സൂറത്തുന്നിസാഅ് എന്നാല്‍ സ്ത്രീകളുടെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായം എന്നാണര്‍ഥം. അവരോട് ബന്ധപ്പെട്ട പല കാര്യങ്ങളും ഇതില്‍ സവിസ്തരം പ്രിതിപാദിക്കുന്നുണ്ട്. സ്ത്രീകളുടെ വലിയ സൂറത്ത് എന്നും ഇതിനെ ചിലര്‍വിളിച്ചതായി കാണാം. അവരുടെ ചെറിയ സൂറ ''അത്ത്വലാഖ്'' ആണ് (അദ്ധ്യായം 65). സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളേ പ്രധാനമായും അതില്‍ വിവരിച്ചിട്ടുള്ളൂ. മദീനയിലവതീര്‍ണമായ അധ്യായങ്ങളില്‍ മിക്കതിലും ശരീഅത്ത് നിയമങ്ങള്‍ സംബന്ധിച്ചും മക്കയിലവതീര്‍ണ്ണമായതില്‍ വിശ്വാസകാര്യങ്ങളെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളായിരിക്കുമെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്. ഈ മദനീ സൂറയും ശരീഅത്തിന്റെ നാനാ തുറകളിലുമുള്ള ഒട്ടേറെ നിയമങ്ങളാല്‍ നിബിഡമാണ്. രക്ഷാകര്‍ത്താക്കളുടെ അധീനതയിലിരിക്കുന്ന സ്ത്രീകള്‍, അനാഥകുട്ടികള്‍-വിശിഷ്യ അനാഥപെണ്‍കുട്ടികള്‍-എന്നിവരെക്കുറിച്ച് ഇതില്‍ പ്രതിപാദനമുണ്ട്. ജാഹിലിയ്യാ കാലത്ത് അങ്ങേയറ്റം ഗുരുതരവും ദൈന്യതയര്‍ഹിക്കുന്നതുമായ മൃഗീയപീഡനങ്ങള്‍ക്കു വിധേയരായിരുന്നവരാണ് ഇപ്പറഞ്ഞവര്‍. അജ്ഞതായുഗത്തിന്റെ ആ തമസ്സുറ്റ തടവറകളില്‍ നിന്ന് ഖുര്‍ആന്‍ ആ നിരാലംബരെ മോചിപ്പിച്ചു. ദാമ്പത്യത്തിലും സ്വത്തിലും അനന്തരാവകശത്തിലുമൊക്കെ ഇസ്‌ലാം അവര്‍ക്കു അവകാശങ്ങള്‍ നിര്‍ണ്ണയിക്കുകയുണ്ടായി. അനാഥകളും അഗതികളുമൊന്നുമല്ലാത്തവരും മാന്യമായ കുടുംബത്തില്‍ പിറന്നവരുമായ സ്ത്രീകള്‍തന്നെ ചൂഷണം ചെയ്യപ്പെട്ടിരുന്നു ജാഹിലിയ്യ യുഗത്തില്‍. അവര്‍ക്കു ഒരു മനുഷ്യാത്മാവുണ്ടെന്നുപോലും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മുരടിച്ച സമൂഹമായിരുന്നു അത്. ഇക്കാരണത്താലവള്‍ ജനിക്കുമ്പോള്‍തന്നെ കുഴിച്ചുമൂടപ്പെട്ടു. പുരുഷന്റെ ഭോഗവസ്തു മാത്രമായി തരംതാഴ്ന്നു. വ്യക്തിത്വവും മാന്യതയും കല്‍പിക്കപ്പെടാത്തവളായിരുന്നു അവള്‍. പെണ്‍കുഞ്ഞ് ജനിക്കുന്നതുതന്നെ നാണക്കേടും അവലക്ഷണവുമായി. ഈ സാമൂഹിക വ്യവസ്ഥിതി ഖുര്‍ആന്‍ കടിച്ചുകുടഞ്ഞു. ഈ അധ്യായത്തിലെ തിരുസൂക്തങ്ങള്‍ അവള്‍ക്കു മാന്യമായ പദവികള്‍ നേടിക്കൊടുത്തു. സമൂഹത്തിന്റെ പ്രാഥമിക ഘടകമായ കുടുംബത്തിലെ റാണിയായി അവളെ അവരോധിച്ചു. മാതാപിതാക്കളുടെയും സന്താനങ്ങളുടെയും മറ്റു ഉറ്റവരുടെയും മരണാനന്തരം അവരുടെ സ്വത്തുക്കള്‍ യുക്തമായ രീതിയില്‍ വിഭജിക്കപ്പെടേണ്ടതാണ്. സാമ്പത്തികമായ അസന്തുലിതത്വവും ഉച്ചനീചത്വവും സമൂഹത്തില്‍നിന്നു വിപാടനംചെയ്യാന്‍ അതു കൂടിയേകഴിയൂ. ഖുര്‍ആനാണ് അതില്‍ ഏറ്റം പരിഷ്‌കൃതവും ശാസ്ത്രീയവും അന്യൂനവുമായ വിഭജനം നിര്‍വഹിച്ചത്. ആധുനികര്‍ എന്ന ഒമനപ്പേര്‍ സ്വയം പുല്‍കിയിരുന്ന ചില സമൂഹങ്ങള്‍പോലും ഈ ഇരുപതാം നൂറ്റാണ്ടില്‍ വരെ അനന്തരാവകാശവിഭജനത്തില്‍ ക്രൂരവും നീതിരഹിതവുമായ സമീപനങ്ങളാണ് കൈക്കൊണ്ടത്. എന്നാല്‍ ഇസ്‌ലാം ആയിരത്തി നാനൂറ് കൊല്ലം മുമ്പ് തയ്യാറാക്കിയ അനന്തരാവകാശപ്പട്ടിക ഈ സൂറയില്‍ കാണാം. കുടുംബബന്ധം, മുലകുടിബന്ധം, വിവാഹബന്ധം എന്നിവയിലൂടെ വിവാഹബന്ധം നിഷിദ്ധമായവരെ കുറിച്ചും പ്രതിപാദനമുണ്ട്. ദാമ്പത്യബന്ധം വളരെ പരിപാവനമായ ഒരു വ്യവസ്ഥാപിതമായ ഇടപാടായാണ് വിശുദ്ധ മതം കാണുന്നത്. വൈകാരികാവശ്യങ്ങള്‍ക്കും ശാരീരിക ബന്ധത്തിനും മാത്രമായുളള ഒരു കച്ചവടമായി അത് തരം താണുകൂടെന്നു ദീന്‍ നിര്‍ബന്ധിക്കുന്നു. ഹൃദയങ്ങള്‍ ബന്ധിപ്പിക്കുകയും ശാശ്വതമായ കുടുംബന്ധവും കൂട്ടുജീവിതവും ഉറപ്പുവരുത്തുകയും മാനവശൃംഖലയുടെ ഈടുറ്റ കണ്ണികള്‍ പണിയുക എന്ന ഭാരിച്ച കൃത്യം നിര്‍വഹിക്കുകയും ചെയ്യുന്ന ഒരു പുണ്യകര്‍മമാണത്. ഈ വിവാഹബന്ധം നടന്നുകഴിഞ്ഞാല്‍ പിന്നെ ഭാര്യയും ഭര്‍ത്താവുമാണവിടെ ജന്‍മമെടുക്കുന്നത്. ഇസ്‌ലാമിന്റെ ഭാഷ പക്ഷേ അത്ര തരം താഴ്ന്നതല്ല. ഭാര്യ എന്നാല്‍ ഭരിക്കപ്പെടുന്നവള്‍ എന്നും ഭര്‍ത്താവ് എന്നാല്‍ ഭരിക്കുന്നവന്‍ എന്നുമാണല്ലോ അര്‍ത്ഥം. (പ്രയോഗാധിക്യം കൊണ്ടു നാമും ആ വാക്കുകള്‍ ഉപയോഗിക്കുന്നു എന്നു മാത്രം.) ഇസ്‌ലാം അവരെ ഇണകള്‍ എന്നാണ് വിളിക്കുന്നത്. ആണിണയും പെണ്ണിണയും-സൗജ്, സൗജ. പകലന്തിയോളവും പിന്നീട് പുലരുവോളവും ഒന്നിച്ചു രമ്യതയോടെ കഴിയേണ്ട ഇണകളെ അടിമയും ഉടമയുമായി വിഭജിച്ചു കൂടല്ലോ. കുടുംബത്തിന്റെ ഊടും പാവും ഒന്നിച്ചിരുന്നു നെയ്യേണ്ടവരുമാണവര്‍. എന്നാല്‍ ഭാര്യക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന് ഭാര്യയോടും ചില കടമകളും ബാധ്യതകളും ഉണ്ടെന്നു ഇസ്‌ലാം പറയുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ അനൈക്യമുണ്ടായാല്‍ അതു സന്ധിയാക്കുക അനിവാര്യമാണ്. അത്തരം കാര്യങ്ങളൊക്കെ ഇതില്‍ വരുന്നുണ്ട്. കുടുംബപരമായ വിശദീകരണങ്ങള്‍ക്കുശേഷം സമൂഹത്തിലേക്കാണ് സൂക്തങ്ങള്‍ നീങ്ങുന്നത്. സഹകരണവും കാരുണ്യവും ഗുണകാംക്ഷയും വിട്ടുവീഴ്ചയും വിശ്വസ്തതയും നീതിയും ഒക്കെ സാര്‍വത്രികമായി കളിയാടിയാലേ സമൂഹം ഭദ്രതരമാവുകയുളളു. അതുപോലെ ശത്രുക്കളെ ഉപരോധിക്കുവാനും പ്രതിരോധിക്കാനുമുളള സന്നാഹങ്ങളും കൈവശം വേണം. അതിനു നിദാനമായ നിയമങ്ങളും ആവശ്യമാണ്. അത്തരം കാര്യങ്ങളും സൂറയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. പിന്നീട് മുസ്‌ലിം സമുദായത്തിന്റെ പുണ്യഗാത്രത്തില്‍ അള്ളിപിടിച്ചു കഴിയുന്ന കപടവിശ്യാസികളെ സംബന്ധിച്ചും വീശദീകരിക്കുന്നു. അവസാനം ജൂത-ക്രസ്ത്യാനികളെക്കുറിച്ച് ജാഗ്രത പുലര്‍ത്താനുളള ആഹ്വാനവും കാണാം. തികച്ചും ബുദ്ധിശൂന്യവും യുക്തിരഹിതവുമായ ക്രിസ്തീയ വിശ്വാസങ്ങളെ ശരിക്കു കശക്കിയിട്ടുണ്ട്. ദൈവം ശത്രുക്കളുടെ കൈയായി കുരിശിലേറ്റി കൊല്ലപ്പെട്ടുവെന്നു വിശ്വസിക്കാന്‍ കൊച്ചുകുട്ടികളെയെങ്കിലും കിട്ടുമോ? എന്നാല്‍ അനുയായികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ക്രിസ്ത്യാനികള്‍ അതാണ് വിശ്വസിക്കുന്നത്. (ഒരു ജൂതന്റെ പ്രവൃത്തി കൊണ്ട് ദൈവം ക്രൂശിക്കപ്പെട്ടുവെങ്കില്‍ ഇത് എന്ത് ദൈവമാണ്?) എന്ന് ഒരു കവി പാടിയത് എത്ര അന്വര്‍ഥമായിരിക്കുന്നു!
Saturday, 9 January 2016
അന്നിസാഅ്

Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.