നബി(സ) അല്ലാഹുവിന്റെ ദൂതരാണെന്ന് ഇതില്‍ സത്യം ചെയ്‌ത് സ്ഥാപിച്ചിരിക്കുന്നു. അവിടന്ന് എന്തിന് വന്നുവെന്നും അഭിമുഖീകരിച്ച ജനതയുടെ നിലപാടെന്തായിരുന്നുവെന്നും വിവരിച്ചിട്ടുണ്ട്. ഒരു നാട്ടുകാരുടെ ചരിത്രം, ഖുര്‍ആന്റെ വാദം സത്യമാണെന്നതിന് പ്രകൃതിയില്‍ നിന്നുള്ള ചില തെളിവുകള്‍, ലോകാവസാനഘട്ടം, സ്വര്‍ഗസുഖങ്ങള്‍ മുതലായ പല കാര്യങ്ങളും വിവരിച്ച ശേഷം മരണാനന്തര ജീവിതത്തിന് സ്‌പഷ്‌ടമായ ചില ദൃഷ്‌ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അധ്യായം അവസാനിപ്പിക്കുന്നത്. `യാസീന്‍'' എന്നത് ഈ സൂറത്തിന്റെ പേരാണ്. മരണം ആസന്നരായ ആളുകളുടെ അടുത്ത് ഈ സൂറത്തോതുന്നതില്‍ വലിയ പ്രയോജനങ്ങളുണ്ട്. മാത്രമല്ല, ഏതൊരു വിഷമാവസ്ഥയിലും ഈ സൂറത്തോതിയാല്‍ അല്ലാഹു അത് എളുപ്പമാക്കുമെന്നത് ഈ സൂറത്തിന്റെ പ്രത്യേകതകളില്‍ പെട്ടതാണ് ചില പണ്ഡിതന്മാര്‍ പ്രസ്‌താവിച്ചിട്ടുണ്ട് (ഇബ്‌നുകസീര്‍ നോക്കുക).
No comments:
Post a Comment
Note: only a member of this blog may post a comment.