അല്‍ഫുര്‍ഖാന്‍ എന്ന പദത്തിന് സത്യാസത്യവിവേചകം എന്നാണ് ഉദ്ദിഷ്ടാര്‍ത്ഥം. ഏറ്റം പ്രധാനമായി ഈ അധ്യായത്തില്‍ ഖുര്‍ആനിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുകയാണ്. ലോകത്ത് സത്യവും അസത്യവും വേര്‍തിരിക്കുന്ന, വെളിച്ചവും ഇരുട്ടും ശരിയായി അനാവരണം ചെയ്യുന്ന, വിശ്വാസവും നിഷേധവും വ്യക്തമായി വരച്ചുകാട്ടുന്ന, മാനവന്റെ വിജയവും പരാജയവും ഏതേതു പന്ധാവിലാണെന്ന് നിസ്തര്‍ക്കം നിര്‍ണയിച്ചു തരുന്ന ഒരേയൊരു പ്രകാശഗോപുരം മാത്രമേയുള്ളു-അതത്രേ വിശുദ്ധഖുര്‍ആന്‍. അപ്പോള്‍ സത്യാസത്യവിവേചകം എന്നര്‍ത്ഥമുള്ള ''അല്‍ഫുര്‍ഖാന്‍'' എന്ന പേര് ഏറ്റം യുക്തമായി ഇണങ്ങുക ഖുര്‍ആന് തന്നെയാണ്. അതിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഈ സൂറത്തിന് തീര്‍ത്തും ഉചിതമായ നാമധേയം. മക്കീ സൂറകളുടെ പൊതുവായ മുഖമുദ്ര നാം ഗ്രഹിച്ചിട്ടുണ്ട്-വിശ്വാസകാര്യങ്ങളാണവയില്‍ പ്രധാനമായും അനാവരണം ചെയ്യുക. തിരുനബി(സ)യുടെ പ്രവാചകത്വം, ഖുര്‍ആന്റെ സ്വീകാര്യത പുനരുത്ഥാനത്തിലുള്ള വിശ്വാസം തുടങ്ങിയവയൊക്കെ സത്യവിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങളാണ്. ഈ സൂറയില്‍ അവയൊക്കെ പ്രദിപാദിക്കുന്നുണ്ട്. മക്കാജീവിത കാലത്ത് പുണ്യറസൂലും സ്വഹാബികളും എത്രമേല്‍ ത്യാഗങ്ങളും കഷ്ടപ്പാടുകളുമാണ് സഹിച്ചതെന്ന് നിര്‍ണയിക്കുക പ്രയാസം! വിശ്വാസികളോട് അതിരൂക്ഷമായ വെറുപ്പും വിദ്വേഷവും അക്രമ മനഃസ്ഥിതിയും പൈശാചിക വീക്ഷണവുമാണ് നിഷേധികള്‍ പുലര്‍ത്തിപ്പോന്നത്. അല്ലാഹുവിന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെട്ടിരുന്ന അവര്‍ ചിലപ്പോല്‍ അതുതന്നെ നിഷേധിച്ചു: കരുണാവാരിധിയായ രക്ഷിതാവിന് നിങ്ങള്‍ സാഷ്ടാംഗം ചെയ്യൂ എന്നു പറഞ്ഞപ്പോള്‍ ''എന്തു കരുണാവാരിധി? നീ കല്‍പിക്കുന്നവര്‍ക്കൊക്കെ ഞങ്ങള്‍സുജൂദ് ചെയ്യുമോ?'' എന്നവര്‍ പ്രതികരിച്ചു (സൂക്തം 60). വെറുതെയങ്ങ് വിശ്വസിക്കാന്‍ ഞങ്ങലെ കിട്ടില്ല! ഞങ്ങളുടെ മുമ്പിലേക്കെന്താ മലക്കുകള്‍ ഉടലോടെ ഇറങ്ങിവരുന്നില്ല? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് റബ്ബിനെ കാണണം....! (സൂക്തം 21). ചിലപ്പോഴവര്‍ അതിവിചത്രമായ വാദഗതികളുമായി നബി(സ)യുടെ നേരെ തിരിയും: ഇവനെയാണോ അല്ലാഹു റസൂലാക്കിയിരിക്കുന്നത്? (സൂക്തം 41, 17:94). ആഭിചാരമേറ്റ ഒരാളെ തന്നെയാണ് നിങ്ങള്‍ പിന്‍പറ്റുന്നതെന്ന് എന്ന് സത്യവിശ്വാസികളോടവര്‍ തട്ടിവിട്ടു (സൂക്തം 8, 17:47). ഖുര്‍ആനെ പറ്റിയൊരിക്കല്‍ സിഹ്‌റാണെന്ന് പറഞ്ഞാല്‍(ഖുര്‍ആന്‍ 6:7) മറ്റൊരിക്കല്‍ ഭ്രാന്ത വൃത്താന്തമാണെന്ന് ജല്‍പിക്കും(ഖുര്‍ആന്‍ 51:52). പൂര്‍വീകരുടെ കെട്ടുകഥകളാണെന്നായിരിക്കും മറ്റൊരിക്കല്‍ അഭിപ്രായം(ഖുര്‍ആന്‍ 16:24). മറ്റു ചിലരുടെ സഹായത്തോടെ മുഹമ്മദ് തന്നെ സ്വയം നിര്‍മിച്ചുണ്ടാക്കുന്നതാണ് ഇതെന്നും(അല്‍ഫുര്‍ഖാന്‍ 4) അവര്‍ ''കണ്ടുപിടിച്ചു''. ഈ റസൂലെന്താ അങ്ങാടിയിലൂടെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് എന്ന് ചോദിച്ച അതേയാളുകള്‍, അവന്റെ കൂടെയെന്താ അകമ്പടിക്ക് മലക്കുകളില്ലാത്തത് എന്നായിരുന്നു സംശയമുന്നയിച്ചത് (സൂക്തം 7). ഇങ്ങനെ എന്തെല്ലാം വിചിത്രവാദങ്ങള്‍! എല്ലാം ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാകുമ്പോള്‍ ഒരു പ്രവാചകന്റെ അവസ്ഥ എന്തായിരിക്കും? സ്വാഭാവികമായും കര്‍മവൈമുഖ്യവും മാനസിക പിരിമുറുക്കങ്ങളും അദ്ദേഹത്തെ പിടികൂടാവുന്നതാണ്. എന്നാല്‍ സൂറയില്‍ പലേടത്തും നബി(സ)യെ സാന്ത്വനിപ്പിക്കുന്ന പുണ്യവചനങ്ങളാണ് കാണുക: അവരൊക്കെ ദേഹേച്ഛ തലക്കുകയറിയവരാണ്; അവരെ ആശ്രയിച്ച് വല്ലതും ആകാമോ എന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. അവരേതൊക്കെ കോപ്രായങ്ങള്‍ കാണിച്ചാലും എന്തൊക്കെ നിര്‍ലജ്ജം പുലമ്പിയാലും ശരി, സത്യസന്ധമായ ഈ ജീവിതവ്യവസ്ഥിതിയും അതിന്റെ ഭരണഘടനയായ ഖുര്‍ആന്റെ സ്വീകാര്യമായ വ്യാഖ്യാനവും താങ്കളുടെ മുമ്പില്‍ ഞാന്‍ അവതരിപ്പിക്കുക തന്നെ ചെയ്യും എന്നും അല്ലാഹു പറയുന്നു(സൂക്തം 33). കണ്ടാലും കൊണ്ടാലും അറിയാതിരിക്കുകയും സത്യം എങ്ങനെ സത്യം ബോധ്യപ്പെടുത്തിയാലും അത് പരിഹാസപാത്രമാക്കുകയും ചെയ്യുന്ന ആ ധരാധമന്മാരെ ''മാനവത''യുടെ പരിധിയില്‍ നിന്ന് മാറ്റിനിറുത്തുകയാണ് ഖുര്‍ആന്‍: അവരില്‍ മിക്കവരും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്നാണോ താങ്കളുടെ വിചാരം? എന്നാല്‍ അങ്ങനെയില്ല, അവര്‍ മൃഗങ്ങളെ പോലെതന്നെയത്രേ; അല്ല അവയെക്കാള്‍ വഴിപിഴച്ചവര്‍ ഇവരാകുന്നു (സൂക്തം 44). മൃഗതുല്യരായ ഈ മനുഷ്യരോടൊപ്പം സഹിച്ച് പൊറുത്ത് കഴിഞ്ഞുകൂടാന്‍ തന്നെയാണ് അല്ലാഹുവിന്റെ കല്‍പന. കാരണം ഇത് മുഹമ്മദ് നബി(സ)യുടെ മാത്രം അനുഭവമല്ല. സമസ്ത പ്രവാചക ശ്രേഷ്ഠരും ശത്രുക്കളുടെ ആട്ടും തൊഴിയും ഏറ്റവരാണ്; പ്രതിയോഗിയുടെ പ്രലോഭനങ്ങളും പ്രകോപനങ്ങളും അഭിമുഖീകരിച്ചവരാണ്: തെമ്മാടികളായ ശത്രുക്കളെ മുഴുവന്‍ നബിമാര്‍ക്കും നാം നിശ്ചയിച്ചുകൊടുത്തിട്ടുണ്ടായിരുന്നു; എന്നാലും താങ്കള്‍ക്ക് സഹായിയും മാര്‍ഗദര്‍ശിയുമായി അല്ലാഹുതന്നെ ധാരാളം! (സൂക്തം 31). ദൈവനിഷേധികളുടെയും ധിക്കാരികളുടെയും നിഷ്ഠൂരമായ ചെയ്തികളും പൈശാചികമായ നഗ്നതാണ്ഡവങ്ങളും കുമിഞ്ഞുകൂടുമ്പോള്‍ സ്വാഭാവികമായും വിശ്വാസികള്‍ തളരും; അവരുടെ മനക്കരുത്ത് ശോഷിക്കും; സത്യത്തിന്റെ പന്ഥാവില്‍ ഉറച്ചുനില്‍ക്കുവാനാവാതെ കാലിടറും. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍, സത്യത്തിന്റെ സരണിയില്‍ ഇതൊരിക്കലും ഉണ്ടാകാനേ പാടില്ല. അവര്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് സന്മാര്‍ഗത്തിന്റെ ധ്വജവാഹകരാവണം: ''നിഷേധികള്‍ക്ക് നിങ്ങള്‍ വശംവദരാകരുത്; ഈ ഖുര്‍ആന്‍ മുറുകെ പിടിച്ച് അവരോട് സമുന്നതമായ ധര്‍മസമരം ചെയ്യുക'' (സൂക്തം 52). അമരനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമായ അല്ലാഹുവിന്റെ മേല്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുക (സൂക്തം 58) എന്നാണ് സര്‍വശക്തന്റെ അനുശാസനം. ഈദൃശമായ മേച്ചില്‍പുറങ്ങളിലൂടെ മന്ദമന്ദം നീങ്ങി സൂറയുടെ അവസാനം വശ്യമായൊരു ചിത്രം വരച്ചുകാട്ടുകയാണ് അല്ലാഹു. കരുണാവാരിധിയായ രാജാധിരാജന്റെ ആത്മാര്‍ത്ഥരും നിഷ്‌കളങ്കരുമായ അടിമകള്‍ ആരൊക്കെയാണ് എന്നും അവര്‍ക്ക് വേണ്ടി താന്‍ ഒരുക്കിവെച്ചിരിക്കുന്ന ഹൃദയഹാരിയും നയനാഭിരാമവുമായ സങ്കേതങ്ങള്‍ എങ്ങനെയിരിക്കുമെന്നും വിവരിക്കുകയാണിവിടെ. സൂക്തം 63 മുതല്‍ അധ്യായത്തിന്റെ അവസാനം വരെ ഈ മഹാഭാഗ്യവാന്മാരെക്കുറിച്ച വിവരണമാണ്. വിശദമായി അവിടെനിന്ന് ഇത് ഗ്രഹിക്കാം. സൂറയുടെ ഏറ്റവും അവസാനം ഒരു കൊച്ചു സൂക്തമാണ്. മനുഷ്യന്‍ ഏത്രമേല്‍ ശക്തിയും പുരോഗതിയുമൊക്കെ ആര്‍ജിച്ചാലും അല്ലാഹുവിന്റെ മുമ്പില്‍ അവന്‍ ദുര്‍ബലനാണെന്നാണത് നല്‍കുന്ന സന്ദേശം. ചരിത്രത്തിന്റെ ശവപ്പറമ്പില്‍ ഇതിന് പരസ്സഹസ്രം ഉദാഹരണങ്ങള്‍ നമുക്ക് കാണാം. അങ്ങേയറ്റം പുരോഗതി നേടിയ ഇന്നത്തെ ശാസ്ത്രലോകവും ആ മഹച്ഛക്തിക്കുമുമ്പില്‍ പഞ്ചപുച്ഛവുമടക്കി നില്‍ക്കുകയാണല്ലോ. പ്രബലനും അജയ്യനും സര്‍വ്വശക്തനുമായ അല്ലാഹുവിനോട് പൂര്‍ണവിധേയത്വം പുലര്‍ത്തുകയാണ് ഇതിനുള്ള ഏകപരിഹാരം. അപ്പോള്‍ മനുഷ്യന്‍ ശക്തനായിത്തീരുന്നു. ആ ദൈവികബോധം അവന് ചൈതന്യവും പ്രചോദനവുമേകുന്നു. മറിച്ച് മാനവന്‍ നിഷേധിയും ധിക്കാരിയുമായാലോ? അല്ലാഹു അവനെ പിടിച്ച് നടുവൊടിക്കും; ചുരുട്ടിയെറിഞ്ഞു തകര്‍ക്കും-ചരിത്രം സാക്ഷി! ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്നതില്‍ പക്ഷാന്തരമില്ല. എഴുപത്തേഴ് സൂക്തങ്ങളാണ്. എണ്ണൂറ്റി എഴുപത്തി രണ്ട്പദങ്ങളാണിതിലുള്ളത്; മുവ്വായിരത്തി എഴുനൂറ്റി മുപ്പത്തിമൂന്ന് അക്ഷരങ്ങളും. ലാമ്, അലിഫ്, എന്നീ രണ്ടിലൊരക്ഷരത്തിലാണ് ആയത്തുകള്‍ സമാപിക്കുന്നത്. ലാമില്‍ അവസാനിക്കുന്ന ഒരൊറ്റ സൂക്തമേയുള്ളു-17. ബാക്കി 76-ഉം അലിഫില്‍ അവസാനിക്കുന്നു. പ്രഥമസൂക്തത്തില്‍ തന്നെ ''അല്‍ഫുര്‍ഖാന്‍'' എന്ന പദം വന്നിരിക്കുന്നതുകൊണ്ടാണ് അധ്യായത്തിന് ആ പേരു നല്‍കപ്പെട്ടത് (ബസ്വാഇര്‍ 1:340).
അല്‍ഫുര്‍ഖാന്‍
എന്ന പദത്തിന് സത്യാസത്യവിവേചകം എന്നാണ് ഉദ്ദിഷ്ടാര്‍ത്ഥം. ഏറ്റം
പ്രധാനമായി ഈ അധ്യായത്തില്‍ ഖുര്‍ആനിന്റെ അപ്രമാദിത്വം
അരക്കിട്ടുറപ്പിക്കുകയാണ്. ലോകത്ത് സത്യവും അസത്യവും വേര്‍തിരിക്കുന്ന,
വെളിച്ചവും ഇരുട്ടും ശരിയായി അനാവരണം ചെയ്യുന്ന, വിശ്വാസവും നിഷേധവും
വ്യക്തമായി വരച്ചുകാട്ടുന്ന, മാനവന്റെ വിജയവും പരാജയവും ഏതേതു
പന്ധാവിലാണെന്ന് നിസ്തര്‍ക്കം നിര്‍ണയിച്ചു തരുന്ന ഒരേയൊരു പ്രകാശഗോപുരം
മാത്രമേയുള്ളു-അതത്രേ വിശുദ്ധഖുര്‍ആന്‍. അപ്പോള്‍ സത്യാസത്യവിവേചകം
എന്നര്‍ത്ഥമുള്ള ''അല്‍ഫുര്‍ഖാന്‍'' എന്ന പേര് ഏറ്റം യുക്തമായി ഇണങ്ങുക
ഖുര്‍ആന് തന്നെയാണ്. അതിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഈ സൂറത്തിന്
തീര്‍ത്തും ഉചിതമായ നാമധേയം.
മക്കീ സൂറകളുടെ പൊതുവായ മുഖമുദ്ര നാം
ഗ്രഹിച്ചിട്ടുണ്ട്-വിശ്വാസകാര്യങ്ങളാണവയില്‍ പ്രധാനമായും അനാവരണം ചെയ്യുക.
തിരുനബി(സ)യുടെ പ്രവാചകത്വം, ഖുര്‍ആന്റെ സ്വീകാര്യത പുനരുത്ഥാനത്തിലുള്ള
വിശ്വാസം തുടങ്ങിയവയൊക്കെ സത്യവിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങളാണ്. ഈ
സൂറയില്‍ അവയൊക്കെ പ്രദിപാദിക്കുന്നുണ്ട്. മക്കാജീവിത കാലത്ത് പുണ്യറസൂലും
സ്വഹാബികളും എത്രമേല്‍ ത്യാഗങ്ങളും കഷ്ടപ്പാടുകളുമാണ് സഹിച്ചതെന്ന്
നിര്‍ണയിക്കുക പ്രയാസം! വിശ്വാസികളോട് അതിരൂക്ഷമായ വെറുപ്പും വിദ്വേഷവും
അക്രമ മനഃസ്ഥിതിയും പൈശാചിക വീക്ഷണവുമാണ് നിഷേധികള്‍ പുലര്‍ത്തിപ്പോന്നത്.
അല്ലാഹുവിന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെട്ടിരുന്ന
അവര്‍ ചിലപ്പോല്‍ അതുതന്നെ നിഷേധിച്ചു: കരുണാവാരിധിയായ രക്ഷിതാവിന്
നിങ്ങള്‍ സാഷ്ടാംഗം ചെയ്യൂ എന്നു പറഞ്ഞപ്പോള്‍ ''എന്തു കരുണാവാരിധി? നീ
കല്‍പിക്കുന്നവര്‍ക്കൊക്കെ ഞങ്ങള്‍സുജൂദ് ചെയ്യുമോ?'' എന്നവര്‍
പ്രതികരിച്ചു (സൂക്തം 60). വെറുതെയങ്ങ് വിശ്വസിക്കാന്‍ ഞങ്ങലെ കിട്ടില്ല!
ഞങ്ങളുടെ മുമ്പിലേക്കെന്താ മലക്കുകള്‍ ഉടലോടെ ഇറങ്ങിവരുന്നില്ല?
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് റബ്ബിനെ കാണണം....! (സൂക്തം 21).
ചിലപ്പോഴവര്‍ അതിവിചത്രമായ വാദഗതികളുമായി നബി(സ)യുടെ നേരെ തിരിയും:
ഇവനെയാണോ അല്ലാഹു റസൂലാക്കിയിരിക്കുന്നത്? (സൂക്തം 41, 17:94). ആഭിചാരമേറ്റ
ഒരാളെ തന്നെയാണ് നിങ്ങള്‍ പിന്‍പറ്റുന്നതെന്ന് എന്ന് സത്യവിശ്വാസികളോടവര്‍
തട്ടിവിട്ടു (സൂക്തം 8, 17:47). ഖുര്‍ആനെ പറ്റിയൊരിക്കല്‍ സിഹ്‌റാണെന്ന്
പറഞ്ഞാല്‍(ഖുര്‍ആന്‍ 6:7) മറ്റൊരിക്കല്‍ ഭ്രാന്ത വൃത്താന്തമാണെന്ന്
ജല്‍പിക്കും(ഖുര്‍ആന്‍ 51:52). പൂര്‍വീകരുടെ കെട്ടുകഥകളാണെന്നായിരിക്കും
മറ്റൊരിക്കല്‍ അഭിപ്രായം(ഖുര്‍ആന്‍ 16:24). മറ്റു ചിലരുടെ സഹായത്തോടെ
മുഹമ്മദ് തന്നെ സ്വയം നിര്‍മിച്ചുണ്ടാക്കുന്നതാണ് ഇതെന്നും(അല്‍ഫുര്‍ഖാന്‍
4) അവര്‍ ''കണ്ടുപിടിച്ചു''. ഈ റസൂലെന്താ അങ്ങാടിയിലൂടെ നടക്കുകയും ഭക്ഷണം
കഴിക്കുകയും ചെയ്യുന്നത് എന്ന് ചോദിച്ച അതേയാളുകള്‍, അവന്റെ കൂടെയെന്താ
അകമ്പടിക്ക് മലക്കുകളില്ലാത്തത് എന്നായിരുന്നു സംശയമുന്നയിച്ചത് (സൂക്തം
7). ഇങ്ങനെ എന്തെല്ലാം വിചിത്രവാദങ്ങള്‍! എല്ലാം ഖുര്‍ആന്‍
പരാമര്‍ശിച്ചിട്ടുണ്ട്.
ഇങ്ങനെയൊക്കെയാകുമ്പോള്‍ ഒരു പ്രവാചകന്റെ അവസ്ഥ എന്തായിരിക്കും?
സ്വാഭാവികമായും കര്‍മവൈമുഖ്യവും മാനസിക പിരിമുറുക്കങ്ങളും അദ്ദേഹത്തെ
പിടികൂടാവുന്നതാണ്. എന്നാല്‍ സൂറയില്‍ പലേടത്തും നബി(സ)യെ
സാന്ത്വനിപ്പിക്കുന്ന പുണ്യവചനങ്ങളാണ് കാണുക: അവരൊക്കെ ദേഹേച്ഛ
തലക്കുകയറിയവരാണ്; അവരെ ആശ്രയിച്ച് വല്ലതും ആകാമോ എന്ന് അല്ലാഹു
ചോദിക്കുന്നുണ്ട്. അവരേതൊക്കെ കോപ്രായങ്ങള്‍ കാണിച്ചാലും എന്തൊക്കെ
നിര്‍ലജ്ജം പുലമ്പിയാലും ശരി, സത്യസന്ധമായ ഈ ജീവിതവ്യവസ്ഥിതിയും അതിന്റെ
ഭരണഘടനയായ ഖുര്‍ആന്റെ സ്വീകാര്യമായ വ്യാഖ്യാനവും താങ്കളുടെ മുമ്പില്‍ ഞാന്‍
അവതരിപ്പിക്കുക തന്നെ ചെയ്യും എന്നും അല്ലാഹു പറയുന്നു(സൂക്തം 33).
കണ്ടാലും കൊണ്ടാലും അറിയാതിരിക്കുകയും സത്യം എങ്ങനെ സത്യം
ബോധ്യപ്പെടുത്തിയാലും അത് പരിഹാസപാത്രമാക്കുകയും ചെയ്യുന്ന ആ ധരാധമന്മാരെ
''മാനവത''യുടെ പരിധിയില്‍ നിന്ന് മാറ്റിനിറുത്തുകയാണ് ഖുര്‍ആന്‍: അവരില്‍
മിക്കവരും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്നാണോ താങ്കളുടെ
വിചാരം? എന്നാല്‍ അങ്ങനെയില്ല, അവര്‍ മൃഗങ്ങളെ പോലെതന്നെയത്രേ; അല്ല
അവയെക്കാള്‍ വഴിപിഴച്ചവര്‍ ഇവരാകുന്നു (സൂക്തം 44). മൃഗതുല്യരായ ഈ
മനുഷ്യരോടൊപ്പം സഹിച്ച് പൊറുത്ത് കഴിഞ്ഞുകൂടാന്‍ തന്നെയാണ് അല്ലാഹുവിന്റെ
കല്‍പന. കാരണം ഇത് മുഹമ്മദ് നബി(സ)യുടെ മാത്രം അനുഭവമല്ല. സമസ്ത പ്രവാചക
ശ്രേഷ്ഠരും ശത്രുക്കളുടെ ആട്ടും തൊഴിയും ഏറ്റവരാണ്; പ്രതിയോഗിയുടെ
പ്രലോഭനങ്ങളും പ്രകോപനങ്ങളും അഭിമുഖീകരിച്ചവരാണ്: തെമ്മാടികളായ ശത്രുക്കളെ
മുഴുവന്‍ നബിമാര്‍ക്കും നാം നിശ്ചയിച്ചുകൊടുത്തിട്ടുണ്ടായിരുന്നു; എന്നാലും
താങ്കള്‍ക്ക് സഹായിയും മാര്‍ഗദര്‍ശിയുമായി അല്ലാഹുതന്നെ ധാരാളം! (സൂക്തം
31).
ദൈവനിഷേധികളുടെയും ധിക്കാരികളുടെയും നിഷ്ഠൂരമായ ചെയ്തികളും പൈശാചികമായ
നഗ്നതാണ്ഡവങ്ങളും കുമിഞ്ഞുകൂടുമ്പോള്‍ സ്വാഭാവികമായും വിശ്വാസികള്‍ തളരും;
അവരുടെ മനക്കരുത്ത് ശോഷിക്കും; സത്യത്തിന്റെ പന്ഥാവില്‍
ഉറച്ചുനില്‍ക്കുവാനാവാതെ കാലിടറും. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍,
സത്യത്തിന്റെ സരണിയില്‍ ഇതൊരിക്കലും ഉണ്ടാകാനേ പാടില്ല. അവര്‍ ഖുര്‍ആന്‍
ഉയര്‍ത്തിപ്പിടിച്ച് സന്മാര്‍ഗത്തിന്റെ ധ്വജവാഹകരാവണം: ''നിഷേധികള്‍ക്ക്
നിങ്ങള്‍ വശംവദരാകരുത്; ഈ ഖുര്‍ആന്‍ മുറുകെ പിടിച്ച് അവരോട് സമുന്നതമായ
ധര്‍മസമരം ചെയ്യുക'' (സൂക്തം 52). അമരനും എന്നെന്നും
ജീവിച്ചിരിക്കുന്നവനുമായ അല്ലാഹുവിന്റെ മേല്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുക
(സൂക്തം 58) എന്നാണ് സര്‍വശക്തന്റെ അനുശാസനം.
ഈദൃശമായ മേച്ചില്‍പുറങ്ങളിലൂടെ മന്ദമന്ദം നീങ്ങി സൂറയുടെ അവസാനം വശ്യമായൊരു
ചിത്രം വരച്ചുകാട്ടുകയാണ് അല്ലാഹു. കരുണാവാരിധിയായ രാജാധിരാജന്റെ
ആത്മാര്‍ത്ഥരും നിഷ്‌കളങ്കരുമായ അടിമകള്‍ ആരൊക്കെയാണ് എന്നും അവര്‍ക്ക്
വേണ്ടി താന്‍ ഒരുക്കിവെച്ചിരിക്കുന്ന ഹൃദയഹാരിയും നയനാഭിരാമവുമായ
സങ്കേതങ്ങള്‍ എങ്ങനെയിരിക്കുമെന്നും വിവരിക്കുകയാണിവിടെ. സൂക്തം 63 മുതല്‍
അധ്യായത്തിന്റെ അവസാനം വരെ ഈ മഹാഭാഗ്യവാന്മാരെക്കുറിച്ച വിവരണമാണ്.
വിശദമായി അവിടെനിന്ന് ഇത് ഗ്രഹിക്കാം.
സൂറയുടെ ഏറ്റവും അവസാനം ഒരു കൊച്ചു സൂക്തമാണ്. മനുഷ്യന്‍ ഏത്രമേല്‍
ശക്തിയും പുരോഗതിയുമൊക്കെ ആര്‍ജിച്ചാലും അല്ലാഹുവിന്റെ മുമ്പില്‍ അവന്‍
ദുര്‍ബലനാണെന്നാണത് നല്‍കുന്ന സന്ദേശം. ചരിത്രത്തിന്റെ ശവപ്പറമ്പില്‍ ഇതിന്
പരസ്സഹസ്രം ഉദാഹരണങ്ങള്‍ നമുക്ക് കാണാം. അങ്ങേയറ്റം പുരോഗതി നേടിയ
ഇന്നത്തെ ശാസ്ത്രലോകവും ആ മഹച്ഛക്തിക്കുമുമ്പില്‍ പഞ്ചപുച്ഛവുമടക്കി
നില്‍ക്കുകയാണല്ലോ. പ്രബലനും അജയ്യനും സര്‍വ്വശക്തനുമായ അല്ലാഹുവിനോട്
പൂര്‍ണവിധേയത്വം പുലര്‍ത്തുകയാണ് ഇതിനുള്ള ഏകപരിഹാരം. അപ്പോള്‍ മനുഷ്യന്‍
ശക്തനായിത്തീരുന്നു. ആ ദൈവികബോധം അവന് ചൈതന്യവും പ്രചോദനവുമേകുന്നു.
മറിച്ച് മാനവന്‍ നിഷേധിയും ധിക്കാരിയുമായാലോ? അല്ലാഹു അവനെ പിടിച്ച്
നടുവൊടിക്കും; ചുരുട്ടിയെറിഞ്ഞു തകര്‍ക്കും-ചരിത്രം സാക്ഷി!
ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്നതില്‍ പക്ഷാന്തരമില്ല. എഴുപത്തേഴ്
സൂക്തങ്ങളാണ്. എണ്ണൂറ്റി എഴുപത്തി രണ്ട്പദങ്ങളാണിതിലുള്ളത്; മുവ്വായിരത്തി
എഴുനൂറ്റി മുപ്പത്തിമൂന്ന് അക്ഷരങ്ങളും. ലാമ്, അലിഫ്, എന്നീ
രണ്ടിലൊരക്ഷരത്തിലാണ് ആയത്തുകള്‍ സമാപിക്കുന്നത്. ലാമില്‍ അവസാനിക്കുന്ന
ഒരൊറ്റ സൂക്തമേയുള്ളു-17. ബാക്കി 76-ഉം അലിഫില്‍ അവസാനിക്കുന്നു.
പ്രഥമസൂക്തത്തില്‍ തന്നെ ''അല്‍ഫുര്‍ഖാന്‍'' എന്ന പദം
വന്നിരിക്കുന്നതുകൊണ്ടാണ് അധ്യായത്തിന് ആ പേരു നല്‍കപ്പെട്ടത് (ബസ്വാഇര്‍
1:340).
No comments:
Post a Comment
Note: only a member of this blog may post a comment.