സജദ'' എന്ന ക്രിയാപദത്തിന്റെ അര്‍ത്ഥം സൂജൂദ് ചെയ്തു, സാഷ്ടാംഗം പ്രണമിച്ചു എന്നൊക്കെയാണ്. അതില്‍ നിന്നുള്ള നാമരൂപമാണ് സജ്ദ-സൂജൂദ് എന്നര്‍ത്ഥം. സത്യവിശ്വാസികളെ സംബന്ധിച്ച് പരാമര്‍ശിക്കവെ, ''ഖുര്‍ആന്‍ ശ്രവിച്ചാല്‍ അവര്‍ സുജൂദില്‍ വീഴും'' എന്ന് സൂക്തം പതിനഞ്ചില്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് സൂറത്തുസ്സജ്ദ എന്ന് ഇതിന് പേരുവന്നത്. മക്കയിലാണിതിന്റെ അവതരണം. സൂറത്തുല്‍മുഅ്മിനൂന് (അധ്യായം 23) ശേഷമാണ് ഇത് ഇറക്കപ്പെട്ടത്. ആകെ മുപ്പത് ആയത്തുകളാണിതില്‍. നബി (സ്വ)യുടെ സത്യസന്ധതയും വഹ്‌യിന്റെ സ്വീകാര്യതയും, സര്‍വശക്തനായ അല്ലാഹുവിന്റെ കഴിവും ശക്തിയും, പുനരുത്ഥാനവും ഖിയാമത്ത് നാളിലെ ചില രംഗങ്ങളുമാണ് പ്രധാനമായും സൂറയുടെ പ്രമേയം. മക്കീസൂറകള്‍ വിശ്വാസ കാര്യങ്ങള്‍ തന്നെയാണല്ലോ കാര്യമായി പരാമര്‍ശിക്കുക. ''അലിഫ് ലാം മീം'' എന്നീ ഖണ്ഡിതാക്ഷരങ്ങള്‍ പറഞ്ഞുകൊണ്ട് ഒറ്റയടിക്ക് ഖുര്‍ആന്റെ സ്വീകാര്യതയും അപ്രമാദിത്വവും വിളംബരം ചെയ്യുകയാണ് - ''പ്രപഞ്ച സംരക്ഷകനായ അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായതാണ് ഈ ഗ്രന്ഥം; അതില്‍ അശേഷം സംശയമില്ല''. അറബി ഭാഷയിലും സാഹിത്യത്തിലും പ്രവീണരെന്നുമാത്രമല്ല, സാഹിത്യ സാമ്രാജ്യത്തിലെ സമ്രാട്ടുക്കള്‍ തന്നെയായിരുന്ന ആ അറബികള്‍ക്ക് ഇതിന്റെ അപ്രമാദിത്വം സുജ്ഞാതമായിരുന്നിട്ടും അവര്‍ കണ്ണടച്ചു ഇരുട്ടാക്കുകയായിരുന്നു. അതാണിവിടത്തെ ഉഗ്രമായ ചോദ്യത്തിന്റെ പ്രസക്തി. - ''എന്നിട്ടും നബി മെനഞ്ഞുണ്ടാക്കിയതാണ് ഈ ഖുര്‍ആന്‍ എന്ന് അവര്‍ ജല്‍പിക്കുന്നുവോ?....'' എന്നാല്‍ തീര്‍ത്തും അബദ്ധവും ബാലിശവും ശുദ്ധനുണയുമാണവര്‍ തട്ടിവിടുന്നത്. മറിച്ച് നിങ്ങളുടെ നാഥനായ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് ഈ കിതാബും അതിന്റെ അര്‍ത്ഥസമ്പുഷ്ടമായ ഉള്ളടക്കവുമൊക്കെ. അറബികളെയും മറ്റെല്ലാ ജനപഥങ്ങളെയും ദുര്‍മാര്‍ഗപ്രാപ്തിയില്‍ നിന്ന് താക്കീതുചെയ്തു ഉപരോധിക്കുകയാണ് ഈ വേദഗ്രന്ഥത്തിന്റെ ലക്ഷ്യം. സത്യാന്വേഷികളും ബുദ്ധിജീവികളുമൊക്കെ സന്മാര്‍ഗ പ്രാപ്തരായിത്തീരാന്‍ ഇതു വഴിതെളിച്ചേക്കാം. സൂക്തം നാലുമുതല്‍ അല്ലാഹുവിന്റെ മഹച്ഛക്തിയിലേക്കുള്ള ചൂണ്ടുപലകകള്‍ കാണാം. പ്രപഞ്ചമാകമാനം ചുരുങ്ങിയഘട്ടത്തിനകം സൃഷ്ടിച്ചവനാണവന്‍. ഈ ബ്രഹ്മാണ്ഡകടാഹത്തിന്റെ മുഴുവന്‍ നിയന്ത്രണം കേന്ദ്രീകരിച്ചിരിക്കുന്ന അര്‍ശിന്മേല്‍ സ്വാധീനം ചെലുത്തുന്ന അജയ്യനായ, അനിഷേധ്യനായ സര്‍വേശ്വരനാണവന്‍. എന്നാല്‍ മുശ്‌രിക്കുകളുടെ സ്ഥിതിയെന്താണ്? അല്ലാഹുവിന് കുറേ അസിസ്റ്റന്റുമാരും സഹകാരികളും ശുപാര്‍ശകരുമൊക്കെയുണ്ടെന്നാണവര്‍ ജല്‍പിക്കുന്നത്. അനന്തമജ്ഞാതമവര്‍ണനീയമായ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംവിധായകനും സംരക്ഷകനുമായ അല്ലാഹുവും ഇലാഹ്, മണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമയും ഇലാഹ്-ഇതാണ് മുശ്‌രിക്കിന്റെ ഭാഷ്യം! ബഹുദൈവത്വമെന്ന ബുദ്ധിശൂന്യ സങ്കല്‍പത്തെയും മൂഢധാരണയെയും ഒരു കൊച്ചുവാക്യം കൊണ്ട് തകര്‍ത്തിടുകയാണ് ഖുര്‍ആന്‍ - ''അല്ലാഹു അല്ലാതെ നിങ്ങള്‍ക്കൊരു സംരക്ഷകനോ ശുപാര്‍ശകനോ ഇല്ലതന്നെ, ചിന്തിക്കുന്നില്ലേ നിങ്ങള്‍?'' (സൂക്തം 4). മറ്റു ചില പഠനാര്‍ഹവും ചിന്തോദ്ദീപകവുമായ വസ്തുതകളിലേക്ക് കൂടി അവിടെ വിരല്‍ ചൂണ്ടുന്നുണ്ട്. പത്താം സൂക്തം മുതല്‍ അടിസ്ഥാനപരമായ മൂന്നാം പ്രമേയമാരംഭിക്കുകയാണ്-പുനരുത്ഥാനം. ഞങ്ങള്‍ മരിച്ചു മണ്ണായാല്‍ പിന്നെയും പുതിയൊരു സൃഷ്ടിയുണ്ടാകുമെന്നോ? സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും വിവിധ ചിത്രങ്ങള്‍ അവിടെ അനാവരണം ചെയ്യുന്നുണ്ട്. അവിശ്വാസികള്‍ എത്ര കേമന്മാരായിരുന്നു ഭൗതികലോകത്ത്! സത്യത്തിന്റെ സന്ദശവുമായി പ്രവാചകന്മാരും പ്രബോധകന്മാരും ബഹുജനമധ്യത്തിലിറങ്ങിയപ്പോള്‍ അവര്‍ ക്രമപ്രശ്‌നവുമായി വരികയായിരുന്നു-അല്ലാഹുവോ? ഇസ്‌ലാമോ? മരണ ശേഷം പരലോകത്ത് പുതിയൊരു ജീവിതമോ? എല്ലാമെല്ലാം അവര്‍ പരിഹാസ പാത്രമാക്കി. സത്യത്തിന്റെയും അതിന്റെ വക്താക്കളുടെയും ബദ്ധവൈരികളായിരുന്നു അവര്‍. സത്യസന്ദേശത്തിന് പാരവെക്കുന്നതില്‍ എന്തൊരു മിടുക്കായിരുന്നു അവര്‍ കാണിച്ചത്. സത്യത്തിന്റെ വെളിച്ചം സ്വയം അനുഭവിക്കാന്‍ തുനിഞ്ഞില്ലെന്നത് പോകട്ടെ, അത് ഊതിക്കെടുത്തി മറ്റുള്ളവരെയും അന്ധകാരത്തില്‍ ചാടിക്കാനായി അവര്‍ കൈമെയ് മറന്നധ്വാനിച്ചു. എന്നാല്‍ ആ ''യോഗ്യന്‍''മാരുടെ പാരത്രിക ലോകത്തെ സ്ഥിതി കാണേണ്ടതുതന്നെയാണ്. കല്യാണപ്പന്തലിലിരിക്കുന്ന നവോഢകളെപ്പോലെ അവരതാ കുത്തനെ തലയും താഴ്ത്തിയിരിക്കുന്നു! ലജ്ജയും സങ്കടവും പരിഭ്രമവും അസ്വസ്ഥതയും തുടങ്ങി എന്തൊക്കെ വികാരങ്ങളാണ് അവരുടെ മുഖത്ത്. സത്യത്തിന്റെ സന്ദേശം ഉത്തമ ബോധ്യമായിട്ടും അത് നിഷേധിച്ചതിലാണ് സങ്കടം. വരാന്‍പോകുന്ന നരകശിക്ഷയോര്‍ത്ത് പരിഭ്രമം. പ്രവാചകരെയും പ്രബോധകരെയും പരിഹസിച്ചതിലുള്ള കുറ്റബോധം.... ഇനിയെന്തുണ്ട് രക്ഷാമാര്‍ഗം. നാണമില്ലാത്ത ആ ഇരുകാലികള്‍ അല്ലാഹുവിനോട് പറഞ്ഞുനോക്കും: ''പടച്ചവനേ, ഈ പാരത്രിക ലോകവും ഇവിടത്തെ രക്ഷാശിക്ഷകളും അനുഗ്രഹ-ദുരിതങ്ങളുമൊക്കെ ഞങ്ങള്‍ കണ്ടു, കേട്ടു, മനസ്സിലാക്കി. വല്ലാത്തൊരു ദുരന്ത ഗര്‍ത്തത്തിലാണ് ഞങ്ങള്‍ ഈ നിപതിച്ചിരിക്കുന്നത്. ഒരു മോചനത്തിനായി ഞങ്ങളെ ദുന്‍യാവിലേക്ക് ഒന്നു മടക്കി അയച്ചുതരുമോ?'' നിഷേധികളുടെ ഈ പല്ലവികളൊക്കെ വനരോദനമായി മാറുകയേയുള്ളുവല്ലോ. സമയം കഴിഞ്ഞ ശേഷമായി ബോധോദയം. ഒരല്‍പമെങ്കിലും ചിന്താശീലമുള്ളവരെ തട്ടിയുണര്‍ത്തിയെങ്കിലോ എന്നുവെച്ചാണ് ഇക്കാര്യം ഇവിടെ ഉണര്‍ത്തുന്നത്. സത്യവിശ്വാസികളുടെ സ്വര്‍ഗീയ സുഖസൗകര്യങ്ങളെയും ആനന്ദാനുഭൂതികളെയും കുറിച്ചും പരാമര്‍ശമുണ്ട്. അല്ലാഹുവിന് വേണ്ടി ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരാകയാല്‍ അവര്‍ക്ക് അനിര്‍വചനീയമായ അനുഭൂതികളുടെ സ്വര്‍ഗമുണ്ടെന്നാണ് പ്രഖ്യാപനം. മൂസാ നബി(അ)നെക്കുറിച്ച ഒരു പരാമര്‍ശവും ഇടക്കു(സൂക്തം 23)വരുന്നുണ്ട്. അദ്ദേഹത്തിന് അല്ലാഹു തൗറാത്ത് നല്‍കി. ഇസ്രാഈല്യര്‍ക്ക് സന്മാര്‍ഗ ദര്‍ശനത്തിനും സത്യപ്രാപ്തിക്കുമായി നല്‍കിയതായിരുന്നു അത്. അതേപോലെ, ഖുറൈശിന്റെയും മുഴുവന്‍ ലോകത്തിന്റെയും സന്മാര്‍ഗ പ്രാപ്തിക്കാണ്, നബിയേ, അങ്ങേക്ക് ഈ ഖുര്‍ആന്‍ അവതരിപ്പിച്ചുതന്നിരിക്കുന്നത് എന്നര്‍ത്ഥം. ഇസ്രാഈല്യരില്‍ തൗറാത്തിന്റെ വെളിച്ചമാര്‍ജിച്ചവര്‍ നേതാക്കളും പണ്ഡിതരും പുരോഹിതരുമൊക്കെയായി. ഖുര്‍ആനും അതേ പരിവര്‍ത്തനം ലോകത്ത് സംജാതമാക്കാന്‍ പര്യാപ്തമാണ് എന്നാണ് വ്യംഗ്യഭാഷയില്‍ പ്രഖ്യാപിക്കുന്നത്. അക്കാര്യം അപ്പടി സാക്ഷാല്‍കൃതമായതായി പില്‍ക്കാലത്ത് ചരിത്രം തെളിയിച്ചു. തിരുനബി (സ്വ)യുടെ ഗോത്രക്കാരും കുടുംബക്കാരുമായിരുന്നിട്ടും ഖുറൈശ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണുണ്ടായത്. അതേസമയം ലോകത്തിന്റെ പല ഭാഗങ്ങളിലും അക്കാലം വരെയും അടിച്ചമര്‍ത്തപ്പെട്ടിരുന്ന ദുര്‍ബല സഹസ്രങ്ങള്‍ ഖുര്‍ആനും ഇസ്‌ലാമും വഴി പ്രതാപശാലികളായിത്തീര്‍ന്നു. ഇങ്ങനെ, എന്തെല്ലാം ചിന്തോദ്ദീപകമായ വസ്തുതകള്‍, പാഠങ്ങള്‍! പക്ഷെ, നാം പലപ്പോഴും പറയാറുള്ളതുപോലെ സത്യം അംഗീകരിക്കണമെന്ന് മനുഷ്യന്‍ സ്വയം വിചാരിക്കണമല്ലോ. അജ്ഞത നടിക്കുന്നവനെ വസ്തുതകള്‍ പഠിപ്പിക്കാനാകില്ല. ഉറക്കം അഭിനയിച്ചു കണ്ണുചിമ്മിക്കിടക്കുന്നവനെ ''ഉണര്‍ത്തുവാന്‍'' ആര്‍ക്കു സാധിക്കും? അവിടെ പിന്നെ ഗത്യന്തരമില്ല. അത്തരം അഭിനേതാക്കളെ അവഗണിക്കുക, നിഷേധത്തിന്റെ തിക്തഫലം നാളെപ്പിറ്റേന്ന് അവര്‍ അനുഭവിക്കുകതന്നെ ചെയ്യും-അവരില്‍ നിന്ന് പിന്തിരിഞ്ഞുകളയുക, അവര്‍ക്ക് താക്കീതു നല്‍കപ്പെട്ട ദുരന്തം വന്നെത്തുന്നത് നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക; അവരും അതു കാത്തുകൊണ്ടിരിക്കട്ടെ.
സജദ''
എന്ന ക്രിയാപദത്തിന്റെ അര്‍ത്ഥം സൂജൂദ് ചെയ്തു, സാഷ്ടാംഗം പ്രണമിച്ചു
എന്നൊക്കെയാണ്. അതില്‍ നിന്നുള്ള നാമരൂപമാണ് സജ്ദ-സൂജൂദ് എന്നര്‍ത്ഥം.
സത്യവിശ്വാസികളെ സംബന്ധിച്ച് പരാമര്‍ശിക്കവെ, ''ഖുര്‍ആന്‍ ശ്രവിച്ചാല്‍
അവര്‍ സുജൂദില്‍ വീഴും'' എന്ന് സൂക്തം പതിനഞ്ചില്‍ പറയുന്നുണ്ട്.
അതുകൊണ്ടാണ് സൂറത്തുസ്സജ്ദ എന്ന് ഇതിന് പേരുവന്നത്. മക്കയിലാണിതിന്റെ
അവതരണം. സൂറത്തുല്‍മുഅ്മിനൂന് (അധ്യായം 23) ശേഷമാണ് ഇത് ഇറക്കപ്പെട്ടത്.
ആകെ മുപ്പത് ആയത്തുകളാണിതില്‍.
നബി (സ്വ)യുടെ സത്യസന്ധതയും വഹ്‌യിന്റെ സ്വീകാര്യതയും, സര്‍വശക്തനായ
അല്ലാഹുവിന്റെ കഴിവും ശക്തിയും, പുനരുത്ഥാനവും ഖിയാമത്ത് നാളിലെ ചില
രംഗങ്ങളുമാണ് പ്രധാനമായും സൂറയുടെ പ്രമേയം. മക്കീസൂറകള്‍ വിശ്വാസ
കാര്യങ്ങള്‍ തന്നെയാണല്ലോ കാര്യമായി പരാമര്‍ശിക്കുക. ''അലിഫ് ലാം മീം''
എന്നീ ഖണ്ഡിതാക്ഷരങ്ങള്‍ പറഞ്ഞുകൊണ്ട് ഒറ്റയടിക്ക് ഖുര്‍ആന്റെ
സ്വീകാര്യതയും അപ്രമാദിത്വവും വിളംബരം ചെയ്യുകയാണ് - ''പ്രപഞ്ച സംരക്ഷകനായ
അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായതാണ് ഈ ഗ്രന്ഥം; അതില്‍ അശേഷം
സംശയമില്ല''. അറബി ഭാഷയിലും സാഹിത്യത്തിലും പ്രവീണരെന്നുമാത്രമല്ല, സാഹിത്യ
സാമ്രാജ്യത്തിലെ സമ്രാട്ടുക്കള്‍ തന്നെയായിരുന്ന ആ അറബികള്‍ക്ക് ഇതിന്റെ
അപ്രമാദിത്വം സുജ്ഞാതമായിരുന്നിട്ടും അവര്‍ കണ്ണടച്ചു
ഇരുട്ടാക്കുകയായിരുന്നു. അതാണിവിടത്തെ ഉഗ്രമായ ചോദ്യത്തിന്റെ പ്രസക്തി. -
''എന്നിട്ടും നബി മെനഞ്ഞുണ്ടാക്കിയതാണ് ഈ ഖുര്‍ആന്‍ എന്ന് അവര്‍
ജല്‍പിക്കുന്നുവോ?....''
എന്നാല്‍ തീര്‍ത്തും അബദ്ധവും ബാലിശവും ശുദ്ധനുണയുമാണവര്‍ തട്ടിവിടുന്നത്.
മറിച്ച് നിങ്ങളുടെ നാഥനായ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് ഈ കിതാബും അതിന്റെ
അര്‍ത്ഥസമ്പുഷ്ടമായ ഉള്ളടക്കവുമൊക്കെ. അറബികളെയും മറ്റെല്ലാ ജനപഥങ്ങളെയും
ദുര്‍മാര്‍ഗപ്രാപ്തിയില്‍ നിന്ന് താക്കീതുചെയ്തു ഉപരോധിക്കുകയാണ് ഈ
വേദഗ്രന്ഥത്തിന്റെ ലക്ഷ്യം. സത്യാന്വേഷികളും ബുദ്ധിജീവികളുമൊക്കെ സന്മാര്‍ഗ
പ്രാപ്തരായിത്തീരാന്‍ ഇതു വഴിതെളിച്ചേക്കാം.
സൂക്തം നാലുമുതല്‍ അല്ലാഹുവിന്റെ മഹച്ഛക്തിയിലേക്കുള്ള ചൂണ്ടുപലകകള്‍
കാണാം. പ്രപഞ്ചമാകമാനം ചുരുങ്ങിയഘട്ടത്തിനകം സൃഷ്ടിച്ചവനാണവന്‍. ഈ
ബ്രഹ്മാണ്ഡകടാഹത്തിന്റെ മുഴുവന്‍ നിയന്ത്രണം കേന്ദ്രീകരിച്ചിരിക്കുന്ന
അര്‍ശിന്മേല്‍ സ്വാധീനം ചെലുത്തുന്ന അജയ്യനായ, അനിഷേധ്യനായ
സര്‍വേശ്വരനാണവന്‍. എന്നാല്‍ മുശ്‌രിക്കുകളുടെ സ്ഥിതിയെന്താണ്? അല്ലാഹുവിന്
കുറേ അസിസ്റ്റന്റുമാരും സഹകാരികളും ശുപാര്‍ശകരുമൊക്കെയുണ്ടെന്നാണവര്‍
ജല്‍പിക്കുന്നത്. അനന്തമജ്ഞാതമവര്‍ണനീയമായ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും
സംവിധായകനും സംരക്ഷകനുമായ അല്ലാഹുവും ഇലാഹ്, മണ്ണുകൊണ്ടുണ്ടാക്കിയ
പ്രതിമയും ഇലാഹ്-ഇതാണ് മുശ്‌രിക്കിന്റെ ഭാഷ്യം! ബഹുദൈവത്വമെന്ന ബുദ്ധിശൂന്യ
സങ്കല്‍പത്തെയും മൂഢധാരണയെയും ഒരു കൊച്ചുവാക്യം കൊണ്ട് തകര്‍ത്തിടുകയാണ്
ഖുര്‍ആന്‍ - ''അല്ലാഹു അല്ലാതെ നിങ്ങള്‍ക്കൊരു സംരക്ഷകനോ ശുപാര്‍ശകനോ
ഇല്ലതന്നെ, ചിന്തിക്കുന്നില്ലേ നിങ്ങള്‍?'' (സൂക്തം 4). മറ്റു ചില
പഠനാര്‍ഹവും ചിന്തോദ്ദീപകവുമായ വസ്തുതകളിലേക്ക് കൂടി അവിടെ വിരല്‍
ചൂണ്ടുന്നുണ്ട്.
പത്താം സൂക്തം മുതല്‍ അടിസ്ഥാനപരമായ മൂന്നാം
പ്രമേയമാരംഭിക്കുകയാണ്-പുനരുത്ഥാനം. ഞങ്ങള്‍ മരിച്ചു മണ്ണായാല്‍ പിന്നെയും
പുതിയൊരു സൃഷ്ടിയുണ്ടാകുമെന്നോ? സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും
വിവിധ ചിത്രങ്ങള്‍ അവിടെ അനാവരണം ചെയ്യുന്നുണ്ട്. അവിശ്വാസികള്‍ എത്ര
കേമന്മാരായിരുന്നു ഭൗതികലോകത്ത്! സത്യത്തിന്റെ സന്ദശവുമായി പ്രവാചകന്മാരും
പ്രബോധകന്മാരും ബഹുജനമധ്യത്തിലിറങ്ങിയപ്പോള്‍ അവര്‍ ക്രമപ്രശ്‌നവുമായി
വരികയായിരുന്നു-അല്ലാഹുവോ? ഇസ്‌ലാമോ? മരണ ശേഷം പരലോകത്ത് പുതിയൊരു ജീവിതമോ?
എല്ലാമെല്ലാം അവര്‍ പരിഹാസ പാത്രമാക്കി. സത്യത്തിന്റെയും അതിന്റെ
വക്താക്കളുടെയും ബദ്ധവൈരികളായിരുന്നു അവര്‍. സത്യസന്ദേശത്തിന്
പാരവെക്കുന്നതില്‍ എന്തൊരു മിടുക്കായിരുന്നു അവര്‍ കാണിച്ചത്. സത്യത്തിന്റെ
വെളിച്ചം സ്വയം അനുഭവിക്കാന്‍ തുനിഞ്ഞില്ലെന്നത് പോകട്ടെ, അത്
ഊതിക്കെടുത്തി മറ്റുള്ളവരെയും അന്ധകാരത്തില്‍ ചാടിക്കാനായി അവര്‍ കൈമെയ്
മറന്നധ്വാനിച്ചു.
എന്നാല്‍ ആ ''യോഗ്യന്‍''മാരുടെ പാരത്രിക ലോകത്തെ സ്ഥിതി
കാണേണ്ടതുതന്നെയാണ്. കല്യാണപ്പന്തലിലിരിക്കുന്ന നവോഢകളെപ്പോലെ അവരതാ
കുത്തനെ തലയും താഴ്ത്തിയിരിക്കുന്നു! ലജ്ജയും സങ്കടവും പരിഭ്രമവും
അസ്വസ്ഥതയും തുടങ്ങി എന്തൊക്കെ വികാരങ്ങളാണ് അവരുടെ മുഖത്ത്. സത്യത്തിന്റെ
സന്ദേശം ഉത്തമ ബോധ്യമായിട്ടും അത് നിഷേധിച്ചതിലാണ് സങ്കടം. വരാന്‍പോകുന്ന
നരകശിക്ഷയോര്‍ത്ത് പരിഭ്രമം. പ്രവാചകരെയും പ്രബോധകരെയും പരിഹസിച്ചതിലുള്ള
കുറ്റബോധം.... ഇനിയെന്തുണ്ട് രക്ഷാമാര്‍ഗം. നാണമില്ലാത്ത ആ ഇരുകാലികള്‍
അല്ലാഹുവിനോട് പറഞ്ഞുനോക്കും: ''പടച്ചവനേ, ഈ പാരത്രിക ലോകവും ഇവിടത്തെ
രക്ഷാശിക്ഷകളും അനുഗ്രഹ-ദുരിതങ്ങളുമൊക്കെ ഞങ്ങള്‍ കണ്ടു, കേട്ടു,
മനസ്സിലാക്കി. വല്ലാത്തൊരു ദുരന്ത ഗര്‍ത്തത്തിലാണ് ഞങ്ങള്‍ ഈ
നിപതിച്ചിരിക്കുന്നത്. ഒരു മോചനത്തിനായി ഞങ്ങളെ ദുന്‍യാവിലേക്ക് ഒന്നു
മടക്കി അയച്ചുതരുമോ?'' നിഷേധികളുടെ ഈ പല്ലവികളൊക്കെ വനരോദനമായി
മാറുകയേയുള്ളുവല്ലോ. സമയം കഴിഞ്ഞ ശേഷമായി ബോധോദയം. ഒരല്‍പമെങ്കിലും
ചിന്താശീലമുള്ളവരെ തട്ടിയുണര്‍ത്തിയെങ്കിലോ എന്നുവെച്ചാണ് ഇക്കാര്യം ഇവിടെ
ഉണര്‍ത്തുന്നത്.
സത്യവിശ്വാസികളുടെ സ്വര്‍ഗീയ സുഖസൗകര്യങ്ങളെയും ആനന്ദാനുഭൂതികളെയും
കുറിച്ചും പരാമര്‍ശമുണ്ട്. അല്ലാഹുവിന് വേണ്ടി ത്യാഗങ്ങളും കഷ്ടപ്പാടുകളും
സഹിച്ചവരാകയാല്‍ അവര്‍ക്ക് അനിര്‍വചനീയമായ അനുഭൂതികളുടെ
സ്വര്‍ഗമുണ്ടെന്നാണ് പ്രഖ്യാപനം. മൂസാ നബി(അ)നെക്കുറിച്ച ഒരു പരാമര്‍ശവും
ഇടക്കു(സൂക്തം 23)വരുന്നുണ്ട്. അദ്ദേഹത്തിന് അല്ലാഹു തൗറാത്ത് നല്‍കി.
ഇസ്രാഈല്യര്‍ക്ക് സന്മാര്‍ഗ ദര്‍ശനത്തിനും സത്യപ്രാപ്തിക്കുമായി
നല്‍കിയതായിരുന്നു അത്. അതേപോലെ, ഖുറൈശിന്റെയും മുഴുവന്‍ ലോകത്തിന്റെയും
സന്മാര്‍ഗ പ്രാപ്തിക്കാണ്, നബിയേ, അങ്ങേക്ക് ഈ ഖുര്‍ആന്‍
അവതരിപ്പിച്ചുതന്നിരിക്കുന്നത് എന്നര്‍ത്ഥം. ഇസ്രാഈല്യരില്‍ തൗറാത്തിന്റെ
വെളിച്ചമാര്‍ജിച്ചവര്‍ നേതാക്കളും പണ്ഡിതരും പുരോഹിതരുമൊക്കെയായി.
ഖുര്‍ആനും അതേ പരിവര്‍ത്തനം ലോകത്ത് സംജാതമാക്കാന്‍ പര്യാപ്തമാണ് എന്നാണ്
വ്യംഗ്യഭാഷയില്‍ പ്രഖ്യാപിക്കുന്നത്.
അക്കാര്യം അപ്പടി സാക്ഷാല്‍കൃതമായതായി പില്‍ക്കാലത്ത് ചരിത്രം തെളിയിച്ചു.
തിരുനബി (സ്വ)യുടെ ഗോത്രക്കാരും കുടുംബക്കാരുമായിരുന്നിട്ടും ഖുറൈശ്
തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണുണ്ടായത്. അതേസമയം ലോകത്തിന്റെ പല
ഭാഗങ്ങളിലും അക്കാലം വരെയും അടിച്ചമര്‍ത്തപ്പെട്ടിരുന്ന ദുര്‍ബല
സഹസ്രങ്ങള്‍ ഖുര്‍ആനും ഇസ്‌ലാമും വഴി പ്രതാപശാലികളായിത്തീര്‍ന്നു.
ഇങ്ങനെ, എന്തെല്ലാം ചിന്തോദ്ദീപകമായ വസ്തുതകള്‍, പാഠങ്ങള്‍! പക്ഷെ, നാം
പലപ്പോഴും പറയാറുള്ളതുപോലെ സത്യം അംഗീകരിക്കണമെന്ന് മനുഷ്യന്‍ സ്വയം
വിചാരിക്കണമല്ലോ. അജ്ഞത നടിക്കുന്നവനെ വസ്തുതകള്‍ പഠിപ്പിക്കാനാകില്ല.
ഉറക്കം അഭിനയിച്ചു കണ്ണുചിമ്മിക്കിടക്കുന്നവനെ ''ഉണര്‍ത്തുവാന്‍'' ആര്‍ക്കു
സാധിക്കും? അവിടെ പിന്നെ ഗത്യന്തരമില്ല. അത്തരം അഭിനേതാക്കളെ അവഗണിക്കുക,
നിഷേധത്തിന്റെ തിക്തഫലം നാളെപ്പിറ്റേന്ന് അവര്‍ അനുഭവിക്കുകതന്നെ
ചെയ്യും-അവരില്‍ നിന്ന് പിന്തിരിഞ്ഞുകളയുക, അവര്‍ക്ക് താക്കീതു
നല്‍കപ്പെട്ട ദുരന്തം വന്നെത്തുന്നത് നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക; അവരും
അതു കാത്തുകൊണ്ടിരിക്കട്ടെ.
No comments:
Post a Comment
Note: only a member of this blog may post a comment.