയൊന്ന് പദങ്ങളും ആറായിരത്തി നാനൂറ്റി മുപ്പത്തിനാല് അക്ഷരങ്ങളുമുണ്ട്. മക്കീ സൂറയാകയാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന വിഷയങ്ങളാണ് പ്രധാനമായും ഇതിലെ പ്രതിപാദ്യമെന്ന് കാണാം. സത്യവിശ്വാസത്തിന്റെ യാഥാര്‍ഥ്യം, പ്രവാചക നിയോഗവും അനുബന്ധ വിഷയങ്ങളും, പൂര്‍വ്വസമുദായങ്ങളിലെ പ്രവാചകര്‍, സത്യനിഷേധികളുടെ ഹീനവും നിന്ദ്യവുമായ അവസ്ഥ, പാരത്രിക ലോകത്തെ അവരുടെ പരാജയ-നിര്‍ഭാഗ്യം, സ്വര്‍ഗവും അതിന്റെ അവകാശികളും തുടങ്ങി പല വിഷയങ്ങളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്. മൂസാനബി(അ)ന്റെയും ഇസ്രയേല്യരുടെയും ചരിത്രം ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. പ്രവാചക ശ്രേഷ്ഠന്മാരായിരുന്ന മഹാത്മാക്കളുടെ സന്താന പരമ്പരയില്‍ ജന്മംകൊണ്ടവര്‍ ഫറോവയുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് പാത്രമായിക്കൊണ്ടിരുന്നത് അനുസ്മരിച്ചിരിക്കുന്നു. തുടര്‍ന്ന് നൂഹ് നബി(അ)ന്റെ ജനങ്ങള്‍, ആദ്-സമൂദ് ഗോത്രങ്ങള്‍ എന്നീ നിഷേധികളും ധിക്കാരികളുമായ സമൂഹങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്. പിന്നീട് അത്തരം ധിക്കാരീ സമൂഹങ്ങളുടെ മൊത്തമായ പരാജയവും പതനവുമാണ് വിവരിക്കുന്നത്. അല്ലാഹുവിന്റെ ഇഷ്ടദാസരും പ്രവാചകന്മാരുമായ മാര്‍ഗദര്‍ശികളെ അവഹേളിക്കുകയും തള്ളിക്കളയുകയും ചെയ്തവര്‍ ഒടുവില്‍ തകര്‍ന്നു തരിപ്പണമാവുകയും കഥാവശേഷരാവുകയും ചെയ്തു. പരലോകത്ത് നടക്കാനിരിക്കുന്ന ഭീതിതവും ഭയാനകവുമായ ഒരു രംഗത്തിന്റെ ചിത്രീകരണം ഇതില്‍ വരുന്നുണ്ട്. ദുര്‍മാര്‍ഗത്തിന്റെ നേതാക്കള്‍ക്കും അവരുടെ അനുയായികള്‍ക്കുമിടയില്‍ സംഭവിക്കുന്നതാണത്. ദുര്‍മാര്‍ഗത്തിന്റെ വക്താക്കളും നരകത്തിന്റെവാഹകരുമായിരുന്ന അവിശ്വാസികള്‍ അതിവിദഗ്ദവും ഏറെ സമര്‍ഥവുമായി കരുനീക്കിയിട്ടാണല്ലോ ചിന്താവിഹീനരായ ആളുകളെ തങ്ങളുടെ ചാക്കില്‍ കയറ്റിയത്. ആ വിവേക ശൂന്യരായ അനുയായികള്‍ തങ്ങളെ ദുര്‍മാര്‍ഗത്തില്‍ ചാടിച്ച നേതാക്കളുമായി പരലോകത്ത് വെച്ച് സംസാരിക്കും. ഞങ്ങളുടെ ഈ ദുര്‍ഗതിയിലും ശിക്ഷയിലും നരകത്തിലും നിന്ന് രക്ഷപ്പെടുത്തിത്തരാമോ എന്നന്വേഷിക്കും. പക്ഷെ അത് നിഷ്ഫലമായിരിക്കുമല്ലോ. വിശ്വാസത്തിനും സത്യനിഷേധത്തിനും അഥവാ അവയുടെ മുദ്രാവാക്യങ്ങള്‍ക്കുള്ള ഓരോ ഉദാഹരണവും സൂറയില്‍ വരുന്നുണ്ട്. സത്യവിശ്വാസം കൈകൊള്ളുക, അതിന്റെ മുദ്രാവാക്യം ഉയര്‍ത്തുക എന്നത് ഒരു നിരര്‍ഥക നടപടിയോ പഴഞ്ചന്‍ ഏര്‍പ്പാടോ അല്ലെന്നും ലോകത്തിനാകമാനം അതിന്റെ തണലും നിഴലും മാധുര്യവും സുഗന്ധവും നിരന്തരം ലഭിക്കുമെന്നുമാണിവിടെ സമര്‍ഥിക്കുന്നത്. അവിശ്വാസത്തിന്റെ സ്ഥിതിയാകട്ടെ നേരെ മറിച്ചായിരിക്കും-മാലോകര്‍ക്ക് നാശവും ശാപവും പരാജയവും ദൗര്‍ഭാഗ്യവുമേ അത് കൊണ്ടുണ്ടാകൂ. ഇബ്‌റാഹീം നബി(അ)ന്റെ നാമധേയത്തിലാണ് സൂറത്ത് എന്ന് പറഞ്ഞുവല്ലോ. നമ്മുടെ നബിയുടെയും മറ്റുചില നബിമാരുടെയും നാമധേയങ്ങളില്‍ ഖുര്‍ആനില്‍ അധ്യായങ്ങളുണ്ട്. സത്യവിശ്വാസിക്കള്‍ക്ക് മുസ്‌ലിംകള്‍ എന്ന് പേരുവെച്ച മഹാനാണ് ഇബ്‌റാഹീം നബി(അ). അല്ലാഹുവിന്റെ ആത്മമിത്രവും സമുദായ സമാനന്‍ എന്ന് അല്ലാഹു വിശേഷിപ്പിച്ച (അന്നഹ്ല്‍ 120) നിസ്തുല പ്രവാചകനും. ആ മഹാന്റെ പവിത്രസ്മരണ ശാശ്വതീകരിക്കാന്‍ കൂടി ഇത് വഴിതെളിക്കുന്നു. ഇതിന്റെ തൊട്ടുമുമ്പുള്ള ''റഅ്ദും'' ഇതുമായി പല ബന്ധങ്ങളുമുള്ളതായി കാണാം. അവിടെ ആദ്യസൂക്തത്തില്‍ ഖുര്‍ആന്റെ അവതരണത്തെക്കുറിച്ച് മാത്രം പറഞ്ഞിരുന്നു. അതിന്റെ ലക്ഷ്യം ഇവിടെ ഒന്നാം സൂക്തത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്-ജനങ്ങളെ അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രവാചകന്മാരെക്കുറിച്ച് കഴിഞ്ഞ അധ്യായത്തില്‍ പ്രതിപാദിച്ചപ്പോള്‍ ''ഒരു നബിക്കും അല്ലാഹുവിന്റെ അനുമതിയില്ലാതെ ദൃഷ്ടാന്തം കൊണ്ടുവരാനാകില്ല'' (സൂക്തം 38) എന്ന് പ്രസ്താവിച്ചിരുന്നു. അതേ ആശയം പ്രവാചകരുടെ സ്വന്തം വക്ത്രങ്ങളിലൂടെയാണ് ഇവിടെ അനാവൃതമാകുന്നത് (സൂക്തം 11). റഅ്ദ് 30-ാം സൂക്തത്തില്‍, ഞാന്‍ മുഴുവന്‍ കാര്യങ്ങളും സര്‍വശക്തനില്‍ ഭരമേല്‍പിക്കുന്നു എന്ന് തിരുനബി അല്ലാഹുവിന്റെ കല്‍പനപ്രകാരം പ്രസ്താവിച്ചതായി നാം കണ്ടു. എന്നാല്‍ ഇവിടെ 12-ാം ആയത്തില്‍, മുഴുവന്‍ പ്രവാചകന്മാരും അതേ ആശയം പ്രഖ്യാപിച്ചിരുന്നവരാണെന്ന് നമുക്ക് കാണാം. സത്യത്തിന്റെയും മിഥ്യയുടെയും ചിത്രീകരണം, ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്, സൂര്യ ചന്ദ്രാദികളെ കീഴ്‌പെടുത്തിയത്, അവിശ്വാസികളുടെ ഗൂഢാലോചനകളും കുതന്ത്രങ്ങളും മുതലായവ ഈ രണ്ട് സൂറകളിലും കാണാവുന്നതാണ്. രണ്ടും മക്കീ സൂറകളാണെന്നതിനാല്‍ പ്രമേയത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ സാദൃശ്യമുണ്ടെന്ന് മാത്രമല്ല, ഒരേ വിഷയം തന്നെ ഹൃസ്വമായോ വിസ്തരിച്ചോ ഇവിടെയും പരാമര്‍ശിക്കുന്നു എന്നതാണ് സവിശേഷത.

No comments:

Post a Comment

Note: only a member of this blog may post a comment.